അച്ഛനും അമ്മയ്ക്കും ചേർത്ത് വിളിച്ചു; വാഹനത്തിൽ കയറിയതിന് പിന്നാലെ ചോദിച്ചത് അടിവസ്ത്രം ധരിച്ചിട്ടുണ്ടോയെന്ന്; പൂന്തുറ പൊലീസിനെതിരെ അരുൺ പോറ്റി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അച്ഛനും അമ്മയ്‌ക്കും ചേർത്ത് വിളിച്ചു; വാഹനത്തിൽ കയറിയതിന് പിന്നാലെ ചോദിച്ചത് അടിവസ്ത്രം ധരിച്ചിട്ടുണ്ടോയെന്ന്; പൂന്തുറ പൊലീസിനെതിരെ അരുൺ പോറ്റി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 28, 2024, 10:28 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: പൂന്തുറ പൊലീസിന്റെ ക്രൂരതകൾ പുറത്തുപറഞ്ഞ് അരുൺ പോറ്റി. തന്നെ ബലമായി പിടിച്ച് കൊണ്ടുപോയതിന് ശേഷം പൊലീസ് വാഹനത്തിൽ കയറിയതിന് പിന്നാലെ ചോദിച്ചത് അടിവസ്ത്രം ധരിച്ചിട്ടുണ്ടോയെന്നാണെന്ന് അദ്ദേഹം പറഞ്ഞു. വിലങ്ങ് പോലും അഴിക്കാതെ പൂന്തുറ ആശുപത്രിയിലെത്തിച്ച് വൈദ്യ പരിശോധന നടത്തിയെന്നും മണക്കാട് മുത്തുമാരി അമ്മൻ ക്ഷേത്രത്തിലെ പൂജാരി പറയുന്നു.

കുറ്റവാളികളോട് പെരുമാറുന്നത് പോലെയാണ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. സെല്ലിനകത്ത് ആക്കിയ ശേഷമാണ് വിലങ്ങ് അഴിച്ചത്. എന്തെങ്കിലും സംശയമുണ്ടോ, കാര്യം അറിയാമെങ്കിൽ പറ എന്നൊക്കെയാണ് പൊലീസ് ചോദിച്ചതെന്നും അരുൺ പോറ്റി പറഞ്ഞു. കാര്യം പറഞ്ഞില്ലെങ്കിൽ നീ നിവ‍ർന്ന് നിൽക്കില്ലെന്നും ഇടിച്ച് ശരിയാക്കുമെന്നും പൊലീസ് ഭീഷണിപ്പെടുത്തിയെന്നും അച്ഛനും അമ്മയ്‌ക്കും ചേർത്ത് അസഭ്യം പറഞ്ഞുവെന്നും അരുൺ പോറ്റി പറഞ്ഞു.

രാത്രി 8.15 ആയപ്പോൾ പൊലീസ് തിരികെ പോയ്‌ക്കോളാൻ പറഞ്ഞു. എന്നാൽ താൻ പോകില്ലെന്നും പൂജയ്‌ക്കിടെ വിലങ്ങ് വച്ച് കൊണ്ടുവന്നതല്ലേയെന്നും ഇനി താൻ അവിടേക്ക് ചെന്നാൽ കുറ്റവാളിയായിട്ടേ ബാക്കിയുള്ളവർ കാണുകയുള്ളൂവെന്നും അതിനാൽ പൊലീസ് കൊണ്ടുവിടണമെന്നും അരുൺ പോറ്റി പറഞ്ഞു. പിന്നാലെ ഒരു പൊലീസ് ഉദ്യോ​ഗസ്ഥൻ സ്വകാര്യ വാഹനത്തിലാണ് അമ്പലത്തിന്റെ നടയിൽ കൊണ്ടുവിട്ടത്. പിന്നീട് എത്തിയാണ് ബാക്കി പൂജകൾ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശ്രീകോവിലിൽ പൂജ നടത്തിക്കൊണ്ടിരിക്കവേയാണ് പൂജാരിയെ ക്ഷേത്രത്തിൽ കയറി ബലമായി കസ്റ്റഡിയിലെടുത്തത്. മണക്കാട് മുത്തുമാരി അമ്മൻ ക്ഷേത്രത്തിലെ പൂജാരി അരുൺ പോറ്റിയെയാണ് പൂന്തുറ പൊലീസ് ബലമായി ‌കസ്റ്റഡിയിലെടുത്തത്. പൂജ നടക്കുകയാണെന്നും അത് കഴിഞ്ഞെത്താമെന്ന് പറഞ്ഞെങ്കിലും പൊലീസ് കേൾക്കാൻ കൂട്ടാക്കിയില്ലെന്നും ചെയ്യാത്ത കുറ്റത്തിനാണ് പൊലീസ് വിലങ്ങ് വച്ച് കൊണ്ടുപോയതെന്നും പൂജാരി പറഞ്ഞു. ചെയ്യാത്ത കുറ്റത്തിനാണ് ഇത്രയേറെ അപമാനം ഉണ്ടായതെന്നും ഇതിലും ഭേദം ആത്മഹത്യ ചെയ്യുന്നതാണെന്നും അരുൺ‌ പോറ്റി നേരത്തെ പറഞ്ഞിരുന്നു.

Tags: Arun Pottipunthura Police
ShareTweetSendShare

More News from this section

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies