തലയില്ലാത്ത ഉടലുകൾ, കൈകകാലുകൾ വേർപ്പെട്ട ശരീരങ്ങൾ; മൃതശരീരവുമായി ഒഴുകുന്ന ചാലിയാർ;144 പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടറിൻ്റെ ഹൃദയം നുറുങ്ങുന്ന അനുഭവം
Monday, September 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തലയില്ലാത്ത ഉടലുകൾ, കൈകകാലുകൾ വേർപ്പെട്ട ശരീരങ്ങൾ; മൃതശരീരവുമായി ഒഴുകുന്ന ചാലിയാർ;144 പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടറിന്റെ ഹൃദയം നുറുങ്ങുന്ന അനുഭവം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 2, 2024, 10:09 am IST
Facebook
Twitter
WhatsAppTelegram

‘ഭൂരിഭാ​ഗം പേരുടെയും വായിലും ശ്വാസകോശത്തിലും വയറ്റിലുമൊക്കെ മണ്ണ് കയറിയിരുന്നു. പൂർണ ശരീരത്തോടെ പേസ്റ്റ്‌മോര്‍ട്ടം ചെയ്തത് പത്ത് മൃതദേഹ​ങ്ങൾ മാത്രമാണ്‘

കേരളം കണ്ടതിൽ വച്ച് ഏറ്റവും വലിയ ദുരന്തമാണ് വയനാട്ടിലുണ്ടായത്. നിറയെ സ്വപ്നങ്ങളുമായി ഉറങ്ങാൻ കിടന്നവർ പിന്നീട് ഉണർന്നിട്ടില്ല. മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഉരുൾ കവർന്നത് നൂറുകണക്കിന് ആളുകളെയാണ്. ഇനിയും നിരവധി പേരെ കണ്ടെത്താനുണ്ട്.

ഉറ്റവരെ നഷ്ടമായവർ നിരവധിയാണ്. അവർ ജീവനൊടെ ഉണ്ടോയെന്ന് തിരക്ക് ക്യാമ്പിലും ആശുപത്രികളിലുമായി അലയുന്നവർ അനവധിയാണ്. പലരുടെയും മൃതദേഹ​ങ്ങൾ കിലോമീറ്ററുകൾ‌ ദൂരത്ത് നിന്നുമാണ് കണ്ടെടുക്കുന്നത്. ചാലിയാറിൽ മൃതദേഹങ്ങളും ശരീരഭാ​ഗങ്ങളും ഒഴുകി നടക്കുകയാണ്. ചാലിയാറിന്റെ തീരങ്ങളിൽ ഒഴുകിയെത്തിയ 144 മൃതദേഹങ്ങൾ പോസ്റ്റ്‌മോര്‍ട്ടം ചെയ്തത് മഞ്ചേരി മെഡിക്കൽ കോളേജ് ഫോറൻസിക് വിഭാ​ഗം മേധാവി ഡോ. ഹിതേഷ് കുമാറും സംഘവുമാണ്. ഹൃദയം നുറുങ്ങുന്ന അനുഭവമാണ് അദ്ദേഹം പങ്കുവയ്‌ക്കുന്നത്.

തലയില്ലാത്ത 40-ഓളം ഉടലുകളും കൈകാലുകൾ വേർപ്പെട്ട ശരീരങ്ങളും പേസ്റ്റ്‌മോര്‍ട്ടം ചെയ്തെന്ന് ഡോക്ടർ പറയുന്നു. പാറക്കെട്ടുകളിലും കല്ലുകളിലും മറ്റും കുരുങ്ങി കൈകാലുകൾ വേർപ്പെട്ട ശരീരങ്ങൾ, എല്ലുകളും പേശികളും വേർപെട്ട് തോലുമാത്രമായും ചാലിയാറിൽ മൃതദേഹങ്ങൾ ഒഴുകിയെത്തി. ശരീരം സ്ത്രീയുടേതാണോ പുരുഷനാണോ എന്ന് തിരിച്ചറിയാൻ പോലും സാധിച്ചിരുന്നില്ല. പൂർണ ശരീരത്തോടെ പോസ്റ്റ്‌മോര്‍ട്ടം ചെയ്തത് പത്ത് മൃതദേഹ​ങ്ങൾ മാത്രമാണ്. ഭൂരിഭാ​ഗം മൃതദേഹങ്ങൾക്കും തലയും കൈകാലുകളുമില്ലായിരുന്നുവെന്ന് ഡോക്ടർ പറഞ്ഞു.

ശക്തമായ പൊട്ടിത്തെറിയിൽ തല തകർന്നതാകാമെന്ന് അദ്ദേഹം പറയുന്നു. ഭൂരിഭാ​ഗം പേരുടെയും വായിലും ശ്വാസകോശത്തിലും വയറ്റിലുമൊക്കെ മണ്ണ് കയറിയിരുന്നു. പലതും ജീർണാവസ്ഥയിലായിരുന്നു. ദുരന്തത്തിൽ അകപ്പെട്ടവർ അബോധാവസ്ഥയിലാകും മരിച്ചിട്ടുണ്ടാവുകയെന്നും അതുകൊണ്ട് ഒരുപാട് വേദന അനുഭവിച്ചിട്ടുണ്ടാകില്ലെന്നും ഡോ. ഹിതേഷ് കുമാർ പറഞ്ഞു.

ചിന്നിച്ചിതറിയ മൃതദേഹങ്ങൾ തിരിച്ചറിയുന്ന രൂപത്തിൽ തുന്നിച്ചേർക്കലായിരുന്നു വെല്ലുവിളിയെന്നും ഡോക്ടർ പറയുന്നു. ജനിതക പരിശോധന നടത്തിയാണ് പല മൃതദേഹങ്ങളും തിരിച്ചറിയുന്നത്. ഡിഎൻഎ ലഭിച്ചവയാണ് രേഖകൾ തയ്യാറാക്കി ബന്ധുക്കൾക്ക് കൈമാറുന്നത്. അല്ലാത്തവ ഫ്രീസറിൽ സൂക്ഷിച്ചിരിക്കുന്നത്. ചിലരൊക്കെ അണിഞ്ഞ ആഭരണങ്ങൾ കണ്ടാണ് ബന്ധുക്കൾ തിരിച്ചറിഞ്ഞത്. ക്ലിപ്പിട്ട പല്ലുകളും ടാറ്റൂ അടിച്ച കൈകളും കണ്ട് ഉറ്റവരെ തിരിച്ചറിഞ്ഞവരുണ്ട്.

ജില്ലാതല ദുരന്തനിവാരണ സംഘത്തോടൊപ്പം പരിചയസമ്പന്നരായ ഫൊറൻസിക് സംഘത്തെയും ഉൾപ്പെടുത്തണമെന്നും പ്രകൃതി ദുരന്തങ്ങളിൽ പെട്ട് മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോര്‍ട്ടം നടത്തണോയെന്ന കാര്യവും പുനരാലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Tags: chaliyar riverWayanad LandslideHithesh Kumar
Share
Tweet
SendShare

More News from this section

ഏഴ് മാസമായി കന്യാകുമാരിയെ ഭീതിയിലാഴ്‌ത്തിയ 300 കിലോ ഭീമൻ മുതല വലയിലായി; കോതയാറിൽ വനംവകുപ്പിന്റെ പ്രത്യേക സംഘത്തിന്റെ ദൗത്യം വിജയിച്ചു

അടൂരിൽ ദളിത് യുവാവിനെ പൊലീസ് മർദിച്ച ഗ്രേഡ് എസ്‌ഐയും സിപിഒയും സസ്പെൻഷനിൽ

വിഴിഞ്ഞം–നാവായിക്കുളം ഔട്ടർ റിങ് റോഡിന് ഭൂമിയേറ്റെടുക്കൽ നടപടികൾ വേഗത്തിൽ; 28.74 ഹെക്ടർ കൂടി ഏറ്റെടുക്കാൻ 3എ വിജ്ഞാപനം

ഗവിയിലേക്കുള്ള കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാര്‍ക്ക് തേനീച്ച ആക്രമണം; 17 പേര്‍ക്ക് പരിക്ക്

72ാം ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നാളെ; രാഷ്‌ട്രപതി ദ്രൗപദി മുര്‍മു പുരസ്‌കാരങ്ങള്‍ സമ്മാനിക്കും

നഗരസഭയില്‍ സമര്‍പ്പിച്ചത് വ്യാജ കെട്ടിട സര്‍ട്ടിഫിക്കറ്റും നികുതി രസീതും; അന്വേഷണം ആവശ്യപ്പെട്ട് മേയര്‍ വി.വി രാജേഷ്

Latest News

സോണിയ ഗാന്ധിക്ക് 1980ൽ വോട്ടർപട്ടികയിൽ പേര്, പൗരത്വം  1983ൽ; മജിസ്‌ട്രേറ്റ് ഉത്തരവ് റദ്ദാക്കി ഡൽഹി കോടതി, കേസ് വീണ്ടും പരിഗണിക്കും

ഇമ്രാൻ ഖാന്റെ സഹോദരി അലീമ ഖാൻ അറസ്റ്റിൽ; 30 ദിവസത്തെ തടങ്കൽ, സെപ്റ്റംബർ 27ലെ PTI പ്രതിഷേധത്തിന് മുന്നോടിയായി പാകിസ്ഥാനിൽ നടപടി

കോണ്‍ഗ്രസിന് തിരിച്ചടി; പാലി മേയര്‍ സ്ഥാനം ബിജെപിക്ക്, നമീത ബുബാകിയയ്‌ക്ക് 33 വോട്ട്

UNGA 2026: 81-ാം യുഎന്‍ പൊതുസഭാ സമ്മേളനത്തില്‍ എസ്. ജയശങ്കര്‍ ഇന്ത്യയെ പ്രതിനിധീകരിക്കും

അടച്ചിട്ട വീട് കുത്തിത്തുറന്ന് 55 പവന്‍ കവര്‍ന്നു; കൂര്‍ക്കഞ്ചേരിയില്‍ വന്‍ മോഷണം

മലയാളി ഫുട്ബോള്‍ താരം റിജോണ്‍ ജോസ് വാഹനാപകടത്തില്‍ മരിച്ചു; ഗനി അഹമ്മദ് നിഗം ഐസിയുവില്‍

മഹാസമാധിക്കപ്പുറം തെളിയുന്ന ഗുരുദര്‍ശനം

വാഴവറ്റയിലെ വീട്ടില്‍ 22 ക്യാമറകള്‍, ഡിവിആര്‍ മാറ്റിയ നിലയില്‍; തെളിവ് നശിപ്പിച്ചതെന്ന് എക്‌സൈസിന് സംശയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies