ധീരനായി ധീരജ് അതിജീവിച്ചു! അവർ‌ സുരക്ഷിതരാണ്; ഇനിയും ആ ചിത്രം പ്രചരിപ്പിക്കരുത് 
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ധീരനായി ധീരജ് അതിജീവിച്ചു! അവർ‌ സുരക്ഷിതരാണ്; ഇനിയും ആ ചിത്രം പ്രചരിപ്പിക്കരുത് 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 2, 2024, 11:12 am IST
Facebook
Twitter
WhatsAppTelegram

സമാനതകളില്ലാത്ത ദുരന്തത്തിനാണ് കേരളം സാക്ഷ്യം വഹിച്ചത്. രക്ഷാദൗത്യത്തിന്റെ ഓരോ നിമിഷത്തിലും മൃതദേഹങ്ങളും അവശിഷ്ടങ്ങളും കണ്ടെടുക്കുകയാണ്. ഉരുൾ ബാക്കിയാക്കിയ ഭയാനകമായ ചിത്രങ്ങളും ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. അടുക്കള ഉപകരണങ്ങളും പുസ്തകവും ഫോട്ടോ ഫ്രെയിമുകളും ഐഡികാർഡുകളും ആധാർ കാർഡുകളും ഉൾപ്പടെയുള്ളവ അക്കൂട്ടത്തിലുണ്ടായിരുന്നു. അത്തരത്തിൽ ദുരന്തത്തിന്റെ ആദ്യ ദിനം മൂവർ സംഘത്തിന്റെ ഒരു ഫോട്ടോ എല്ലാവരുടെയും കണ്ണ് നനയിച്ചിരുന്നു.

തകർന്ന വീടിന്റെ ഭിത്തിയിൽ യുവാവും സഹോദരിമാരും ഉൾപ്പെടുന്ന ഫോട്ടോ ഫ്രെയിം. ഈ ഫോട്ടോ വ്യാപകമായി ഷെയർ ചെയ്യപ്പെടുകയും ഇവർ ഉരുൾപ്പൊട്ടലിൽ മരണപ്പെട്ടുവെന്ന രീതിയിലും പ്രചാരണങ്ങൾ വ്യാപകമായിരുന്നു. എന്നാൽ താനും സഹോദരിമാരും സുരക്ഷിതരാണെന്ന് അറിയിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് ധീരജ്. ദയവാ‌യി പ്രചരണം അവസാനിപ്പിക്കണമെന്നും ഭീതി പടർത്തരുതെന്നും ധീരജ് അപേ​ക്ഷിക്കുകയാണ്. ധീരജും കുടുംബങ്ങളുമെല്ലാം ഉരുൾപൊട്ടലിൽ മണ്ണിനടിയിൽ പെട്ട് മരിച്ചുവെന്ന വാർത്തയോടപ്പമായിരുന്നു ഇത് ഷെയർ ചെയ്യപ്പെട്ടിരുന്നത്.

അപകടം നടക്കുന്ന സമയത്ത് സ്വന്തം വീട്ടിൽ നിന്ന് മാറി തറവാട് വീട്ടിലായിരുന്നു ധീരജും അമ്മയും. ഉരുൾപൊട്ടിയ ശബ്ദം കേട്ടയുടനെ അപകടം മണത്ത് ധീരജും അമ്മയും അടുത്തുള്ള കുന്നിലേക്ക് ഓടി കയറുകയായിരുന്നു. മറ്റ് കുടുംബാം​ഗങ്ങളും ഇവർക്കൊപ്പമുണ്ടായിരുന്നു. മണിക്കൂറുകളോളം മഴയിൽ നിന്ന് അവർ നേരം പുലർന്നപ്പോഴാണ് സുരക്ഷിത സ്ഥാനത്തേക്ക് മാറിയത്. ഫോട്ടോയിൽ പ്രചരിച്ച സഹോദരിമാർ അപകടസമയം വീട്ടിൽ ഇല്ലായിരുന്നുവെന്നതും ആശ്വാസം.

ബന്ധുക്കളും സുഹൃത്തുക്കളുമടങ്ങുന്നവർ ഈ വാർത്ത കണ്ട് പരിഭ്രാന്തിയിലായിട്ടുണ്ടെന്നും ഫോട്ടോ പ്രചരിപ്പിക്കുന്നത് നിർത്തണമെന്നും ധീരജ് പറഞ്ഞു. പൂർണ്ണമായും തകർന്ന വീടിന്റെ അവശിഷ്ടങ്ങൾക്കിടയിൽ രക്ഷാപ്രവർത്തനം നടത്തുന്നതിനിടെയാണ് ധീരജിന്റെ സഹോദരിയുടെ വിവാഹത്തിന് എടുത്ത ചിത്രമാണ് മലവെള്ളപ്പാച്ചിലിൽ ചെളിയിൽ പുതഞ്ഞ നിലയിൽ കണ്ടെത്തിയത്. ധീരജും അമ്മ സുമിഷയും മേപ്പാടിയിലെ ദുരിതാശ്വാസ ക്യാപിലാണുള്ളത്. ധീരജിന്റെ മൂത്ത സഹോദരി ഭർതൃവീട്ടിലും ഇളയ സഹോദരി തിരുവനന്തപുരത്ത് പഠിക്കുകയുമാണ്. പ്രാണനും കൊണ്ട് ഓടുന്നതിനിടെ ധീരജിന്റെ ഫോൺ‌ നഷ്ടപ്പെട്ടിരുന്നു. ഇതോടെയാണ് കുടുംബം അപകടത്തിൽപെട്ടെന്ന് സംശയം ബന്ധുക്കൾ‌ക്കും സുഹൃത്തുക്കൾക്കും ഉദിച്ചത്.

Tags: dheerajWayanad Landslide
Share
Tweet
SendShare

More News from this section

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

Latest News

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies