സൂചിപ്പാറയിൽ മൃതദേഹങ്ങൾ അഴുകിയ നിലയിൽ; രക്ഷാപ്രവർത്തകർക്ക് പിപിഇ കിറ്റ് എത്തിച്ചു നൽകിയില്ല; ശനിയാഴ്ച എയർലിഫ്റ്റ് ചെയ്യുമെന്ന് ജില്ലാ അധികൃതർ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സൂചിപ്പാറയിൽ മൃതദേഹങ്ങൾ അഴുകിയ നിലയിൽ; രക്ഷാപ്രവർത്തകർക്ക് പിപിഇ കിറ്റ് എത്തിച്ചു നൽകിയില്ല; ശനിയാഴ്ച എയർലിഫ്റ്റ് ചെയ്യുമെന്ന് ജില്ലാ അധികൃതർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 9, 2024, 08:51 pm IST
Facebook
Twitter
WhatsAppTelegram

മേപ്പാടി: ഉരുൾപൊട്ടലിൽ വ്യാപക നാശമുണ്ടായ മേഖലകളിൽ കാണാതായവർക്കായി നടത്തിയ ജനകീയ തെരച്ചിലിനിടെ കണ്ടെത്തിയ മൃതദേഹങ്ങൾ നീക്കം ചെയ്യാനായില്ല. സൂചിപ്പാറയിൽ കണ്ടെത്തിയ നാല് മൃതശരീരങ്ങളും അഴുകിയ നിലയിലാണ്. മൃതശരീരങ്ങൾ എയർലിഫ്റ്റ് ചെയ്യാനായിരുന്നു നീക്കം. എന്നാൽ സന്നദ്ധ പ്രവർത്തകർക്ക് പിപിഇ കിറ്റടക്കമുള്ള സുരക്ഷാ സംവിധാനങ്ങൾ എത്തിച്ച് നൽകാൻ സാധിക്കാതെ വന്നതോടെ ഇത് മുടങ്ങുകയായിരുന്നു.

8 പേരാണ് ആനയടികാപ്പിൽ തെരച്ചിലിനായി പോയത്. സൂചിപ്പാറയ്‌ക്ക് സമീപത്ത് നിന്നാണ് അഴുകിയ നിലയിൽ നാല് മൃതദേഹങ്ങൾ രക്ഷാപ്രവർത്തകർ കണ്ടെത്തിയത്. എന്നാൽ ദുർഗന്ധം വമിക്കുന്നതിനാൽ പിപിഇ കിറ്റും ഗ്ലൗസും അടക്കമുള്ള സുരക്ഷാ സംവിധാനങ്ങൾ നൽകണമെന്ന് രക്ഷാപ്രവർത്തകർ അറിയിച്ചെങ്കിലും മൃതദേഹം പൊതിയാനുള്ള കവറുകളും ഗ്ലൗസുകളും മാത്രമാണ് എത്തിച്ചു നൽകിയത്.

മണിക്കൂറുകൾ കാത്തുനിന്നുവെന്നും എന്നാൽ പിപിഇ കിറ്റ് ലഭിക്കാത്തതിനാൽ മൃതദേഹങ്ങൾ എടുക്കാൻ സാധിച്ചില്ലെന്നും സന്നദ്ധ പ്രവർത്തകർ പറഞ്ഞു. കണ്ടെത്തിയ മൃതദേഹങ്ങൾ സൂചിപ്പാറയിൽ ഉപേക്ഷിച്ച് രക്ഷാപ്രവർത്തകരെ എയർലിഫ്റ്റ് ചെയ്യുകയായിരുന്നു.

അതേസമയം സംഭവത്തിൽ വിശദീകരണവുമായി ജില്ലാ ഭരണകൂടം രംഗത്തെത്തി. സമയം വൈകിയതിനാലാണ് മൃതദേഹങ്ങൾ എയർലിഫ്റ്റ് ചെയ്യാൻ സാധിക്കാതെ പോയതെന്നും നാളെ എയർ ലിഫ്റ്റ് ചെയ്യാൻ ശ്രമിക്കുമെന്നും കളക്ടറുടെ ഓഫീസ് അറിയിച്ചു.

എൻഡിആർഎഫ്, ഫയർഫോഴ്‌സ്, പോലിസ് വിഭാഗങ്ങൾക്കൊപ്പം റവന്യു വകുപ്പ് ജീവനക്കാരും പ്രദേശവാസികളും ജനപ്രതിനിധികളും സന്നദ്ധപ്രവർത്തകരുമാണ് മൃതദേഹങ്ങൾക്കായുള്ള ജനകീയ തെരച്ചിൽ നടത്തുന്നത്. രാവിലെ 7 മണിക്ക് തെരച്ചിൽ ആരംഭിച്ചിരുന്നു. ഇതിനിടയിൽ 10 മണിയോടെയാണ് സൂചിപ്പാറയിലെ അപകട മേഖലയിൽ നിന്നും മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇതോടെ അധികൃതരെ വിവരം അറിയിച്ചെങ്കിലും ആവശ്യമായ നടപടികൾ സ്വീകരിച്ചില്ലെന്ന് സന്നദ്ധപ്രവർത്തകർ അറിയിച്ചു.

Tags: PPE kitdead bodiesWayanad Landslide
Share
Tweet
SendShare

More News from this section

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

Latest News

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies