സ്‌കൂളുകളുടെ പേരുകളിലെ ജാതി ടാഗിനെതിരെ മദ്രാസ് ഹൈക്കോടതി; 'ആദിവാസി' എന്ന പദവും മറ്റ് ജാതി സൂചകങ്ങളും ഉപയോഗിക്കുന്നത് അനാവശ്യം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സ്‌കൂളുകളുടെ പേരുകളിലെ ജാതി ടാഗിനെതിരെ മദ്രാസ് ഹൈക്കോടതി; ‘ആദിവാസി’ എന്ന പദവും മറ്റ് ജാതി സൂചകങ്ങളും ഉപയോഗിക്കുന്നത് അനാവശ്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 27, 2024, 02:02 pm IST
Facebook
Twitter
WhatsAppTelegram

ചെന്നൈ: സ്‌കൂളുകളുടെ പേരുകളിലെ ജാതി ടാഗിനെതിരെ മദ്രാസ് ഹൈക്കോടതി. സർക്കാർ സ്‌കൂളുകളുടെ പേരിൽ ‘ആദിവാസി'(ട്രൈബൽ ) എന്ന പദവും മറ്റ് ജാതി സൂചകങ്ങളും ഉപയോഗിക്കുന്നത് അനാവശ്യമാണെന്നും അത് അവിടെ പഠിക്കുന്ന കുട്ടികളെ കളങ്കപ്പെടുത്തുമെന്നും മദ്രാസ് ഹൈക്കോടതി പറഞ്ഞു.

ഇത്തരം വാക്കുകൾ നീക്കം ചെയ്യാൻ തമിഴ്‌നാട് സർക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു. ഇതിനായി ഉചിതമായ നടപടി സ്വീകരിക്കാൻ ജസ്റ്റിസ് എസ് എം സുബ്രഹ്മണ്യം, ജസ്റ്റിസ് സി കുമരപ്പൻ എന്നിവരടങ്ങിയ ബെഞ്ച് ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകി. അടുത്തിടെ 66 പേരുടെ മരണത്തിനിടയാക്കിയ കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സ്വമേധയാ ഫയലിൽ സ്വീകരിച്ച ഹർജി
പരിഗണിക്കവെയാണ് ബെഞ്ച് ഈ നിരീക്ഷണം നടത്തിയത്.

മേഖലയിൽ നടപ്പാക്കിയ ക്ഷേമപദ്ധതികൾ സംബന്ധിച്ച് അഡ്വക്കേറ്റ് ജനറൽ (എജി) സമർപ്പിച്ച സ്റ്റാറ്റസ് റിപ്പോർട്ട് പരിശോധിച്ചപ്പോൾ , ‘സർക്കാർ ട്രൈബൽ റസിഡൻഷ്യൽ സ്കൂൾ’ എന്ന പേരിൽ പ്രദേശത്തെ സ്കൂളുകൾ പ്രവർത്തിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതായി ബെഞ്ച് പറഞ്ഞു.

“സർക്കാർ സ്‌കൂളിന്റെ പേരിനൊപ്പം ആദിവാസി എന്ന പദം ഉപയോഗിക്കുന്നത് ന്യായമല്ല . സ്‌കൂളിന്റെ പേരിൽ “ആദിവാസി” എന്ന വാക്ക് ഉപയോഗിക്കുന്നത് സ്‌കൂളിൽ പഠിക്കുന്ന കുട്ടികളെ കളങ്കപ്പെടുത്തുന്നതിന് കാരണമാകുമെന്നതിൽ സംശയമില്ല. സമീപ പ്രദേശങ്ങളിലെ മറ്റ് കുട്ടികളുമായി തുല്യമായി സ്‌കൂളിലല്ല, “ട്രൈബൽ സ്‌കൂളിലാണ്” പഠിക്കുന്നതെന്ന് അവർക്ക് തോന്നും. കുട്ടികളെ അപകീർത്തിപ്പെടുത്തുന്നത് ഒരു സാഹചര്യത്തിലും കോടതിയും സർക്കാരും അംഗീകരിക്കില്ല ,” കോടതി നിരീക്ഷിച്ചു.

ഒരു പ്രത്യേക സമുദായത്തെയോ ജാതിയെയോ സൂചിപ്പിക്കുന്നതിന് അത്തരം പേരുകൾ ഉപയോഗിക്കുന്നിടത്തെല്ലാം അവ നീക്കം ചെയ്യുകയും ‘സർക്കാർ സ്‌കൂൾ’ എന്ന് പുനർനാമകരണം ചെയ്യുകയും വേണം,” ബെഞ്ച് പറഞ്ഞു.

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും പൊതുപണം കൊണ്ട് പ്രവർത്തിക്കുന്ന സർക്കാർ സ്കൂളുകളിൽ ഇത്തരം വാക്കുകൾ ഉപയോഗിക്കാൻ സർക്കാർ അനുമതി നൽകുന്നത് വേദനാജനകമാണെന്നും കോടതി അഭിപ്രായപ്പെട്ടു . സാമൂഹ്യനീതിയിൽ മുൻനിര സംസ്ഥാനമായ തമിഴ്‌നാട് സംസ്ഥാനത്തിന് ഇത്തരം അപകീർത്തികരമായ ഉപസർഗ്ഗങ്ങളോ പ്രത്യയങ്ങളോ അനുവദിക്കാനാവില്ലെന്നും കോടതി കൂട്ടിച്ചേർത്തു.

എജിയുടെ റിപ്പോർട്ടിൽ ബെഞ്ച് അതൃപ്തി രേഖപ്പെടുത്തി. മുതിർന്ന ഉദ്യോഗസ്ഥരുമായി പ്രദേശത്ത് വീണ്ടും പരിശോധന നടത്തി കൽവരയൻ കുന്നുകളിലെ ഗ്രാമങ്ങളുടെ അടിസ്ഥാന യാഥാർത്ഥ്യത്തെക്കുറിച്ച് മറ്റൊരു റിപ്പോർട്ട് സമർപ്പിക്കാൻ അമിക്കസ് ക്യൂറി കെആർ തമിഴ്മണിയോട് കോടതി നിർദ്ദേശിച്ചു. കേസ് വാദം കേൾക്കുന്നതിനായി ഓഗസ്റ്റ് രണ്ടിലേക്ക് മാറ്റി.

Tags: madras high courtKallakurichi hooch tragedyKalvarayan hills
Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies