പൂജയ്ക്കിടെ പൂജാരിയെ അറസ്റ്റ് ചെയ്ത സംഭവം; പ്രതിഷേധം ശക്തമാക്കി ഹൈന്ദവ സമൂഹം; മഹാധർണയിൽ പൊലീസിനെതിരെ ജനരോഷം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പൂജയ്‌ക്കിടെ പൂജാരിയെ അറസ്റ്റ് ചെയ്ത സംഭവം; പ്രതിഷേധം ശക്തമാക്കി ഹൈന്ദവ സമൂഹം; മഹാധർണയിൽ പൊലീസിനെതിരെ ജനരോഷം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 3, 2024, 12:04 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ആറ്റുകാൽ മണക്കാട് അമ്മൻ കോവിൽ ക്ഷേത്രത്തിൽ പൂജയ്‌ക്കിടെ പൂജാരിയെ അറസ്റ്റ് ചെയ്തു കൊണ്ടുപോയ പൂന്തുറ പൊലീസിന്റെ നടപടിയിൽ പ്രതിഷേധം ശക്തമാക്കി ഹൈന്ദവ സമൂഹം. സംഭവം നടന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും ഉത്തരവാദികളായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ യാതൊരു നടപടിയും സ്വീകരിക്കാത്ത സാഹചര്യത്തിലാണ് വിവിധ ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധം ശക്തമാക്കിയത്. ഇതിന്റെ ഭാഗമായി അമ്മൻകോവിൽ ജംഗ്ഷനിൽ നടന്ന മഹാധർണയിൽ നൂറുകണക്കിന് ഭക്തർ പങ്കെടുത്തു.

കേരള തന്ത്രിമണ്ഡലം സംസ്ഥാന ട്രഷറർ ഗണപതി പോറ്റി ഉദ്ഘാടനം ചെയ്തു. ക്ഷേത്ര ആചാരങ്ങളെ അവഹേളിച്ച പോലീസുകാർക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പൂജ തടസപ്പെടുത്തി ക്ഷേത്രത്തിൽ നടന്ന പൊലീസ് അഴിഞ്ഞാട്ടം അങ്ങേയറ്റം അപലപനീയമാണെന്ന് കേരള ബ്രാഹ്‌മണ സഭ സംസ്ഥാന പ്രസിഡന്റ് എച്ച്. ഗണേഷ് പറഞ്ഞു.

അമ്മൻകോവിൽ ക്ഷേത്ര സെക്രട്ടറി പി.രമേഷ് അദ്ധ്യക്ഷത വഹിച്ചു. ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി സന്ദീപ് തമ്പാനൂർ, കേരള ക്ഷേത്ര സംരക്ഷണ സമിതി ജില്ലാ പ്രസിഡന്റ് മുക്കംപാലമൂട് രാധാകൃഷ്ണൻ, വിശ്വകർമ്മ സമുദായം നേതാവ് ആർ.എസ് മണിയൻ, കരമന ബാലൻ, വിശ്വഹിന്ദു പരിഷത്ത് ജില്ലാ ഉപാദ്ധ്യക്ഷൻ കൃഷ്ണൻകുട്ടി, മുത്തുമാരിയമ്മൻ ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് മണക്കാട് നന്ദകുമാർ, കൗൺസിലർമാരായ ബി.മോഹനൻ നായർ, കെ.കെ.സുരേഷ്, മുൻ കൗൺസിലർ തമ്പാനൂർ സതീഷ് തുടങ്ങിയവർ പങ്കെടുത്തു.

സ്ഥലത്ത് നേരത്തെയും ബിജെപിയുടെയും വിശ്വ ഹിന്ദു പരിഷത്തിന്റെയും നേതൃത്വത്തിൽ പ്രതിഷേധം നടന്നിരുന്നു. പൂന്തുറ സിഐ സന്തോഷിന്റെ നേതൃത്വത്തിലുളള പൊലീസുകാരാണ് മണക്കാട് അമ്മൻകോവിലിൽ പൂജ ചെയ്തുകൊണ്ടിരിക്കുന്നതിനിടെ പൂജാരി അരുൺ പോറ്റിയെ ക്ഷേത്രത്തിൽ നിന്ന് വിളിച്ചിറക്കി അറസ്റ്റ് ചെയ്തത്. പൂന്തുറ സ്റ്റേഷനിലെ ഒരു കേസിന്റെ പേരിലായിരുന്നു നടപടി. ഈ കേസുമായി തനിക്ക് ഒരു ബന്ധവുമില്ലെന്ന് അരുൺ പോറ്റി വിശദീകരിക്കുകയും ചെയ്തിരുന്നു.

വിലങ്ങ് വച്ച് പൊലീസ് വാഹനത്തിൽ കൊണ്ടുപോയ അദ്ദേഹത്തെ 8.15 വരെ സ്‌റ്റേഷനിൽ സെല്ലിനുളളിൽ ഇടുകയും ചെയ്തു. പിന്നീടാണ് വിട്ടയച്ചത്. സ്റ്റേഷനിൽ നിന്നും മടങ്ങിയെത്തിയാണ് ക്ഷേത്രത്തിലെ പൂജ അരുൺപോറ്റി പൂർത്തീകരിച്ചത്.

സംഭവത്തിൽ ഫോർട്ട് എസ്പിക്ക് അരുൺ പോറ്റിയും ക്ഷേത്ര ട്രസ്റ്റും പരാതി നൽകിയിരുന്നു. എന്നാൽ ഭക്തരുടെ ശക്തമായ പ്രതിഷേധമുയർന്നിട്ടും പൊലീസുകാർക്കെതിരെ നടപടി സ്വീകരിക്കാത്തതിന് പിന്നിൽ രാഷ്‌ട്രീയ ഇടപെടലാണെന്ന ആക്ഷേപവും ശക്തമാകുകയാണ്.

Tags: AattukalPoonthura PolicePoonthura CIProtest Hindu organisationsഅമ്മൻ കോവിൽആറ്റുകാൽമണക്കാട്
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

Latest News

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies