ഇന്ത്യയ്‌ക്കായുള്ള എംജിയുടെ പുതിയ ഇലക്ട്രിക് വാഹനമായ എംജി ക്ലൗഡ് ഇവിയുടെ ടീസർ പുറത്തുവിട്ട് കമ്പനി. വുളിംഗ് ബ്രാൻഡ് നാമത്തിൽ ഇത് നിലവിൽ ആഗോള വിപണികളിൽ വിൽപ്പനയ്‌ക്കുണ്ട്. ടാറ്റ നെക്‌സണിന് ഒരു എതിരാളി ആയിരിക്കും പുതിയ വാഹനം. വീഡിയോയിൽ MG ക്ലൗഡ് EV പൂർണ്ണമായും കാണിച്ചിട്ടില്ലെങ്കിലും ആദ്യ ടീസർ ചില പ്രധാന ഡിസൈൻ ബിറ്റുകൾ വെളിപ്പെടുത്തുന്നു.
ഗ്ലോബൽ സ്‌പെക്ക് മോഡലിൽ ലഭ്യമാകുന്നത് പോലെ ഇരുവശത്തും ഹെഡ്‌ലൈറ്റുകളുള്ള കണക്‌റ്റുചെയ്‌ത LED DRL-കൾ ഇതിന് ഉണ്ടാവും. DRL-കൾക്ക് താഴെ മധ്യഭാഗത്ത് MG ലോഗോ നൽകിയിരിക്കുന്നു. ടീസർ എയറോഡൈനാമിക് ആയി രൂപകല്പന ചെയ്ത അലോയ് വീലുകളും കാണാം. ഇത് അന്തർദേശീയ സ്പെക്ക് മോഡലിന് സമാനമാണ്.
ടു സ്‌പോക്ക്, ഫ്ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീൽ, പനോരമിക് സൺറൂഫ് എന്നിവയും പുറത്തുവന്ന ടീസറിൽ ഉൾപ്പെടുന്നു. സുരക്ഷയ്‌ക്കായി 6 എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC), ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS), ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, 360-ഡിഗ്രി ക്യാമറ എന്നിവ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ലെയ്ൻ ഡിപ്പാർച്ചർ മുന്നറിയിപ്പ്, ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗ്, അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റങ്ങൾ (ADAS) എന്നീ ഫീച്ചറുകളും ഉണ്ടായിരിക്കും.















