ശൈശവ വിവാഹം അവസാനിപ്പിക്കും, പെൺകുട്ടികൾ പഠിക്കട്ടെ; വിദ്യാർത്ഥിനികൾക്ക് സാമ്പത്തിക സഹായ പദ്ധതിയുമായി അസം സർക്കാർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ശൈശവ വിവാഹം അവസാനിപ്പിക്കും, പെൺകുട്ടികൾ പഠിക്കട്ടെ; വിദ്യാർത്ഥിനികൾക്ക് സാമ്പത്തിക സഹായ പദ്ധതിയുമായി അസം സർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 8, 2024, 02:43 pm IST
Facebook
Twitter
WhatsAppTelegram

ഗുവാഹത്തി: ശൈശവ വിവാഹങ്ങൾ അവസാനിപ്പിക്കുന്നതിനും പെൺകുട്ടികളുടെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനും വിദ്യാർത്ഥിനികൾക്ക് സാമ്പത്തിക സഹായ പദ്ധതിയുമായി അസം സർക്കാർ. പെൺകുട്ടികൾക്ക് എല്ലാ മാസവും സാമ്പത്തിക ആനുകൂല്യങ്ങൾ നൽകുന്ന പദ്ധതിക്ക് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ലോക് സേവാ ഭവനിൽ ഭവനിൽ തുടക്കമിട്ടു.

മുഖ്യമന്ത്രി നിജുത് മൊയ്‌ന അസോണി (MMNMA) എന്ന പേരിൽ ആരംഭിച്ച പദ്ധതിയുടെ പ്രയോജനം പത്ത് ലക്ഷത്തോളം പെൺകുട്ടികൾക്ക് ലഭ്യമാക്കും. ആദ്യവർഷം ഖജനാവിൽ നിന്ന് 300 കോടി രൂപയും 5 വർഷക്കാലയളവിലേക്ക് 1500 കോടി രൂപയുമാണ് പദ്ധതിയുടെ ചെലവ് പ്രതീക്ഷിക്കുന്നത്. സംസ്ഥാന സർക്കാർ നൽകുന്ന വിവരങ്ങളനുസരിച്ച് പദ്ധതി യാഥാ‍ത്ഥ്യമാകുന്നതിലൂടെ സ്കൂളുകളിലും കോളേജുകളിലും സർവ്വകലാശാലകളിലും പെൺകുട്ടികളുടെ പ്രവേശന അനുപാതം വർദ്ധിപ്പിക്കും, കൂടാതെ ഈ വർഷം 200,000 പെൺകുട്ടികൾ കൂടി വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ചേരുമെന്നും പ്രതീക്ഷിക്കുന്നു.

സംസ്ഥാനത്തെ ശൈശവ വിവാഹങ്ങൾ അവസാനിപ്പിക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു. 2019-21 ലെ ദേശീയ കുടുംബാരോഗ്യ സർവേയിൽ 20-24 വയസ്സിനിടയിലുള്ള 31.8% സ്ത്രീകളും അമ്മമാരാണെന്ന് കണ്ടെത്തി നിയമപരമായി അംഗീകരിച്ച 18 വയസിനുമുൻപേ തന്നെ ഈ സ്ത്രീകളിൽ ഭൂരിഭാഗവും വിവാഹം കഴിച്ചുവെന്നാണ് ഇത് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പുതിയ പദ്ധതി കൂടുതൽ പെൺകുട്ടികളെ ഉന്നത പഠനത്തിന് പ്രോത്സാഹിപ്പിക്കുന്നതിനും സാമ്പത്തികമായി സ്വതന്ത്രരാക്കുന്നതിനും ഉചിതമായ പ്രായത്തിൽ വിവാഹിതരാകുന്നതിനും ലക്ഷ്യമിടുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

Tags: child marriageassam governmentGirl Studentsfinancial incentive scheme
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies