ഭൂകമ്പത്തിന് പിന്നാലെ 'മെ​ഗാക്വേക്ക്' മുന്നറിയിപ്പ്; സർവ്വ വിനാശം വരുത്തുന്ന അപൂർവ പ്രതിഭാസം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഭൂകമ്പത്തിന് പിന്നാലെ ‘മെ​ഗാക്വേക്ക്’ മുന്നറിയിപ്പ്; സർവ്വ വിനാശം വരുത്തുന്ന അപൂർവ പ്രതിഭാസം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 9, 2024, 05:47 pm IST
Facebook
Twitter
WhatsAppTelegram

ടോക്കിയോ: ജപ്പാനിൽ 7.1 തീവ്രതയിൽ ഭൂകമ്പമുണ്ടാവുകയും എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്ത വാർത്ത കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. രാജ്യത്ത് സുനാമി മുന്നറിയിപ്പും അധികൃതർ നൽകി. ജപ്പാനിലെ ഭൂകമ്പവാർത്തയ്‌ക്കൊപ്പം ഉയർന്ന പദമാണ് മെ​ഗാക്വേക്ക് (MEGAQUAKE). എന്താണ് മെ​ഗാക്വേക്ക്? ജപ്പാനിൽ സംഭവിച്ചത് എന്താണ്? നോക്കാം..

അതിഭീകരമായ വിനാശം വരുത്താൻ ശേഷിയുള്ള ഭൂചലനത്തെയാണ് ‘മെ​ഗാക്വേക്ക്’ എന്ന് വിശേഷിപ്പിക്കുന്നത്. വളരെ അപൂർവമായി മാത്രമാണ് ഇത് റിപ്പോർട്ട് ചെയ്യപ്പെടാറുള്ളത്. റിക്ടർ സ്കെയിലിൽ എട്ടോ അതിലധികമോ രേഖപ്പെടുത്തുമ്പോഴാണ് മെഗാക്വേക്ക് ഉണ്ടാകുന്നതെന്നും ഈ സാഹചര്യത്തിൽ സുനാമിക്കുള്ള സാധ്യതയുണ്ടെന്നും ​ഗവേഷകർ പറയുന്നു. ‘മെ​ഗാത്രസ്റ്റ്’ ഭൂചലനമെന്നും ഇതിനെ വിശേഷിപ്പിക്കുന്നു. ചിലിയിൽ 1960 മെയ് 22നുണ്ടായ മെ​ഗാക്വേക്കിൽ 9.5 തീവ്രതയിലാണ് ഭൂചലനമുണ്ടായത്.

അപൂർവമായി മാത്രമേ മെ​ഗാക്വേക്ക് സംഭവിക്കാറുള്ളൂ. 100-150 വർഷത്തെ ഇടവേളകളിലാണ് പൊതുവെ ഇത് രേഖപ്പെടുത്തുക. വലിയ രീതിയിലുള്ള നാശനഷ്ടങ്ങളും ജീവഹാനികളും രേഖപ്പെടുത്താൻ ഇടയാക്കുന്ന മെഗാക്വേക്ക് 2011ൽ ജപ്പാനിൽ സംഭവിച്ചിരുന്നു. ജപ്പാനിലെ പ്രധാന ദ്വീപുകളിലൊന്നായ ഹൊൻഷുവിൽ സുനാമിയുണ്ടാകുന്നതിനും ഇത് കാരണമായി. ഏറ്റവുമധികം ഭൂചലനങ്ങൾ രേഖപ്പെടുന്ന രാജ്യങ്ങളിലൊന്നാണ് ജപ്പാൻ. രാജ്യത്ത് 2011ലുണ്ടായ മെ​ഗാക്വേക്കിൽ 15,000ത്തോളം ആളുകൾ മരിച്ചിരുന്നു.

Tags: japanTsunamiMegaquake
Share
Tweet
SendShare

More News from this section

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies