സമ്പൂർണ്ണ വാരഫലം: 2024 ഓഗസ്ററ് 11 മുതൽ ഓഗസ്ററ് 17 വരെയുള്ള (1199 കർക്കടകം 27 മുതൽ ചിങ്ങം 1 വരെ) ചന്ദ്രരാശി പൊതുഫലം; (ഭാഗം 2 – മകം മുതൽ തൃക്കേട്ട വരെ)
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Astrology

സമ്പൂർണ്ണ വാരഫലം: 2024 ഓഗസ്ററ് 11 മുതൽ ഓഗസ്ററ് 17 വരെയുള്ള (1199 കർക്കടകം 27 മുതൽ ചിങ്ങം 1 വരെ) ചന്ദ്രരാശി പൊതുഫലം; (ഭാഗം 2 – മകം മുതൽ തൃക്കേട്ട വരെ)

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 9, 2024, 04:51 pm IST
Facebook
Twitter
WhatsAppTelegram

 

പൊതുഫലങ്ങൾ എന്നത് ഒരു നിശ്ചിത കാലയളവിലെ ഗ്രഹങ്ങളുടെ പൊതുവായ സ്ഥിതിയെ അടിസ്ഥാനമാക്കി പ്രവചിക്കുന്നതാണ്. എന്നാൽ, ഒരു വ്യക്തി അനുഭവിക്കുന്ന ഫലങ്ങൾ ഈ പറഞ്ഞ പൊതുഫലങ്ങളോട് ഒപ്പം അവരുടെ ജനനസമയത്തെ ഗ്രഹനിലയെയും, അതിൽ നിന്നുണ്ടാകുന്ന യോഗങ്ങളെയും, നിലവിലെ ദശ, അപഹാരങ്ങളെയും ആശ്രയിച്ചിരിക്കും. എന്നിരുന്നാലും, ഈ പൊതുഫലങ്ങളെ ഒരു സൂചനയായി എടുത്തുകൊണ്ട്, വിശദമായ ജാതക വിശകലനം നടത്തുകയും, ദശാനാഥനെ പ്രീതിപ്പെടുത്താനുള്ള വഴികൾ തേടുകയും, ദോഷപരിഹാരങ്ങൾ ചെയ്യുകയും ചെയ്താൽ, നല്ല സമയങ്ങളുടെ ഗുണഫലങ്ങൾ പരമാവധി അനുഭവിക്കാനും, പ്രതികൂല സമയങ്ങളെ കുറച്ചുകൂടി എളുപ്പത്തിൽ തരണം ചെയ്യാനും സാധിക്കും.

ചിങ്ങം രാശി: (മകം, പൂരം, ഉത്രം ആദ്യ 1/4 ഭാഗം)

വാരത്തിന്റെ തുടക്കത്തിൽ എവിടെയും വിജയം, ധൈര്യം, ചിന്താശേഷി, പക്വത, ശരീര ചൈതന്യം വർദ്ധിക്കുക തുടങ്ങിയവ ഉണ്ടാകും. എന്നാൽ വാരമധ്യത്തോടെ കൂടി വാത പിത്ത രോഗങ്ങൾ, ഉദരസംബന്ധമായ അസുഖങ്ങൾ എന്നിവ അലട്ടുവാൻ ഇടയാകും.

ഏറ്റവും വേണ്ടപ്പെട്ടവരുടെ വിയോഗമോ അവർക്ക് കഷ്ടതയും അരിഷ്ടതയുമോ ഉണ്ടാവുന്ന സമയമാണ്. എല്ലാ കാര്യങ്ങളിലും മാനസികമായി വ്യാകുലത കൂടുന്ന അവസ്ഥാവിശേഷം ഉണ്ടാകും. ബന്ധുജനങ്ങളുമായും വേണ്ടപ്പെട്ടവരുമായും നിസ്സാര കാര്യങ്ങളിൽ വാക്കു തർക്കം ഉണ്ടാവാൻ സാധ്യതയുണ്ട്. സ്വത്ത് സംബന്ധ കേസുകളിൽ പരാജയം നേരിടേണ്ടി വരും.കുടുംബം വിട്ട് മാറി നിൽക്കേണ്ട അവസ്ഥ ഉണ്ടാകും. ഉറക്കക്കുറവ്, ഭക്ഷണ സുഖക്കുറവ്, എന്തു കാര്യങ്ങളിലും ഇറങ്ങി പുറപ്പെട്ടാലും അതിനെല്ലാം തടസ്സം ഉണ്ടാകും.

ചിങ്ങക്കൂറിലുള്ള മകം, പൂരം, ഉത്രം നക്ഷത്രക്കാർ യഥാക്രമം വെള്ളിയാഴ്ച, ശനിയാഴ്ച, തിങ്കളാഴ്ച ദിവസം വ്രതം പാലിച്ചു ക്ഷേത്രദർശനം നടത്തുന്നതും, തങ്ങളാൽ കഴിയുന്ന പോലെ വഴിപാടുകൾ സമർപ്പിക്കുന്നതും ഉത്തമമായിരിക്കും.

കന്നി രാശി: (ഉത്രം അവസാന 3/4 ഭാഗം, അത്തം, ചിത്തിര ആദ്യ 1/2 ഭാഗം)

എല്ലാ കാര്യങ്ങളിലും തടസ്സങ്ങൾ ഉണ്ടാവുന്നതായി അനുഭവപ്പെടും എന്നാൽ വാരം മധ്യത്തോടുകൂടി കാര്യങ്ങൾക്ക് നീക്ക് പോക്ക് ഉണ്ടാവും. കോടതി സംബന്ധമായ കേസുകളിൽ അനുകൂല വിധി ഉണ്ടാവും.

സ്ത്രീകളുമായി അടുത്ത് ഇടപഴകുവാനും അവരോടൊപ്പം ഉല്ലാസയാത്ര പോകുവാനുമുള്ള അവസരം വന്നുചേരും. അപ്രതീക്ഷിതമായ ധനലാഭം, അലങ്കാരവസ്തുക്കളുടെ വർദ്ധനവ് എന്നിവ അനുഭവത്തിൽ വരും. കൃഷി , പക്ഷി , മൃഗാദികളുടെ ബിസിനസ് നടത്തുന്നവർക്ക് വലിയ രീതിയിലുള്ള ലാഭം ഉണ്ടാവുകയും പുതിയ പങ്കാളികളെ ലഭിക്കുകയും ചെയ്യും. വളരെ കാലമായി കിട്ടാതിരുന്ന വസ്തുവകകൾ കിട്ടുകയോ, ബാങ്കിൽ നിന്നും ലോൺ ലഭിക്കുകയോ ചെയ്യും. എന്നാൽ വാരം അവസാനം നിർണായകമായ ചില പ്രശ്നങ്ങൾ രൂപപ്പെടും.

കന്നിക്കൂറിലുള്ള ഉത്രം, അത്തം, ചിത്തിര നക്ഷത്രക്കാർ യഥാക്രമം തിങ്കളാഴ്ച, ബുധനാഴ്ച, ചൊവ്വാഴ്ച ദിവസം വ്രതം പാലിച്ചു ക്ഷേത്രദർശനം നടത്തുന്നതും, തങ്ങളാൽ കഴിയുന്ന പോലെ വഴിപാടുകൾ സമർപ്പിക്കുന്നതും ഉത്തമമായിരിക്കും.

തുലാം രാശി: (ചിത്തിര അവസാന 1/2 ഭാഗം, ചോതി, വിശാഖം ആദ്യ 3/4 ഭാഗം)

ഈ വാരം ഗുണദോഷ സമ്മിശ്രമായിരിക്കും. രോഗ ദുരിതങ്ങൾ മാറി ആരോഗ്യ വർദ്ധനവ് ഉണ്ടാകും. നല്ല കാര്യങ്ങൾ ചെയ്യുവാനും നല്ല പേര് കേൾക്കുവാനും അവസരം ഉണ്ടാകും. വിശിഷ്ട വ്യക്തികളെ പരിചയപ്പെടാനും അവരോടൊപ്പം വേദി പങ്കിടുകയോ വിലമതിക്കാനാവാത്ത സമ്മാനങ്ങൾ അല്ലെങ്കിൽ പാരിതോഷികങ്ങൾ ലഭിക്കുവാനോ സന്ദർഭം ഉണ്ടാകും.

സ്ഥാനപ്രാപ്തി, ധന നേട്ടം, ഭാഗ്യാനുഭവങ്ങൾ, ആഭരണ ലബ്ധി എന്നിവ ഉണ്ടാകും. പല കാര്യങ്ങളിലും അസാമാന്യമായ ചിന്താശക്തിയും ധൈര്യവും പ്രകടിപ്പിക്കുകയും എല്ലാ കാര്യങ്ങളിലും പോസിറ്റീവായി ഇടപെടുകയും അതിൽ വിജയിക്കുകയും ചെയ്യും. വാഹന ഭാഗ്യം, സൽ സുഹൃത്തുക്കൾ, ഭക്ഷണ സുഖം എന്നിവ ലഭിക്കും. നേത്ര സംബന്ധമായ രോഗങ്ങൾക്ക് വിദഗ്ധ ചികിത്സ തേടും .

തുലാക്കൂറിലുള്ള ചിത്തിര, നക്ഷത്രക്കാർ ചൊവ്വാഴ്ച ദിവസം വ്രതം പാലിച്ചു ക്ഷേത്രദർശനം നടത്തുന്നതും, തങ്ങളാൽ കഴിയുന്ന പോലെ വഴിപാടുകൾ സമർപ്പിക്കുന്നതും ഉത്തമമായിരിക്കും. ആഗസ്ത് 11, ആഗസ്ത് 13 ദിനങ്ങൾ യഥാക്രമം ചോതി, വിശാഖം നക്ഷത്രക്കാരുടെ പക്കപ്പിറന്നാൽ ആയതിനാൽ, വ്രതം പാലിച്ചു ക്ഷേത്രദർശനം നടത്തുന്നതും, തങ്ങളാൽ കഴിയുന്ന പോലെ വഴിപാടുകൾ സമർപ്പിക്കുന്നതും ഉത്തമമായിരിക്കും.

വൃശ്ചികം രാശി: (വിശാഖം അവസാന 1/4 ഭാഗം, അനിഴം, തൃക്കേട്ട)

സ്ത്രീകൾ മൂലം ദോഷഫലങ്ങൾ ഉണ്ടാവാൻ സാധ്യതയുണ്ട്. അനാവശ്യമായ കൂട്ടുകെട്ടുകൾ മൂലം പണം നഷ്ടപ്പെടാൻ ഇടയാകും. വളരെ കാലമായി ഉണ്ടായിരുന്ന രോഗങ്ങൾ മാറി ആരോഗ്യ വർദ്ധനവും മനസമാധാനവും ലഭിക്കും.

സഹപ്രവർത്തകരുമായും അനാവശ്യമായ അഭിപ്രായ ഭിന്നതകൾ ഉണ്ടാവുകയും അത് തനിക്ക് തന്നെ വിനയായി മാറുകയും ചെയ്യും. തൊഴിൽ ക്ലേശങ്ങൾ വർദ്ധിക്കുന്ന ജോലിയിലേക്ക് സ്ഥലംമാറ്റം ഉണ്ടാവാൻ സാധ്യതയുണ്ട്. കൈക്കൂലി കേസുകളിൽ പിടിക്കപ്പെടുകയും അതുവഴി മാനഹാനി, അപവാദം എന്നിവ ഉണ്ടാകും.

ഏറ്റവും വേണ്ടപ്പെട്ട ബന്ധുക്കളുമായി അകൽച്ച അല്ലെങ്കിൽ കലഹം ഉണ്ടാവാൻ സാധ്യതയുണ്ട്. അമിതമായ ആഡംബരത്വം വരവിനെക്കാൾ ചെലവ് ഉണ്ടാകും. ഉല്ലാസ യാത്രകളിൽ പോകുമ്പോൾ ജലാശയങ്ങളിൽ ജാഗ്രത പാലിച്ചില്ലെങ്കിൽ അപകടങ്ങൾ ഉണ്ടാവാൻ സാധ്യതയുണ്ട്.

ആഗസ്ത് 13, ആഗസ്ത് 14, ആഗസ്ത് 15 ദിനങ്ങൾ യഥാക്രമം വിശാഖം, അനിഴം, തൃക്കേട്ട നക്ഷത്രക്കാരുടെ പക്കപ്പിറന്നാൾ ആയതിനാൽ, വ്രതം പാലിച്ചു ക്ഷേത്രദർശനം നടത്തുന്നതും, തങ്ങളാൽ കഴിയുന്ന പോലെ വഴിപാടുകൾ സമർപ്പിക്കുന്നതും ഉത്തമമായിരിക്കും.

ജയറാണി ഈ വി .
WhatsApp No : 9746812212

(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)

Weekly Prediction by Jayarani E.V

Tags: Weekly PredictionSUBJayarani E.V
Share
Tweet
SendShare

More News from this section

വിവാഹതടസം മാറാനും നല്ല ദാമ്പത്യത്തിനും ദർശനം നടത്തേണ്ട കേരളത്തിലെ ക്ഷേത്രങ്ങൾ

മള്ളിയൂർ ഭാഗവതാമൃത 
സത്രത്തിന് ജനുവരി 21ന് തുടക്കം

ജന്മനക്ഷത്രവും പക്കപ്പിറന്നാളും അറിയാൻ ഇനി കലണ്ടർ മറിച്ച് നോക്കി പാടുപെടേണ്ട ; വളരെ എളുപ്പത്തിൽ കണ്ടെത്താം; ഇതാ എളുപ്പമാർഗവുമായി പരിഹരപുരം കലണ്ടർ

മൂലം മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 13 വ്യാഴാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

മകം മുതൽ തൃക്കേട്ട വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

Latest News

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies