ദേശീയ ബഹിരാകാശ ദിനം; രാജ്യമൊട്ടാകെ വിപുലമായ ആഘോഷത്തിനൊരുങ്ങി ഐഎസ്ആർഒ; നിങ്ങൾക്കും ഭാ​ഗമാകാം, സമ്മാനം നേടാം
Wednesday, September 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ദേശീയ ബഹിരാകാശ ദിനം; രാജ്യമൊട്ടാകെ വിപുലമായ ആഘോഷത്തിനൊരുങ്ങി ഐഎസ്ആർഒ; നിങ്ങൾക്കും ഭാ​ഗമാകാം, സമ്മാനം നേടാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 28, 2024, 03:03 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ദേശീയ ബഹിരാകാശ ദിനാഘോഷത്തോടനുബന്ധിച്ച് രാജ്യമൊട്ടാകെ വിപുലമായ ആഘോഷത്തിനൊരുങ്ങി ഐഎസ്ആർഒ. സ്കൂളുകൾ, കോളേജുകൾ, സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്‌ക്ക് ആഘോഷ പരിപാടികളിൽ പങ്കെടുത്ത് സമ്മാനങ്ങൾ നേടാം. ‘ഭാരത ബഹിരാകാശയുഗം: ചന്ദ്രനിൽ തൊട്ടുള്ള ജീവിത സ്പർശം’ എന്നതാണ് ഇക്കൊല്ലത്തെ വിഷയം.

ചന്ദ്രനിൽ തൊട്ടുള്ള ജീവസ്പർശം: ഭാരത ബഹിരാകാശയുഗം എന്ന വിഷയത്തിലോ ഭാരത അന്തരീക്ഷനിലയം, ചന്ദ്രനെ ഇടത്താവളമാക്കിയുള്ള അന്യഗ്രഹ യാത്ര, 2047-ലെ ബഹിരാകാശ സഞ്ചാരം തുടങ്ങിയ വിഷയങ്ങളിലോ പരിപാടികൾ സംഘടിപ്പിക്കാം. പെയിൻ്റിം​ഗ്, ഉപന്യാസരചന, പ്രശ്നോത്തരി, ചെറുകഥ-കവിത രചന, റോക്കറ്റിന്റെ മാതൃക ഉണ്ടാക്കൽ, വാട്ടർ റോക്കറ്റ് വിക്ഷേപണം, ഭുവൻ (BHUVAN) ഉപയോഗിച്ച് സ്ഥാപനമോ സമീപ പ്രദേശമോ മാപ്പ് ചെയ്യൽ, ബഹിരാകാശം വിഷയമാക്കി രചിച്ച ഗ്രന്ഥങ്ങളുടെ അവലോകനം, നാടകം-സ്കിറ്റ്-ഫ്ലാഷ് മോബ് തുടങ്ങിയവയുടെ അവതരണം, നൂതനാശയങ്ങളാൽ പൊതുജനങ്ങളിൽ അവബോധം സൃഷ്ടിച്ചെടുക്കൽ, ശാസ്ത്ര-സാങ്കേതിക വിദഗ്ധരെ പങ്കെടുപ്പിച്ചുള്ള പഠനശിബിരങ്ങളും പൊതുചടങ്ങുകളും സംഘടിപ്പിക്കൽ, ശാസ്ത്ര പ്രദർശനങ്ങൾ തുടങ്ങിയ വ്യത്യസ്ത ആഘോഷ പരിപാടികൾ സംഘടിപ്പിക്കാവുന്നതാണ്.

ആഘോഷങ്ങളുടെ റിപ്പോർട്ട്, ഫോട്ടോകളും, വീഡിയോകളും ഉൾപ്പെടുത്തി Iഇസ്രോയ്‌ക്ക് സമർപ്പിച്ച് സമ്മാനങ്ങൾ നേടാം. ഓരോ വിദ്യാലയത്തിലും പങ്കെടുത്ത് വിജയികളാകുന്നവർക്ക് ISRO സർട്ടിഫിക്കറ്റുകൾ നൽകും. വിശദവിവരങ്ങൾക്ക് www.vssc.gov.in സന്ദർശിക്കുക.

ഭാരതത്തിന്റെ ചന്ദ്രയാൻ 3 ദൗത്യം ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിനടുത്തുള്ള ശിവശക്തി പോയിൻ്റിൽ സുരക്ഷിതമായിറങ്ങി പ്രഗ്യാൻ റോവറിനെ ചന്ദ്രോപരിതലത്തിൽ ചലിപ്പിച്ച് പരീക്ഷണവിജയം നേടിയത് 2023 ആഗസ്റ്റ് 23-നാണ്. ഭാരതം ചരിത്രവിജയം നേടിയ ഈ ദിവസം ദേശീയ ബഹിരാകാശദിനമായി പ്രധാനമന്ത്രി നരേന്ദ്രമോേദി പ്രഖ്യാപിച്ചിരുന്നു. ബഹിരാകാശ ശാസ്ത്ര-സാങ്കേതികവിദ്യകളെക്കുറിച്ചുള്ള അവബോധം വിദ്യാർത്ഥികളിൽ സൃഷ്ടിച്ചെടുക്കാനും ഈ രംഗത്തേക്ക് കുട്ടികളെ താൽപ്പര്യം ജനിപ്പിക്കാനുമാണ് ഈ ആഘോഷ പരിപാടികൾ കൊണ്ട് ലക്ഷ്യമിടുന്നത്.

Tags: isroNational Space Day
Share
Tweet
SendShare

More News from this section

നമാമി ഭാരതം; വന്ദേമാതര സാമൂഹ്യാലാപനത്തിന്റെ അനര്‍ഘമുഹൂര്‍ത്തം

സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിടപറഞ്ഞത് മലയാളത്തിന്റെ പ്രിയ നാടക-സാംസ്‌കാരിക പ്രവര്‍ത്തകന്‍

കശ്മീര്‍ വിഷയത്തില്‍ ഒഐസി നീക്കം; ‘ഇന്ത്യയുടെ ആഭ്യന്തര കാര്യത്തില്‍ ഇടപെടേണ്ട’താക്കീതുമായി കേന്ദ്രം

വീണ്ടും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; ഇന്ന് വൈകിട്ട് മുതല്‍ നിയന്ത്രണം വന്നേക്കും

സിഎംആര്‍എല്‍ എക്‌സാലോജിക് ഇടപാട്; പിണറായി വിജയനും റിയാസിനും വീണക്കുമെതിരെ എസ്‌ഐടി അന്വേഷണം; 30 ദിവസത്തിനകം പ്രാഥമിക റിപ്പോര്‍ട്ട്

പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കി; പ്രതിഷേധിച്ച് മേയര്‍ വി.വി. രാജേഷ്, സംഘാടകരെ അതൃപ്തി അറിയിച്ചു

Latest News

അമൃതാനന്ദമയിയുടെ 73-ാം ജന്മദിനം; അമൃതപുരിയില്‍ വന്‍ ആഘോഷം; കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഉപരാഷ്‌ട്രപതിയും പങ്കെടുക്കും

ഏഷ്യന്‍ ഗെയിംസ് പുരുഷ ബാഡ്മിന്റണ്‍ ഇന്ത്യന്‍ ടീമിന് വെങ്കലം

ബിജെപി സംഘടനയില്‍ ചുമതലാ മാറ്റങ്ങള്‍; കേരളത്തിന്റെ ചുമതല എം. നാഗരാജയ്‌ക്ക്, സഹപ്രഭാരിയായി എം. വെങ്കടേശന്‍

ടേക്ക് ഓഫിന് പിന്നാലെ സാങ്കേതിക തകരാര്‍; ലണ്ടനില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി

കൊഴുപ്പ് നീക്കല്‍ ശസ്ത്രക്രിയയ്‌ക്ക് പിന്നാലെ 45കാരി മരിച്ചു; ചികിത്സാപ്പിഴവെന്ന് കുടുംബം

വ്യാജ ആധാര്‍ കാര്‍ഡ് നിര്‍മ്മാണം; അന്തര്‍സംസ്ഥാന സംഘത്തിലെ പ്രധാന പ്രതി സ്വപ്‌നമോയ് അധികാരി അറസ്റ്റില്‍

‘വിമാനം ആരുടേത്, എന്താണ് പ്രത്യേക താൽപര്യം, പുണ്യം ലഭിക്കാനല്ല സൗജന്യമായി നൽകിയത്’; മുഖ്യമന്ത്രിക്കെതിരെ വി. മുരളീധരൻ എം.എൽഎ

ബാങ്ക് പണിമുടക്ക്; ഞായറാഴ്ച ബാങ്കുകൾ തുറക്കും, കേന്ദ്ര ധനമന്ത്രാലയത്തിന്റെ നിർണായക ഇടപെടൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies