ഉൾക്കടലിലെ 'ഭീമൻ' കരയ്ക്കടിഞ്ഞു; രണ്ട് ചിറകുകളും വലുപ്പമേറിയ കണ്ണുകളും, വാലില്ലാത്ത സൂര്യമത്സ്യം; വിഴിഞ്ഞം തീരത്ത് കൗതുകക്കാഴ്ച
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഉൾക്കടലിലെ ‘ഭീമൻ’ കരയ്‌ക്കടിഞ്ഞു; രണ്ട് ചിറകുകളും വലുപ്പമേറിയ കണ്ണുകളും, വാലില്ലാത്ത സൂര്യമത്സ്യം; വിഴിഞ്ഞം തീരത്ത് കൗതുകക്കാഴ്ച

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 6, 2024, 12:10 pm IST
Facebook
Twitter
WhatsAppTelegram

അപൂർവയിനം സൂര്യമത്സ്യം (ഓഷ്യൻ സൺ ഫിഷ്) കരയ്‌ക്കടിഞ്ഞു. ഭക്ഷ്യയോ​ഗ്യമല്ലാത്ത മത്സ്യം വിഴിഞ്ഞം തീരത്താണ് അടിഞ്ഞത്. ഓഷ്യൻ സൺ ഫിഷ് അഥവാ കോമൺ മോള – മോള എന്നറിയപ്പെടുന്ന മത്സ്യത്തിന് 15 കിലോയിലേറെ തൂക്കം വരുമെന്ന് വിദ​ഗ്ധർ പറഞ്ഞു.

കറുപ്പും ചാര നിറത്തിലുള്ള പൊട്ടുകളോടുമുള്ള നിറത്തിൽ പരന്ന് ഉരുണ്ട ശരീരപ്രക‍ൃതമാണിതിന്. രണ്ട് ചിറകുകളും വലുപ്പമേറിയ കണ്ണുകളുമുണ്ട്. എന്നാൽ‌ സൂര്യമത്സ്യത്തിന് വാലുകളില്ല. മുതുകിൽ മുള്ള് ഉള്ളിലേക്ക് വളഞ്ഞ് പല്ലുകൾ മൂടിയ തരത്തിലാണ് ചുണ്ടുള്ളത്. അതുകൊണ്ട് തന്നെ ഇവ ഒന്നിനെയും കടിക്കാറില്ല.

ഭീമാകാരമായ രൂപമാണെങ്കിലും കടലിലെ പാവത്താൻ എന്നാണറിയപ്പെടുന്നത്. ഒറ്റനോട്ടത്തിൽ തിരണ്ടിയുടെ രൂപത്തിനോട് സാദൃശ്യം തോന്നാം. പൂർ‌ണ വളർച്ചയെത്തിയാൽ‌ 2,000 കിലോ വരെ വരും. എല്ലുകൾക്ക് ഭാരകൂടുതലും മാംസത്തിനും തൊലിക്കും കട്ടിയും കൂടുതലാണ്.

ജെല്ലിഫിഷുകളാണ് പ്രധാന ഭക്ഷണം. ഇതുവഴി കടലിന്റെ ആവാസ വ്യവസ്ഥയെ നിയന്ത്രിക്കുന്നതിൽ ഇതിന് പ്രധാന പങ്ക് വഹിക്കുന്നു. ഉൾക്കടലിലാണ് ഈ മത്സ്യത്തെ കൂടുതലും കാണപ്പെടുന്നത്. ഉഷ്ണമേഖല കാലവസ്ഥയിലും മിതോഷ്ണജലത്തിലുമാണ് കാണപ്പെടുന്നത്. കേരള തീരത്ത് വളരെ അപൂർ‌വമായി മാത്രമാണ് ഇവയെ കാണാറുള്ളത്. ഭക്ഷണത്തിനായി ഉപയോ​ഗിക്കാറുമില്ല. എന്നാൽ‌ ജപ്പാൻ, കൊറിയ പോലുള്ള രാജ്യങ്ങളിൽ സൂര്യമത്സ്യത്തെ വിശിഷ്ട ഭക്ഷണമായി ഉപയോ​ഗിക്കുന്നുണ്ട്.

Tags: vizhinjamOcean sunfishwashed ashore
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

Latest News

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies