സന്നദ്ധ സംഘടനകളെ വിലക്കി: രക്ഷാപ്രവർത്തകർക്ക് ഭക്ഷണം ഇല്ലെന്ന് പരാതി; ഡേറ്റ് കഴിഞ്ഞ ബ്രഡ്ഡും ബണ്ണുമെന്നും ആക്ഷേപം; മലക്കം മറിഞ്ഞ് മന്ത്രിമാർ
Saturday, September 12 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സന്നദ്ധ സംഘടനകളെ വിലക്കി: രക്ഷാപ്രവർത്തകർക്ക് ഭക്ഷണം ഇല്ലെന്ന് പരാതി; ഡേറ്റ് കഴിഞ്ഞ ബ്രഡ്ഡും ബണ്ണുമെന്നും ആക്ഷേപം; മലക്കം മറിഞ്ഞ് മന്ത്രിമാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 4, 2024, 03:25 pm IST
Facebook
Twitter
WhatsAppTelegram

മേപ്പാടി: വയനാട് മുണ്ടക്കൈയിലെയും ചൂരൽമലയിലെയും ഉരുൾപൊട്ടൽ ബാധിത മേഖലകളിൽ സൗജന്യമായി ഭക്ഷണം നൽകിയിരുന്ന സന്നദ്ധ പ്രവർത്തകരെ വിലക്കിയത് തിരിച്ചടിയായി. സർക്കാർ ഭക്ഷണം മാത്രം നൽകിയാൽ മതിയെന്ന നിർബന്ധബുദ്ധിയെ തുടർന്നാണ് നൂറു കണക്കിനാളുകൾക്ക് സന്നദ്ധ പ്രവർത്തകർ വിതരണം ചെയ്തിരുന്ന സൗജന്യ ഭക്ഷണം നിർത്തിയത്. തെരച്ചിൽ നടത്തുന്ന സന്നദ്ധ പ്രവർത്തകർക്കും സുരക്ഷാസേനാംഗങ്ങൾക്കും റിപ്പോർട്ട് ചെയ്യാനെത്തിയ മാദ്ധ്യമപ്രവർത്തകർക്കും ഉൾപ്പെടെ കഴിഞ്ഞ ദിവസങ്ങളിൽ ഇവർ ഭക്ഷണം എത്തിച്ചിരുന്നു.

എന്നാൽ ഇത് സർക്കാർ ഇന്ന് മുതൽ വിലക്കുകയായിരുന്നു. എന്നാൽ രാവിലെ തെരച്ചിൽ സംഘങ്ങളിലെ പലർക്കും പ്രഭാതഭക്ഷണം ഉൾപ്പെടെ ലഭിച്ചില്ലെന്ന പരാതി ഉയർന്നു. പൊലീസുകാർക്കും സന്നദ്ധപ്രവർത്തകർക്കുമാണ് പട്ടിണിയിരിക്കേണ്ടി വന്നത്. വിഷയം മാദ്ധ്യമങ്ങൾ ചൂണ്ടിക്കാട്ടിയതോടെ പരാതി ഉയർന്ന ഭാഗത്ത് എത്രയും വേഗം ഭക്ഷണം വിതരണം ചെയ്യുമെന്ന മറുപടിയാണ് മന്ത്രി കെ രാജൻ നൽകിയത്.

അതിനിടെ വിതരണം ചെയ്ത ബ്രഡ്ഡും ബണ്ണും മോശമായിരുന്നെന്നും കാലാവധി കഴിഞ്ഞതാണെന്നുമുളള പരാതിയും ഉയർന്നു. ദുരന്തമുഖമായതുകൊണ്ടു തന്നെ ആരും പ്രത്യക്ഷമായി പരാതിപ്പെടാൻ തയ്യാറായില്ല. എന്നാൽ ബ്രഡ്ഡിന്റെയും ബണ്ണിന്റെയും ദൃശ്യങ്ങൾ ചില വാർത്താചാനലുകൾ പുറത്തുവിട്ടു.
തുടക്കം മുതൽ സൗജന്യമായി ഭക്ഷണം ഉണ്ടാക്കി നിരവധി പേർ ദുരന്തഭൂമിയിൽ രക്ഷാപ്രവർത്തകർക്ക് എത്തിച്ചിരുന്നു. എന്നാൽ പലപ്പോഴും ഇവരെ പൊലീസുകാർ ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരം തടയുന്ന സ്ഥിതിയുണ്ടായി.

യൂത്ത് ലീഗിന്റെ നേതൃത്വത്തിലുളള വൈറ്റ് ഗാർഡ് നിരവധി പേർക്ക് മൂന്ന്് നേരവും ഭക്ഷണം സൗജന്യമായി നൽകിയിരുന്നു. സേവാഭാരതി ഉൾപ്പെടെയുളള സംഘടനകളുമായി ബന്ധപ്പെട്ടവരും രക്ഷാപ്രവർത്തകർക്ക് ആദ്യ ദിനങ്ങളിൽ ഭക്ഷണപൊതി തയ്യാറാക്കിയിരുന്നു. എന്നാൽ സർക്കാർ ഭക്ഷണവിതരണം വിലക്കിയത് മാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നതോടെ എല്ലാവരും പിൻമാറി. പലരും വേദനയോടെ ഇക്കാര്യം സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവയ്‌ക്കുകയും ചെയ്തു.

ചൂരൽമലയിൽ ഉൾപ്പെടെ 85 ദുരിതാശ്വാസ ക്യാമ്പുകളിലായി 2586 കുടുംബങ്ങളിലെ 8908 പേരെയാണ് പ്രദേശത്ത് മാറ്റി താമസിപ്പിച്ചത്. മേപ്പാടി ഗവ. പോളിടെക്‌നിക്കിലെ സമൂഹ അടുക്കളയിൽ നിന്ന് ദുരന്തമേഖലയിലെ രക്ഷാപ്രവർത്തകർക്ക് പൂർണമായി ഭക്ഷണം എത്തിക്കാമെന്ന് ആയിരുന്നു സർക്കാർ നിലപാട്. പതിനായിരം ഭക്ഷണപൊതികൾ വരെ ദിവസവും ഇവിടെ നിന്ന് നൽകാൻ കഴിയുമെന്നാണ് അവകാശപ്പെട്ടിരുന്നത്.

രാഷ്‌ട്രീയ വ്യത്യാസം നോക്കാതെയാണ് പലരും സൗജന്യമായി ഭക്ഷണം വിതരണം ചെയ്തിരുന്നത്. അതുകൊണ്ടു തന്നെ സർക്കാർ നിലപാട് വ്യാപക പ്രതിഷേധം ക്ഷണിച്ചുവരുത്തിയിരുന്നു. മന്ത്രി മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിലാണ് ഭക്ഷണം വിതരണം ചെയ്യുന്നത് കർശനമായി വിലക്കണമെന്ന നിലപാട് സ്വീകരിച്ചത്. ഭക്ഷണം ആവശ്യമുണ്ട് എന്ന് പറഞ്ഞ് നാട്ടിലാകെ പണം പിരിച്ച് അതിന്റെ ഭാഗമായ ഒരു നിലപാട് സ്വീകരിച്ചാൽ ആര് ഉത്തരം പറയുമെന്നായിരുന്നു മാദ്ധ്യമങ്ങളോട് മന്ത്രിയുടെ ചോദ്യം.

ജനങ്ങൾ എന്തിനും ഏതിനും പണം കൊടുക്കാൻ തയ്യാറാണ്. അതുകൊണ്ടാണ് നിയന്ത്രണം എന്നായിരുന്നു റിയാസിന്റെ വാക്കുകൾ. പക്ഷെ പരാതികൾ ഉയർന്നതോടെ സന്നദ്ധ സംഘടനകളെ തിരിച്ച് ബന്ധപ്പെട്ട് ഭക്ഷണം തയ്യാറാക്കുന്നതിന് അനുവാദം നൽകാനുളള നീക്കത്തിലാണെന്നാണ് റിപ്പോർട്ടുകൾ.

Tags: wayanadLANDSLIDEkeralaസന്നദ്ധ സംഘടനNon Profitable Organisation
Share
Tweet
SendShare

More News from this section

തീവണ്ടിയാത്രക്കാരിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചെന്ന് പരാതി; ടിക്കറ്റ് പരിശോധകന്‍ അറസ്റ്റില്‍

ഗര്‍ഭിണിയാണെന്ന സംശയം, പിന്നാലെ വാക്കുതര്‍ക്കം; അട്ടപ്പാടി ഇരട്ടക്കൊലയില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്

അടിമാലിയിൽ ഒരു വയസുകാരായ ഇരട്ടക്കുട്ടികൾ ദുരൂഹ സാഹചര്യത്തിൽ മരിച്ചു; തിന്നർ കുടിച്ചെന്ന പിതാവിന്റെ മൊഴിയിൽ സംശയം, മാതാപിതാക്കളെ ചോദ്യം ചെയ്ത് പൊലീസ്

ഗണേശ ചതുര്‍ത്ഥി തിരക്ക്; ഹുബ്ബള്ളി–തിരുവനന്തപുരം സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് റെയിൽവേ

സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് അഴിച്ചുപണി; ശ്രീറാം വെങ്കിട്ടരാമന് പുതിയ ചുമതല

വൈദ്യുതി നിയന്ത്രണം; സമയം ദീര്‍ഘിപ്പിച്ച് കെഎസ്ഇബി; വൈകിട്ട് 6:15 മുതല്‍ 12:45 വരെ വിവിധ ഘട്ടങ്ങളിലായി വൈദ്യുത നിയന്ത്രണം ആവശ്യം വരും

Latest News

വൈറല്‍ റീലിനായി കുത്തൊഴുക്കിലേക്ക് എസ്യുവി; സോനമാര്‍ഗില്‍ യുവാക്കള്‍ കുടുങ്ങി, രക്ഷിച്ചത് പൊലീസും നാട്ടുകാരും

സുപ്രിയയുടെ ഹാട്രിക്ക്, കൊറിയയെ തകര്‍ത്ത് ഇന്ത്യ! ജൂനിയര്‍ ഏഷ്യാ കപ്പ് ഫൈനലില്‍

ആറ് വര്‍ഷത്തിന് ശേഷം ചൈനീസ് വിമാനം വീണ്ടും ഡല്‍ഹിയില്‍; സെപ്റ്റംബര്‍ 21 മുതല്‍ ഗ്വാങ്ഷൗഡല്‍ഹി സര്‍വീസ്, ഷിയുടെ ഇന്ത്യാ സന്ദര്‍ശനത്തിനിടെ നിര്‍ണായക നീക്കം

ഡൽഹിയിലേക്ക് ഉറ്റുനോക്കി ലോകം; പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് തുടക്കം

ഒഎംആര്‍ ഷീറ്റ് ക്രമക്കേട്; പണ ഇടപാട് ആരോപണം; ഉത്തരാഖണ്ഡില്‍ ഇഡി റെയ്ഡ്; മുന്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിയുടെ പിഎയുടെ വീട്ടില്‍ നിന്നും 32 ലക്ഷം രൂപയും സ്വര്‍ണവും കണ്ടെത്തി

രാജിവെച്ചെന്ന് പരിശീലകന്‍; അംഗീകരിക്കില്ലെന്ന് പ്രസിഡന്റ്, ഫെനര്‍ബാഷെയില്‍ നാടകീയ നീക്കം

‘കടല്‍പാതകള്‍ സുരക്ഷിതമാകണം’; ഹോര്‍മുസ് പ്രതിസന്ധിക്കിടെ ബ്രിക്‌സ് വേദിയില്‍ നിലപാട് വ്യക്തമാക്കി മോദി, ഇന്ത്യയുടെ സാമ്പത്തിക ശക്തിയും ഉയര്‍ത്തിക്കാട്ടി പ്രധാനമന്ത്രി

2026–27 ദില്ലി സർവ്വകലാശാല തെരഞ്ഞെടുപ്പ്: സ്ഥാനാർഥികളെ പ്രഖ്യാപിച്ച് എബിവിപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies