മാലിന്യം നീക്കുന്നതിൽ ന​ഗരസഭ പരാജയം; പഴിചാരി നിൽക്കാതെ കാര്യങ്ങൾ നടത്തിയേ മതിയാകൂ; വിമർശിച്ച് ഹൈക്കോടതി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മാലിന്യം നീക്കുന്നതിൽ ന​ഗരസഭ പരാജയം; പഴിചാരി നിൽക്കാതെ കാര്യങ്ങൾ നടത്തിയേ മതിയാകൂ; വിമർശിച്ച് ഹൈക്കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 26, 2024, 03:40 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: മാലിന്യനീക്കത്തിൽ വീണ്ടും രൂക്ഷവിമർശനവുമായി ഹൈക്കോടതി. തിരുവനന്തപുരത്തെയും കൊച്ചിയിലെയും മാലിന്യനീക്കം ചൂണ്ടിക്കാണിച്ചാണ് കോടതിയുടെ വിമർശനം. തിരുവനന്തപുരം നഗരത്തിന്റെ എല്ലാ ഭാഗത്തും മാലിന്യം കൂട്ടിയിട്ടിരിക്കുകയാണെന്നാണ് അമിക്കസ് ക്യൂറിയുടെ റിപ്പോർട്ട്. അതിലെ കണ്ടെത്തലുകൾ ദയനീയമെന്നും കോടതി ചൂണ്ടിക്കാട്ടി.

റോഡുകളിലെ മാലിന്യം നീക്കം ചെയ്യുന്നതിൽ നഗരസഭ പരാജയമെന്നും ഹൈക്കോടതി വിമർശിച്ചു. മാലിന്യനീക്കം ചെയ്യുന്നതിൽ ശ്രീലങ്കയെ കണ്ടുപഠിക്കണം. എങ്ങനെയാണ് സിറ്റി ക്ലീനായി സൂക്ഷിക്കുന്നതെന്ന് അവിടെ പോയി കണ്ട് മനസ്സിലാക്കാവുന്നതാണ്. ഹെൽത്ത് ഇൻസ്‌പെക്ടർമാർ എവിടെയെന്നും കോടതി ചോദിച്ചു.

ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യപ്രശ്‌നമുൾപ്പെടെയാണ് കോടതിയുടെ പരിഗണനയിലെത്തിയത്.
ആരുടെമേലും പഴിചാരുകയല്ല, മറിച്ച് കാര്യങ്ങൾ നടന്നേ മതിയാകൂവെന്ന് കോടതി ചൂണ്ടിക്കാട്ടി. മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ ക്രിമിനൽ ശിക്ഷാ നടപടി വേണമെന്നും കോടതി പറഞ്ഞു. കനാലിലേക്ക് മാലിന്യം വരുന്നതിന്റെ ഉറവിടം കണ്ടെത്തണം. വാഹനങ്ങൾ പിടിച്ചെടുക്കണം. സമയബന്ധിതമായി പ്രവർത്തനങ്ങൾ പൂർത്തീകരിക്കണമെന്നും ഹൈക്കോടതി പറഞ്ഞു.

പ്ലാസ്റ്റിക് മാലിന്യം വലിച്ചെറിയുന്നതിനെതിരായ ബോധവൽക്കരണ പരസ്യം നൽകണമെന്നും വാർത്താ ചാനലുകളിൽ ഈ പരസ്യം നിശ്ചിത സമയം കാണിക്കണമെന്നും സർക്കാരിനോട് കോടതി പറഞ്ഞു. ഇക്കാര്യത്തിൽ ഇൻസ്റ്റഗ്രാം പോലുള്ള സമൂഹമാദ്ധ്യമങ്ങളുടെ സാധ്യതകൾ കൂടി പരിഗണിക്കണമെന്നും കോടതി കൂട്ടിച്ചേർത്തു.

കൊച്ചി കോർപ്പറേഷനെയും കോടതി വിമർശിച്ചു. റോഡുകളിലെ മാലിന്യം നീക്കം ചെയ്യുന്നതായി തോന്നുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ദിനംപ്രതി റോഡുകളിലെ മാലിന്യം കൂടി വരുന്നു. ദയനീയ സ്ഥിതിയാണെന്നും കോടതി അഭിപ്രായപ്പെട്ടു.

നഗരത്തിൽ മാലിന്യം വീടുകളിൽ നിന്നും ശേഖരിക്കുന്നവരുണ്ടെന്ന് തദ്ദേശ സെക്രട്ടറി കോടതിയെ അറിയിച്ചു. ആമയിഴഞ്ചാൻ തോട് പൂർണമായി ശുചീകരിക്കുന്നതിനുളള പദ്ധതി ഇറിഗേഷൻ ഡിപ്പാർട്ട്‌മെൻറ് തയാറാക്കിവരികയാണ്. ട്രാഷ് ബൂമുകൾ എല്ലാ ദിവസവും വൃത്തിയാക്കുമെന്നും തദ്ദേശ സെക്രട്ടറി പറഞ്ഞു. കനാലുകളുടെ വേലികൾ പൊളിഞ്ഞ് കിടക്കുന്നത് ഉടൻ ശരിയാക്കാൻ നിർദേശം നൽകിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.

റെയിൽവേ സ്റ്റേഷൻ പരിസരത്തെ മാലിന്യ നീക്കം ചെയ്യാൻ കൃത്യമായ മാലിന്യ നീക്ക സംവിധാനം വേണമെന്നും കോടതി നിർദ്ദേശിച്ചു. ദീർഘദൂര ട്രെയിനുകൾ യാത്ര അവസാനിക്കുന്ന ഇടമാണ് തിരുവനന്തപുരം. അതിനാൽ തിരുവനന്തപുരം സ്റ്റേഷന് പ്രത്യേക പരിഗണന കൊടുക്കണമെന്നും കോടതി പറഞ്ഞു. തലസ്ഥാന നഗരിയിലെ മാലിന്യനീക്കത്തിൽ നടപടികൾ നിരന്തരം നിരീക്ഷിക്കുമെന്നും കോടതി പറഞ്ഞു. സമയബന്ധിതമായി പ്രവർത്തനങ്ങൾ പൂർത്തീകരിക്കണമെന്നും കോടതി നിർദ്ദേശിച്ചു.

Tags: High Courtthiruvanathapuram corporation
Share
Tweet
SendShare

More News from this section

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

Latest News

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies