ഹെലികോപ്ടർ ലാൻഡ് ചെയ്തത് എസ്റ്റേറ്റിനുളളിലെ ടാറിട്ട റോഡിൽ; സൈന്യം നടത്തിയത് സാഹസീക നീക്കം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഹെലികോപ്ടർ ലാൻഡ് ചെയ്തത് എസ്റ്റേറ്റിനുളളിലെ ടാറിട്ട റോഡിൽ; സൈന്യം നടത്തിയത് സാഹസീക നീക്കം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 31, 2024, 01:32 am IST
FacebookTwitterWhatsAppTelegram

വയനാട്: ഉരുൾപൊട്ടൽ ഉണ്ടായ മുണ്ടക്കൈയിലും ചൂരൽമലയിലും കുടുങ്ങിക്കിടന്നവരെ രക്ഷപെടുത്താനെത്തിയ വ്യോമസേന ഹെലികോപ്ടർ ലാൻഡ് ചെയ്യിപ്പിച്ചത് എസ്റ്റേറ്റിനുളളിലെ ടാറിട്ട റോഡിൽ സാഹസീകമായ ലാൻഡിംഗിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. അതീവ ദുഷ്‌കരമായ ലാൻഡിംഗ് ആണ് നടത്തിയതെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്.

പതുക്കെ താഴ്ന്നുവന്ന ഹെലികോപ്ടർ ഏറെ ശ്രമകരമായിട്ടാണ് റോഡിൽ ലാൻഡ് ചെയ്യിപ്പിച്ചത്. അന്തരീക്ഷത്തിൽ തന്നെ അർദ്ധവൃത്താകൃതിയിൽ തിരിച്ച് റോഡിന്റെ ദിശയിലാക്കിയ ശേഷമാണ് ലാൻഡ് ചെയ്തത്. തുടർന്ന് ഇവിടെ കാത്ത് നിന്നവരെയും കയറ്റി തിരിച്ചു പറക്കുകയായിരുന്നു. അവശരായവരും പ്രായമായവരും കൂട്ടത്തിൽ ഉണ്ടായിരുന്നു. ഇവരിൽ വൈദ്യസഹായം ആവശ്യമുളളവരെ പിന്നീട് ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി.

കോയമ്പത്തൂർ സുലൂരിലെ വ്യോമതാവളത്തിൽ നിന്ന് എത്തിയ വ്യോമസേനാ ഹെലികോപ്ടർ വൈകീട്ട് അഞ്ചരയോടെ ചൂരൽമലയിലെത്തി നിരീക്ഷണം തുടങ്ങി. പിന്നീടാണ് എയർലിഫ്ടിങ്ങ് നടപടികൾ തുടങ്ങിയത്. രാവിലെ മുതൽ ഹെലികോപ്ടർ വഴി എയർലിഫ്ടിങ്ങ് ശ്രമം ആസൂത്രണം ചെയ്തെങ്കിലും പ്രതികൂലമായ കാലാവസ്ഥ തടസ്സമായിരുന്നു. പിന്നീട് വൈകീട്ടോടെയാണ് ഹെലികോപ്ടർ ഉപയോഗിച്ചുളള രക്ഷാപ്രവർത്തനത്തിന് അനുകൂല അന്തരീക്ഷം തെളിഞ്ഞത്.

വൈകീട്ടോടെ ചൂരൽമലയിൽ ആർമിയുടെ നേതൃത്വത്തിൽ താൽക്കാലിക പാലം നിർമ്മിച്ചതോടെയാണ് മുണ്ടക്കൈ ഭാഗത്ത് നിന്നുള്ളവരെ ചൂരൽമലയിലേക്ക് എത്തിച്ചു തുടങ്ങിയത്. അതുവരെയും എൻ.ഡി.ആർ.എഫ് ടീമിന് മാത്രമാണ് മുണ്ടക്കൈയിൽ രക്ഷാപ്രവർത്തനത്തിന് എത്താൻ കഴിഞ്ഞത്.

എൻ.ഡി.ആർ.എഫിന്റെ 61 പേരടങ്ങിയ നാല് ടീം, അഗ്‌നിരക്ഷാസേനയുടെ 320 അംഗ ടീം, വനംവകുപ്പിന്റെ 55 അംഗങ്ങൾ, പോലീസിന്റെ 350 അംഗ ടീം, ആർമിയുടെ 67 അംഗ ടീം തുടങ്ങി വിവിധ സംഘങ്ങളാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നത്. ഒടുവിൽ പുറത്തുവിട്ട കണക്കനുസരിച്ച് 122 പേരാണ് മരിച്ചത്. 116 മൃതശരീരങ്ങളുടെ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയായി. 186 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.

Tags: Wayanad Landslideചൂരൽമലമുണ്ടക്കൈHelicopter Armyവ്യോമസേന ഹെലികോപ്ടർ
ShareTweetSendShare

More News from this section

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies