മണ്ണെടുത്തവർ മണ്ണിലേക്ക്..., ഉള്ള് പൊള്ളി കേരളം; ആരെന്നറിയാതെ അവർ ഒന്നിച്ച് മടങ്ങി; പുത്തുമലയിൽ സംസ്കാര ചടങ്ങുകൾ പൂർത്തിയായി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മണ്ണെടുത്തവർ മണ്ണിലേക്ക്…, ഉള്ള് പൊള്ളി കേരളം; ആരെന്നറിയാതെ അവർ ഒന്നിച്ച് മടങ്ങി; പുത്തുമലയിൽ സംസ്കാര ചടങ്ങുകൾ പൂർത്തിയായി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 6, 2024, 08:08 am IST
Facebook
Twitter
WhatsAppTelegram

വയനാട്: കേരളക്കരയെ മുഴുവൻ കണ്ണീരിലാക്കി അവർ മടങ്ങി. വയനാട് ഉരുൾപൊട്ടലിൽ മരിച്ചവരുടെ സംസ്കാര ചടങ്ങുകൾ പൂർത്തിയായി. തിരിച്ചറിയാൻ കഴിയാത്ത മൃതശരീരങ്ങളുടെ സംസ്കാരം രാത്രി വൈകിയും നടന്നു. 29 മൃതദേഹങ്ങളും 154 ശരീരഭാ​ഗങ്ങളുമാണ് ഒരുമിച്ച് സംസ്കരിച്ചത്. വൈകുന്നേരം ആരംഭിച്ച ചടങ്ങുകൾ രാത്രി 12 മണിയോടെയാണ് പൂർത്തിയായത്.

തിരിച്ചറിയാൻ കഴിയാത്ത ഓരോ ശരീരഭാ​ഗങ്ങളും ഓരോ മൃതദേഹങ്ങളായി പരി​ഗണിച്ചാണ് സംസ്കരിച്ചത്. സർവ്വമത പ്രാർത്ഥനയോടെ വയനാട് അവർക്ക് യാത്ര നൽകി. പിറ്റേന്ന് ഉണരും എന്ന് വിചാരിച്ച് കിടന്നവർ, ആ​ഗ്രഹങ്ങളും സ്വപ്നങ്ങളുമായി ജീവിച്ചവർ, ഒന്നും സംഭവിക്കില്ലെന്ന് ഉറച്ച് വിശ്വസിച്ചവർ, സ്നേഹിച്ചും സ്നേ​ഹിക്കപ്പെട്ടും കൊതി തീരാത്താവർ, ഒന്നും അറിയാതെ നിഷ്കളങ്കരായി ഉറങ്ങിയവർ എല്ലാവരും ഇനി പുത്തുമലയിൽ ഒരുമിച്ചുറങ്ങും. കേരളത്തെയാകെ കണ്ണീരിലാഴ്‌ത്തിയാണ് അവരുടെ മടക്കം.

ഓരോ മൃതശരീരങ്ങളും എത്തുമ്പോഴും കൂടിനിന്നിരുന്നവരുടെ കണ്ണുകൾ നിറഞ്ഞു. ആരെന്നറിയാതെ അവർ ഒന്നിച്ച് മണ്ണിലേക്കമർന്നപ്പോൾ പലർക്കും കരച്ചിൽ അടക്കാനായില്ല. മൃതദേഹങ്ങൾ സംസ്കരിക്കാനെത്തിക്കുമ്പോൾ തന്റെ പ്രിയപ്പെട്ടവർ എന്ന പോലെ സന്നദ്ധ പ്രവർത്തകരുടെ കണ്ണുകളും ഈറനണിഞ്ഞിരുന്നു.

ആദ്യം ക്രൈസ്തവ ആചാരപ്രകാരവും പിന്നീട് ഹൈന്ദവ, മുസ്ലീം മതാചാര പ്രകാരവും പ്രാർത്ഥന നടന്നു. നൂറുകണക്കിന് ആളുകളാണ് ചടങ്ങിൽ പങ്കെടുത്ത് അന്തിമോപചാരം അർപ്പിച്ചത്. ചടങ്ങുകൾ പൂർത്തിയാകുന്നത് വരെ സന്നദ്ധ പ്രവർത്തകർ സജീവമായി സ്ഥലത്തുണ്ടായിരുന്നു.

Tags: funeralwayanadu landslidePuthumala
Share
Tweet
SendShare

More News from this section

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

Latest News

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies