'സുരേഷ് ​ഗോ‌പിയാണ് ശരിയെന്ന് ബോധമുള്ളവർക്ക് മനസിലാകും'; സൈബർ വേട്ട വിലപ്പോകില്ലെന്ന് സന്ദീപ് ജി. വാര്യർ; കേന്ദ്രമന്ത്രി നാളെ വയനാട് സന്ദർശിക്കും
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘സുരേഷ് ​ഗോ‌പിയാണ് ശരിയെന്ന് ബോധമുള്ളവർക്ക് മനസിലാകും’; സൈബർ വേട്ട വിലപ്പോകില്ലെന്ന് സന്ദീപ് ജി. വാര്യർ; കേന്ദ്രമന്ത്രി നാളെ വയനാട് സന്ദർശിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 3, 2024, 12:46 pm IST
FacebookTwitterWhatsAppTelegram

കയ്യും മെയ്യും മറന്ന് വയനാടിനായി കേരളം ഒന്നാകെ ഒരുമിക്കുമ്പോൾ അവിടെയും വിഷം ചീറ്റുന്ന പാമ്പുകളുണ്ടെന്ന് കേരളം തിരിച്ചറിയുകയാണ്. കുഞ്ഞുങ്ങൾ‌ക്ക് മുലപ്പാൽ കൊടുക്കാൻ സന്നദ്ധത പ്രകടിപ്പിച്ച് സോഷ്യൽ മീഡിയയിൽ‌ പോസ്റ്റിട്ട പൊതുപ്രവർത്തകനും ഭാര്യക്കുമെതിരെ അശ്ലീല പരാമർശം നടത്തിയ സംഭവം ലജ്ജയോടെയാണ് നാം കേട്ടത്. ഇതിനൊപ്പം ചേർത്ത് വായിക്കേണ്ടതാണ് കേന്ദ്രമന്ത്രി സുരേഷ് ​ഗോപിക്കെതിരെ നടക്കുന്ന സൈബറാക്രമണം.

പനിക്കിടക്കയിൽ കഴിയുന്നതിനിടെ താനാണ് സുരേഷ് ​ഗോപിയെ ദുരന്തവിവരം വിളിച്ചറിയിക്കുന്നതെന്ന് ബിജെപി സംസ്ഥാന കമ്മിറ്റിയംഗം സന്ദീപ് ജി വാര്യർ പറഞ്ഞു. രോ​​ഗശയ്യയിലാണെങ്കിലും കളക്ടറെ വിളിച്ച് വിവരം തിരക്കാനും പ്രധാനമന്ത്രിയെ വിളിച്ച് കാര്യങ്ങൾ ധരിപ്പിക്കാനും അദ്ദേഹം മറന്നില്ല. പിന്നീട് മാദ്ധ്യമങ്ങളോടും അദ്ദേഹം ഇക്കാര്യങ്ങൾ‌ വ്യക്തമാക്കിയിരുന്നു. ഏകോപനങ്ങൾക്കായി പ്രധാനമന്ത്രി കേന്ദ്രമന്ത്രി ജോർജ് കുര്യനെ ചുമതലപ്പെടുത്തുകയും ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സൈബർ‌ വേട്ടയാടൽ തുടരുന്നതിനിടയിൽ‌ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സന്ദീപ് വാര്യർ ഇക്കാര്യങ്ങൾ‌ പറയുന്നത്.

ഇതിന് പിന്നാലെ സൈബറിടത്തും ചില മാദ്ധ്യമങ്ങളിലും സുരേഷ് ​ഗോപി വേട്ടയാടപ്പെടുകയാണ്. കൈരളിയുടെ റിപ്പോർട്ടറുടെ അടിസ്ഥാന രഹിതമായ ചോദ്യങ്ങളെ കുറിച്ചും ഫേസ്ബുക്ക് പോസ്റ്റിൽ പരാമർശിക്കുന്നുണ്ട്. ദേശീയ ദുരന്തമായി പ്രഖ്യാപിക്കുമോയെന്ന ചോദ്യത്തിന് അങ്ങനെയൊരു സാധ്യതയുണ്ടോ എന്ന് മാധ്യമപ്രവർത്തകരോട് നേരിട്ട് അന്വേഷിക്കാനായിരുന്നു സുരേഷ് ഗോപിയുടെ മറുപടി.

കൈരളിയുടെ റിപ്പോർട്ടറെ ഇത് ചൊടിപ്പിച്ചു. കേരളത്തിന് നൽകുന്ന കേന്ദ്ര സഹായം എത്രയാണെന്നതായിരുന്നു അടുത്ത ചോദ്യം. ഇപ്പോൾ നടക്കുന്നത് രക്ഷാ പ്രവർത്തനമാണെന്നും അതിന് ശേഷം നാശനഷ്ടത്തിന്റെ കണക്കെടുത്ത് സംസ്ഥാനം ആവശ്യപ്പെടുമ്പോഴാണ് കേന്ദ്ര സഹായം പ്രഖ്യാപിക്കുകയെന്നും അദ്ദേഹം വളരെ മാന്യമായി മറുപടി നൽകി. സുരേഷ് ഗോപി പറഞ്ഞതാണ് ശരിയെന്ന് ബുദ്ധിയും ബോധവും ഉള്ളവർക്ക് മനസിലാകുമെന്നും കുറിപ്പിൽ പറയുന്നു. മന്ത്രിയൊക്കെ ആകുന്നതിന് മുൻപ് തന്നെ സ്വന്തം പോക്കറ്റിൽ നിന്ന് പണം ചെലവാക്കി പ്രയത്നിച്ചിട്ടുള്ള സുരേഷ് ഗോപിക്ക് ബിജെപി വിരുദ്ധരുടെ സർട്ടിഫിക്കറ്റ് തൽക്കാലം ആവശ്യമില്ലെന്ന് ഓർമിപ്പിച്ചുകൊണ്ടാണ് പോസ്റ്റ് അവസാനിക്കുന്നത്. കേന്ദ്രമന്ത്രി സുരേഷ് ​ഗോപി നാളെ ദുരന്തമുഖത്ത് സന്ദർശനം നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

Tags: Suresh GopiSandeep G warriorWayanad LandslideFEATUTED
ShareTweetSendShare

More News from this section

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

Latest News

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദ്ദാക്കലും ; എംവിഡി നിയമങ്ങൾ കടുക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies