പുഴയുടെ നിറം മാറിയപ്പോൾ തന്നെ അപകടം മണത്തു; ഫ്ലൈറ്റ് വരുമ്പോഴുള്ള ഉ​ഗ്രശബ്ദം, പ്രദേശത്തെ തുടച്ചുനീക്കി മലവെള്ളം; ദൃക്സാക്ഷിയായി മുണ്ടക്കൈ വാർഡ് മെമ്പർ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പുഴയുടെ നിറം മാറിയപ്പോൾ തന്നെ അപകടം മണത്തു; ഫ്ലൈറ്റ് വരുമ്പോഴുള്ള ഉ​ഗ്രശബ്ദം, പ്രദേശത്തെ തുടച്ചുനീക്കി മലവെള്ളം; ദൃക്സാക്ഷിയായി മുണ്ടക്കൈ വാർഡ് മെമ്പർ

പുത്തുമല ദുരന്തത്തെ അതിജീവിച്ച നുറുദ്ദീൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 31, 2024, 06:45 am IST
FacebookTwitterWhatsAppTelegram

അഞ്ച് വർഷങ്ങൾക്ക് മുൻപ് ഒരു മഴക്കാലത്താണ് കേരളം പകച്ചുനിന്ന് പുത്തുമല ദുരന്തമുണ്ടായത്. എന്തുചെയ്യണമെന്നറിയാതെ മരവിച്ച് നിൽക്കുന്നവർക്കിടയിലും അതിജീവനത്തിന്റെ അവസാന വാ​ക്കായിരുന്നു നുറുദ്ദീൻ. ഇന്ന് മുണ്ടക്കൈ വാർഡിലെ മെമ്പറാണ് നുറുദ്ദീൻ. മണിക്കൂറുകൾക്ക് മുൻപ് വരെ കണ്ട് മടങ്ങിയ പ്രിയപ്പെട്ടവരുടെ മരവിച്ച ശരീരങ്ങൾ കണ്ട് നെഞ്ച് പൊട്ടുമ്പോഴും കയ്യും മെയ്യും മറന്ന് സമാനതകളില്ലാത്ത രക്ഷാപ്രവർ‌ത്തനത്തിനാണ് നുറുദ്ദീനും പങ്കുച്ചേരുന്നത്.

പ്രകൃതിയുടെ ഓരോ ചെറിയ മാറ്റങ്ങളെ പോലും ഏറെ സൂക്ഷ്മതയോടെ ശ്രദ്ധിക്കുന്നയാളാണ് മെമ്പാറായ അദ്ദേഹം. പുഴയിലെ വെള്ളത്തിന്റെ നിറം മാറിയപ്പോൾ തന്നെ നുറുദ്ദീന് അപകടം മണത്തു. ഉടനെ വാട്സ്ആപ്പെടുത്ത് ​ഗ്രൂപ്പായ ​ഗ്രൂപ്പിലൊക്കെ മുന്നറിയിപ്പ് സന്ദേശം അയച്ചു. പുഴ വക്കിലാണെന്നും എല്ലാവരും നിർദേശങ്ങൾ പാലിച്ച് മാറാൻ തയ്യാറാകണമെന്ന സന്ദേശത്തിന് മഴ കുറഞ്ഞു മെമ്പറേ എന്നായിരുന്നു പലരുടെയും മറുപടി.

പുലർച്ചെ ഒന്നരയോടെയാണ് പ്രകൃതി ഉ​ഗ്രരൂപിയായത്. പിന്നെ എല്ലാം വളരെ പെട്ടന്നായിരുന്നു. രാത്രി എന്തെങ്കിലും സംഭവിച്ചാലോ എന്നുകരുതി നുറുദ്ദീൻ രാത്രി വൈകിയും മേപ്പാടിയിൽ തുടരുകയായിരുന്നു. ഫ്ലൈറ്റ് വരുമ്പോഴുള്ള ശബ്ദമാണ് കേട്ടത്. എന്നാൽ രണ്ടാമത്തെ വരവിൽ പ്രദേശമൊന്നാകെ തൂത്തുവാരിയെന്ന് അദ്ദേഹം പറഞ്ഞു. മഴയുടെ ശക്തി കൂടിയതോടെ ഭാര്യം മക്കളും ഭയന്ന് വിളിച്ച് കരഞ്ഞെങ്കിലും നുറുദ്ദീൻ നാടിനും നാട്ടുകാർക്കുമായി മേപ്പാടിയിൽ തങ്ങി. എന്നാൽ ഇന്ന് ആ നാടില്ല, വീടുകളും കടകളും റോഡും പാലവുമൊക്കെ ഉണ്ടായിരുന്നോയെന്ന് പോലും വിശ്വസിക്കാനാവത്ത വിധം ചൂരൽമലയെയും മുണ്ടക്കൈയെയും ഉരുളെടുത്ത് കഴിഞ്ഞു.

ഒരുപാട് മൃതദേഹങ്ങൾ മണ്ണിനടിയിലുണ്ടെന്നും അതെടുക്കാൻ സാധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എനിക്കറിയാവുന്ന കുടുംബങ്ങളെ ആളുകളിൽ പലരെയും കണ്ടെത്താനായിട്ടില്ലെന്നും ഇതര സംസ്ഥാന തൊഴിലാളികളിലേറെ പേരും താമസിക്കുന്നയിടമായിരുന്നു ഇവിടെ. അവർ ശരിയായ വിവരങ്ങൾ തന്റെ പക്കൽ ഇല്ലെന്നും നുറുദ്ദീൻ നിസഹായനായി പറയുന്നു. ക്യാമ്പിലെത്തി കാര്യങ്ങൾ നോക്കി, അവരുടെ ആവശ്യങ്ങൾ നിറവേറ്റിയ ശേഷമാകും വീട്ടിലേക്കുള്ള നുറുദ്ദീന്റെ മടക്കം.

Tags: FEATURED2Wayanad MudflowWayanad LandslideNurudheen
ShareTweetSendShare

More News from this section

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

Latest News

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies