കേരള ക്രിക്കറ്റ് ലീഗ്; താരലേലം ഇന്ന്; പരിഗണിക്കുന്നത് 168 കളിക്കാരെ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കേരള ക്രിക്കറ്റ് ലീഗ്; താരലേലം ഇന്ന്; പരിഗണിക്കുന്നത് 168 കളിക്കാരെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 10, 2024, 09:23 am IST
Facebook
Twitter
WhatsAppTelegram

ഐപിഎൽ മാതൃകയിൽ കേരള ക്രിക്കറ്റ് ലീ​ഗിലേക്കുള്ള (കെസിഎൽ) താരലേലം ഇന്ന്. രാവിലെ 10 മണി മുതലാണ് തിരുവനന്തപുരം ഹയാത്ത് റീജന്‍സിയിലാണ് താരലേലം നടക്കുന്നത്. കളിക്കാരുടെ ലേലത്തിലേക്ക് 168 കളിക്കാരെയാണ് ക്രിക്കറ്റ് അസോസിയേഷന്‍ കണ്ടെത്തിയിട്ടുള്ളത്. ഇവരിൽ നിന്ന് 20 കളിക്കാരെ വീതം ഓരോ ടീം ഫ്രാഞ്ചൈസികളും ലേലത്തിലൂടെ കണ്ടെത്തും.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട് എന്നീ ആറ് ജില്ലകളിൽ നിന്നുള്ള ടീമുകളാകും കളിക്കളത്തിലിറങ്ങുക. ഓരോ ടീമിന്റെയും പ്രധാന കളിക്കാരുടെ വിവരങ്ങൾ‌ ഇതിനോടകം തന്നെ പുറത്തുവിട്ടിട്ടുണ്ട്. പ്രിയദർശനും കീർത്തി സുരേഷുമാണ് തിരുവനന്തപുരം ടീമായ ട്രിവാൻഡ്രം റോയൽസിന്റെ ഉടമകൾ. പി.എ അബ്ദുൾ ബസിഫാണ് പ്രധാന കളിക്കാരൻ.

ചലച്ചിത്ര നിർമാതാവും സംവിധായകനുമായ സോഹൻ റോയ് നയിക്കുന്ന കൊല്ലം സെയിലേഴ്സിന്റെ പ്രധാന കളിക്കാരൻ സച്ചിൻ ബേബിയാണ്. കൺസോൾ ഷിപ്പിം​ഗ് സർവീസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ‍ിന്റെ ഉടമസ്ഥതയിലുള്ള ആലപ്പുഴ റിപ്പിൾ‌സിന്റെ പ്രധാന കളിക്കാരനായി മുഹമ്മദ് അസറുദ്ദീനെയാണ് തെരഞ്ഞെടുത്തത്. ബേസിൽ തമ്പിയാണ് കൊച്ചി ബ്ലു ടൈ​ഗേഴ്സിന്റെ പ്രധാന കളിക്കാരൻ. ഫൈൻസ് മാർക്കറ്റ് പ്രൈവറ്റ് ലിമിറ്റഡ് തൃശൂരിന്റെ ഉടമസ്ഥതയിലുള്ള തൃശൂർ ടൈറ്റനസിനെ വിഷ്ണു വിനോദ് നയിക്കും. ഇകെകെ ഇൻഫ്രാസ്ട്രക്ചർ‌ നയിക്കുന്ന കാലിക്കറ്റ് ​ഗ്ലേബ്സ്ട്രേഴ്സാണ് കോഴിക്കോട് ടീമിനെ പ്രതിനിധീകരിക്കുന്നത്. രോഹൻ എസ് കുന്നുമലാണ് പ്രധാന കളിക്കാൻ.

മൂന്ന് വിഭാഗങ്ങളാക്കി തിരിച്ചാണ് ലേലം. ഐപിഎൽ, രഞ്ജി ട്രോഫി എന്നിവയിൽ കളിച്ചിട്ടുള്ളവരാണ് ഉയർന്ന തുകയുള്ള ‘എ’ വിഭാഗത്തിൽ ഉൾപ്പെടുന്നത്. രണ്ടു ലക്ഷം രൂപയാണ് ഇവരുടെ അടിസ്ഥാന പ്രതിഫലം. സി.കെ.നായിഡു, അണ്ടർ 23, അണ്ടർ 19 സ്റ്റേറ്റ്, അണ്ടർ 19 ചലഞ്ചേഴ്‌സ് മൽസരങ്ങളിൽ കളിച്ചിട്ടുള്ളവർ ഒരു ലക്ഷം രൂപ അടിസ്ഥാന പ്രതിഫലം വരുന്ന ‘ബി’ വിഭാഗത്തിൽ ഉൾപ്പെടും. അണ്ടർ 16 സ്റ്റേറ്റ്, യൂണിവേഴ്‌സിറ്റി കളിക്കാരും ക്ലബ് ക്രിക്കറ്റർമാരുമാണ് ‘സി’ വിഭാഗം. അൻപതിനായിരം രൂപയാണ് ഇവരുടെ അടിസ്ഥാന പ്രതിഫലം. അടിസ്ഥാന പ്രതിഫലമായി നിശ്ചയിട്ടുള്ളതിൽ കൂടുതൽ തുക ലേലത്തിൽ വാ​ഗ്ദാനം ചെയ്യുന്ന ടീമിന് താരങ്ങളെ സ്വന്തമാക്കാവുന്നതാണ്.

ബിസിസിഐയുടെയും കേരള ക്രിക്കറ്റ് അസോസിയേഷന്റെയും നേതൃത്വത്തിലാണ് കെസിഎൽ സംഘടിപ്പിക്കുന്നത്. സെപ്റ്റംബര്‍ രണ്ട് മുതല്‍ 19 വരെ തിരുവനന്തപുരത്ത് ഗ്രീൻഫീൽഡ് ഇന്റർനാഷണൽ സ്റ്റേഡിയത്തിലെ സ്പോർട്സ് ഹബ്ബിലാണ് മല്‍സരങ്ങള്‍ നടക്കുക. ഒരോ ദിവസവും പകലും രാത്രിയുമായി രണ്ട് കളികളാണ് ഉണ്ടാകുക.

കേരള ക്രിക്കറ്റ് ലീഗ് ഒഫിഷ്യല്‍ ലോഞ്ചിംഗ് ഈ മാസം 31-ന് ഉച്ചയ്‌ക്ക് 12-ന് ഹയാത്ത് റീജന്‍സിയില്‍ ക്രിക്കറ്റ് ലീഗ് ബ്രാന്‍ഡ് അംബാസിഡര്‍ കൂടിയായ നടന്‍ മോഹന്‍ലാല്‍ നിര്‍വഹിക്കും. ഇന്നലെ കെസിഎല്ലിന്റെ ലോ​ഗോ സഞ്ജു സാംസൺ പ്രകാശനം ചെയ്തിരുന്നു.

Tags: Kerala Cricket LeagueKCL
Share
Tweet
SendShare

More News from this section

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

Latest News

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies