അക്രമം ഉണ്ടാകുന്നതിന്‌ മുൻപ് മ്യാൻമറിൽ നിന്നും കുടിയേറ്റക്കാരെത്തി; 5 വർഷത്തിനിടെ എത്തിയത് 10,000 ൽ അധികം അനധികൃത കുടിയേറ്റക്കാർ: മണിപ്പൂർ മുഖ്യമന്ത്രി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അക്രമം ഉണ്ടാകുന്നതിന്‌ മുൻപ് മ്യാൻമറിൽ നിന്നും കുടിയേറ്റക്കാരെത്തി; 5 വർഷത്തിനിടെ എത്തിയത് 10,000 ൽ അധികം അനധികൃത കുടിയേറ്റക്കാർ: മണിപ്പൂർ മുഖ്യമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 3, 2024, 08:47 am IST
Facebook
Twitter
WhatsAppTelegram

ഇംഫാൽ: മണിപ്പൂരിൽ അനധികൃത കുടിയേറ്റക്കാരുടെ എണ്ണം വർദ്ധിച്ചെന്ന് മുഖ്യമന്ത്രി ബിരേൻ സിംഗ്. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ സംസ്ഥാനത്തെത്തിയത് 10,675 അനധികൃത കുടിയേറ്റക്കാരാണെന്ന് കണ്ടെത്തിയതായി അദ്ദേഹം ചൂണ്ടിക്കാട്ടി. മ്യാൻമർ, ബംഗ്ലാദേശ്, നോർവേ, ചൈന, നേപ്പാൾ എന്നിവിടങ്ങളിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരാണ് സംസ്ഥാനത്ത് എത്തിയിരിക്കുന്നത്.

മണിപ്പൂർ നിയമസഭയുടെ ആറാം സമ്മേളനത്തിൽ എം.എൽ.എ സുർജകുമാർ ഒക്രത്തിന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു എൻ ബിരേൻ സിംഗ്. 85 കുടിയേറ്റക്കാരെ ഇതുവരെ തിരികെ അയച്ചിട്ടുണ്ട്. 143 കുടിയേറ്റക്കാരെ തടങ്കൽ കേന്ദ്രങ്ങളിൽ പാർപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇവരുടെ പരിപാലനത്തിനായി 85,55,761 രൂപ ചെലവഴിച്ചു.

സംസ്ഥാനത്തേക്കുള്ള കുടിയേറ്റം തടയാൻ ചുരാചന്ദ്പൂർ, ചന്ദേൽ, തെങ്‌നൗപാൽ, കാംജോങ്, ഫെർസാവൽ ജില്ലകളിലെ അനധികൃത കുടിയേറ്റം കണ്ടെത്താനായി പ്രത്യേക കമ്മിറ്റിയെ രൂപീകരിച്ചിട്ടുണ്ട്. 2023 മാർച്ച് 24 ലെ സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ആഭ്യന്തരവകുപ്പാണ് ഇതിന് മേൽനോട്ടം വഹിക്കുന്നത്. മണിപ്പൂരിലെ അക്രമ സംഭവങ്ങൾ പൊട്ടിപുറപ്പെടുന്നതിന് മുൻപ് മ്യാൻമറിൽ നിന്നുള്ള 2,480 അനധികൃത കുടിയേറ്റക്കാരെ സമിതി കണ്ടെത്തിയതായും മുഖ്യമന്ത്രി പറഞ്ഞു.

അതിർത്തി ജില്ലയിലെ അനധികൃത കുടിയേറ്റക്കാരെ പരിശോധിക്കാനും നിരീക്ഷിക്കാനും സംസ്ഥാന സർക്കാർ അഞ്ച് അതിർത്തി ജില്ലകളിൽ സിവിൽ, പോലീസ് നോഡൽ ഓഫീസർമാരെ നിയമിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം മണിപ്പൂരിൽ 120 കിലോമീറ്റർ അതിർത്തി വേലി സ്ഥാപിക്കുന്നതിന് ആഭ്യന്തര മന്ത്രാലയം അനുമതി നൽകിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി 80 കിലോമീറ്റർ ഭാഗത്തേക്ക് കൂടി നിർമാണം വിപുലീകരിക്കുന്നതിനുള്ള നിർദ്ദേശം ആഭ്യന്തര മന്ത്രാലയത്തിന് സമർപ്പിച്ചിട്ടുണ്ട്. അനുമതി ലഭിച്ചിട്ടുണ്ടെന്നും 21.86 കിലോമീറ്റർ നീളത്തിൽ പ്രാരംഭഘട്ട പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നും ബിരേൻ സിംഗ് പറഞ്ഞു.

Tags: manipurMYANMARillegal migrants
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies