മകനെ കടലിൽ കാണാതായിട്ട് 12 ദിവസം ; അർജുനെ പോലെ കാണാമറയത്ത് വിഷ്ണുവും; കാത്തിരിപ്പോടെ ഒരു കുടുംബം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മകനെ കടലിൽ കാണാതായിട്ട് 12 ദിവസം ; അർജുനെ പോലെ കാണാമറയത്ത് വിഷ്ണുവും; കാത്തിരിപ്പോടെ ഒരു കുടുംബം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 29, 2024, 01:07 pm IST
FacebookTwitterWhatsAppTelegram

ആലപ്പുഴ: കേരളം ഒന്നടങ്കം അർജുന് വേണ്ടി പ്രാർത്ഥിക്കുമ്പോൾ തുല്യ ദുഃഖിതരായി ആലപ്പുഴയിലെ ഒരു കുടുംബവും. പറവൂർ സ്വദേശികളായ ബാബുവും കുടുംബവുമാണ് കടലിൽ കാണാതായ മകന് വേണ്ടി കണ്ണീരോടെ കാത്തിരിക്കുന്നത്. കപ്പലിൽ ജോലി ചെയ്യുന്ന വിഷ്ണുവിനെയാണ് ജോലിക്കിടെ കാണാതായത്. സംഭവം നടന്ന് 12 ദിവസം പിന്നിടുമ്പോഴും യുവാവിനെ കുറിച്ചും യാതൊരു സൂചനയും ലഭിച്ചിട്ടില്ല.

അന്വേഷണം എങ്ങും എത്താത്തതിന്റെ നിരാശയിലാണ് വിഷ്ണുവിന്റെ കുടുംബം. ഈ മാസം 17 മുതലാണ് വിഷ്ണുവിനെ കാണാതായത്. ചെന്നൈ ആസ്ഥാനമായ ഡെൻസ മറൈൻ കാർഗോ ഷിപ്പിം​ഗ് കമ്പനിയുടെ എസ്എസ്ഐ റസല്യൂട്ട് എന്ന കപ്പലിലെ ട്രെയിനിയായി ജോലി ചെയ്യുകയായിരുന്നു വിഷ്ണു. കപ്പൽ ഒഡീഷയിൽ നിന്ന് ചൈനയിലേക്ക് പോകവെയാണ് അപകടമുണ്ടായത്.

കാണാതാകുന്ന അന്ന് തമിഴ്നാട് സ്വദേശിയായ സഹപ്രവർത്തകൻ അറുമുഖന്റെ ഫോണിൽ നിന്ന് വിഷ്ണു വീട്ടുകാരുമായി സംസാരിച്ചിരുന്നു. തൊട്ടടുത്ത ദിവസം രാവിലെയാണ് വിഷ്ണുവിനെ കാണാതായി എന്ന വിവരം കപ്പൽ കമ്പനി അധികൃതർ വീട്ടുകാരെ അറിയിക്കുന്നത്.

ജീവനക്കാർ ദിവസവും കപ്പലിലെ പ്രധാന ഓഫീസിൽ റിപ്പോർട്ട് ചെയ്യുന്ന പതിവുണ്ട്. 18- ന് വിഷ്ണു റിപ്പോർട്ട് ചെയ്തില്ല. തുടർന്ന് നടത്തിയ പരിശോധനയിൽ ഡെക്കിൽ വിഷ്ണുവിന്റെ ചെരുപ്പ് കണ്ടെത്തിയെന്നാണ് കമ്പനി അറിയിച്ചത്. സംഭവത്തിൽ കപ്പൽ കമ്പനി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രാഥമിക അന്വേഷണം മാത്രമാണ് നടന്നത്.

സംഭവത്തിൽ ഔദ്യോഗികമായി യാതൊരു അന്വേഷണവും ഉണ്ടായിട്ടില്ലെന്ന് വിഷ്ണുവിന്റെ അച്ഛൻ ബാബു പ്രതികരിച്ചു. 17-ാം തീയതി ഏഴ് മണിയ്‌ക്ക് മകൻ തന്നെ വിളിച്ചിരുന്നു. തന്റെ നെറ്റ് തീർന്നുവെന്നും സുഹൃത്തിന്റെ ഫോണിൽ നിന്നാണ് വിളിക്കുന്നതെന്നും അവൻ എന്നോട് പറഞ്ഞു. രാത്രി 9.30-ക്ക് കാണാതായി എന്നാണ് കപ്പൽ അധികൃതർ‌ പറയുന്നത്. പക്ഷേ അത് വിശ്വസിക്കാൻ കഴിയുന്നില്ല.

ഔദ്യോഗികമായി യാതൊരു അന്വേഷണവും ഉണ്ടായിട്ടില്ല. മലാക്ക ദ്വീപിൽ വച്ചാണ് മകനെ കാണാതാകുന്നത്. അതിന്റെ ചുറ്റളവിൽ മാത്രമാണ് തെരച്ചിൽ നടന്നത്. സർക്കാരുകൾ ഇടപെട്ട്‌ ഫലപ്രദമായ അന്വേഷണം നടത്തണമെന്നും ബാബു പറഞ്ഞു.

Tags: AlappuzhamissingVishnu
ShareTweetSendShare

More News from this section

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

Latest News

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies