ഇറാഖിൽ പെൺകുട്ടികളുടെ വിവാഹപ്രായം 9 വയസിലേക്ക്; പ്രതിഷേധം ശക്തമാക്കാൻ വനിതാ ആക്ടിവിസ്റ്റുകൾ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഇറാഖിൽ പെൺകുട്ടികളുടെ വിവാഹപ്രായം 9 വയസിലേക്ക്; പ്രതിഷേധം ശക്തമാക്കാൻ വനിതാ ആക്ടിവിസ്റ്റുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 10, 2024, 12:48 am IST
FacebookTwitterWhatsAppTelegram

ബാഗ്ദാദ്: പെൺകുട്ടികളുടെ വിവാഹപ്രായം 9 വയസാക്കി കുറയ്‌ക്കാനുളള നിയമഭേദഗതിക്കെതിരെ ഇറാഖിൽ പ്രതിഷേധം ശക്തമാകുന്നു. ബില്ല് നിയമമായാൽ പെൺകുട്ടികളുടെ ആരോഗ്യവും വിദ്യാഭ്യാസവും ഉൾപ്പെടെ അപകടത്തിലാകുമെന്ന് ആക്ടിവിസ്റ്റുകൾ ചൂണ്ടിക്കാട്ടി. കഴിഞ്ഞ ദിവസം സെൻട്രൽ ബാഗ്ദാദിലെ തഹ്‌റീർ ചത്വരത്തിൽ ബില്ലിനെതിരെ പ്രതിഷേധം നടന്നിരുന്നു. വരും ദിവസങ്ങളിൽ ബാഗ്ദാദിലടക്കം വലിയ പ്രതിഷേധങ്ങൾക്കാണ് ഇവർ തയ്യാറെടുക്കുന്നത്.

1959 ലെ ഇറാഖി വ്യക്തിഗത സ്റ്റാറ്റസ് നിയമത്തിൽ ഭേദഗതി വരുത്തിയാണ് പെൺകുട്ടികളുടെ വിവാഹപ്രായം കുറയ്‌ക്കാൻ നീക്കം നടത്തുന്നത്. സംഭവത്തിൽ കടുത്ത ആശങ്ക ഉയർന്നുകഴിഞ്ഞു. കുട്ടികളെ ലൈംഗിക ചൂഷണത്തിന് ഉപയോഗിക്കുന്നത് അടക്കമുളള കുറ്റകൃത്യങ്ങൾ ഗണ്യമായി വർദ്ധിക്കാനാകും ഇത് വഴിയൊരുക്കുകയെന്നാണ് വിമർശനം. പാർലമെന്റംഗമായ റയീദ് അൽ മാലികിയാണ് ബില്ല് അവതരിപ്പിച്ചത്.

കുട്ടികളുടെ അവകാശങ്ങൾക്കായുളള യുഎൻ ഏജൻസി യൂണിസെഫിന്റെ റിപ്പോർട്ട് അനുസരിച്ച് ഇറാഖിലെ 28 ശതമാനം സ്ത്രീകളും 18 വയസിന് മുൻപ് വിവാഹിതരായവരാണ്. രാജ്യത്തെ പിന്നോട്ടടിക്കുന്നതാണ് പുതിയ നിയമമെന്ന് ഹ്യൂമൻ റൈറ്റ്‌സ് വാച്ച് ഗവേഷക സറ സൻബാർ ചൂണ്ടിക്കാട്ടി. ഇറാഖ് വുമൺസ് നെറ്റ്‌വർക്കിലെ അമാൽ കബാഷിയും ബില്ലിനെ കടുത്ത ഭാഷയിലാണ് വിമർശിച്ചത്. കുടുംബകാര്യങ്ങളിൽ പുരുഷാധിപത്യത്തിനാകും ഇത് വഴിയൊരുക്കുകയെന്ന് കബാഷി ചൂണ്ടിക്കാട്ടി.

ശൈശവ വിവാഹങ്ങൾ വർദ്ധിക്കുന്നതോടെ വിദ്യാഭ്യാസത്തിൽ ഡ്രോപ്പ് ഔട്ടാകുന്ന പെൺകുട്ടികളുടെ എണ്ണം ഉയരുമെന്നും ചെറുപ്രായത്തിലെ ഗർഭധാരണം വർദ്ധിക്കുമെന്നും കുടുംബപ്രശ്‌നങ്ങളിൽ വർദ്ധന ഉണ്ടാകുമെന്നും ആക്ടിവിസ്റ്റുകൾ ചൂണ്ടിക്കാട്ടുന്നു.

എന്നാൽ പെൺകുട്ടികളെ വഴിവിട്ട ബന്ധങ്ങളിൽ നിന്ന് തടയുന്നതിനാണ് നിയമമെന്നാണ് ബില്ലിനെ അനുകൂലിക്കുന്നവരുടെ വാദം. ഇതിലൂടെ ഇസ്ലാമിക നിയമങ്ങൾ കൂടുതൽ നിലവാരത്തിലേക്ക് ഉയരുമെന്നും ഇവർ വാദിക്കുന്നു.

Tags: muslim girlMuslim womenSharia LawMinimum Age WeddingAge limit Iraqiraqmarriage
ShareTweetSendShare

More News from this section

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

യു.എസ്-ഇറാൻ യുദ്ധം ഏഴാം ദിവസത്തിലേക്ക്; തെക്കൻ ഇറാനിൽ വീണ്ടും വ്യോമാക്രമണം, പാലങ്ങൾ തകർന്നതായി റിപ്പോർട്ട്, പ്രത്യാക്രമണവുമായി ഇറാനും

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies