ഗംഗാവലി പുഴയിലിറങ്ങാൻ തയ്യാറായ ഈശ്വർ മാൽപെയെ ഭീഷണിപ്പെടുത്തി തിരിച്ചയച്ചു; കർണാടക സർക്കാരിനെതിരെ ഗുരുതര ആരോപണവുമായി അഞ്ജു
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഗംഗാവലി പുഴയിലിറങ്ങാൻ തയ്യാറായ ഈശ്വർ മാൽപെയെ ഭീഷണിപ്പെടുത്തി തിരിച്ചയച്ചു; കർണാടക സർക്കാരിനെതിരെ ഗുരുതര ആരോപണവുമായി അഞ്ജു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 4, 2024, 06:19 pm IST
Facebook
Twitter
WhatsAppTelegram

കോഴിക്കോട്: അങ്കോല ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള തെരച്ചിൽ കർണാടക സർക്കാർ പുനരാരംഭിക്കുന്നില്ലെന്ന് അർജുന്റെ സഹോദരി അഞ്ജു. നദിയിലിറങ്ങാൻ ഈശ്വർ മാൽപെ തയ്യാറായെങ്കിലും അധികൃതർ ഭീഷണിപ്പെടുത്തി തിരിച്ചയച്ചെന്ന് അഞ്ജു ആരോപിച്ചു. നദിയിലിറങ്ങി തെരച്ചിൽ നടത്താൻ സ്വയം സന്നദ്ധത അറിയിച്ച് ഈശ്വർ മാൽപെ സംഘം രംഗത്തെത്തിയിരുന്നു.

ഗംഗാവലി പുഴയിൽ സ്വന്തം റിസ്‌കിൽ ഇറങ്ങാൻ ഈശ്വർ മാൽപെ സംഘം തയ്യാറായിരുന്നു. എന്നാൽ പുഴയിലിറങ്ങിയാൽ അദ്ദേഹത്തിനെതിരെ എഫ്‌ഐആർ ഇടുമെന്ന് ഭീഷണിപ്പെടുത്തിയതിനാൽ ഈശ്വർ മാൽപെ പുഴയിലിറങ്ങാതെ തിരിച്ചു പോവുകയായിരുന്നുവെന്ന് അർജുന്റെ സഹോദരി പറഞ്ഞു.

ഈശ്വർ മാൽപെയെ പൊലീസ് ഉൾപ്പെടെയുള്ളവർ ഭീഷണിപ്പെടുത്തിയെന്നാണ് ജിതിൻ വിളിച്ചപ്പോൾ പറഞ്ഞതെന്നും അവർ ആരോപിച്ചു. എന്തുകൊണ്ട് പുഴയിലിറങ്ങി തെരച്ചിൽ പുനരാരംഭിക്കുന്നില്ലെന്ന ചോദ്യത്തിന് പ്രതികൂല കാലാവസ്ഥയാണെന്നാണ് കർണാടക സർക്കാർ നൽകുന്ന വിശദീകരണമെന്നും അഞ്ജു പറഞ്ഞു.

എന്നാൽ അടിയൊഴുക്ക് കുറഞ്ഞതിനാൽ പുഴയിലിറങ്ങി തെരച്ചിൽ നടത്തുമെന്ന് കർണാടക സർക്കാർ ഇന്നലെ അറിയിച്ചിരുന്നു. തുടർന്ന് ഇന്ന് രാവിലെ തെരച്ചിലിന് തയ്യാറായി ഈശ്വർ മാൽപെ ഉൾപ്പെട്ട സംഘം തയ്യാറായി എത്തിയെങ്കിലും തിരിച്ചു പോകാൻ അധികൃതർ ആവശ്യപ്പെടുകയായിരുന്നു. ഇന്ന് ഉച്ചയ്‌ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള നേതാക്കൾ അർജുന്റെ വീട്ടിലെത്തി ബന്ധുക്കളെ കണ്ടിരുന്നു.

Tags: ARJUNANJUSoil ErosionShiroor Landslide
Share
Tweet
SendShare

More News from this section

‘കേരളം വി ഡി സതീശന്റെ കയ്യിൽ ഭദ്രം’; മുഖ്യമന്ത്രിയെ പുകഴ്‌ത്തി മുതിർന്ന സിപിഐ നേതാവ് സി ദിവാകരൻ

വാഹനത്തിൽ കറങ്ങി നടന്ന് MDMA വിൽപ്പന; 11.163 ഗ്രാം മയക്കുമരുന്നുമായി യുവാവ് പിടിയിൽ

വനിതാ പോലീസുകാരിയെ രാത്രി ഡ്യൂട്ടിക്കിടെ കടന്നുപിടിച്ച കേസിൽ സസ്പെൻഷൻ; യു.ഡി.എഫ് അനുകൂല സംഘടനാ നേതാവ് നവാസിന് മാതൃജില്ലയിൽ വീണ്ടും നിയമനം, ആഭ്യന്തര മന്ത്രിയുടെ ഇടപെടലെന്ന് ആരോപണം

വിവാഹവീട്ടിലെ ആഘോഷത്തിനിടെ സംഘർഷം; തർക്കത്തിന് പിന്നാലെ മൂന്ന് പേരെ വെട്ടി അയൽവാസി, ഒരാൾ ഗുരുതരാവസ്ഥയിൽ

കൂടത്തായി സെന്റ് മേരീസ് ഹൈസ്‌കൂളിൽ റാഗിങ്; ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ വാഷ്‌റൂമിൽ കൊണ്ടുപോയി മർദിച്ചതായി പരാതി, രണ്ട് സീനിയർ വിദ്യാർഥിനികൾക്ക് സസ്‌പെൻഷൻ

സിവിൽ എഞ്ചിനീയറിൽ നിന്ന് സന്യാസിയിലേക്ക്; ശ്രീരാമകൃഷ്ണ ആശ്രമത്തിലെ മുൻ മഠാധിപതി സ്വാമി ഗോലോകാനന്ദജി മഹാരാജ് സമാധിയായി

Latest News

അഭിപ്രായം ഇരുമ്പുലക്കയല്ല: ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ; സമ്മർദ്ദത്തിനൊടുവിൽ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് മുഖ്യമന്ത്രി; സതീശന്റെ നിലപാടില്ലായ്മ വീണ്ടും പുറത്ത്

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies