ഉരുളെടുത്ത ഭൂമി കണ്ട് പ്രധാനമന്ത്രി; വ്യോമ നിരീക്ഷണം പൂർത്തിയാക്കി; ചൂരൽമലയിലേക്ക് പുറപ്പെട്ടു
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഉരുളെടുത്ത ഭൂമി കണ്ട് പ്രധാനമന്ത്രി; വ്യോമ നിരീക്ഷണം പൂർത്തിയാക്കി; ചൂരൽമലയിലേക്ക് പുറപ്പെട്ടു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 10, 2024, 12:38 pm IST
Facebook
Twitter
WhatsAppTelegram

വയനാട്: ഉരുളെടുത്ത പ്രദേശങ്ങളിൽ സന്ദർശനം നടത്തുന്നതിനും, ദുരിതബാധിതർക്ക് കരുത്ത് പകരുന്നതിനുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കൽപ്പറ്റയിലെത്തി. കണ്ണൂർ വിമാനത്താവളത്തിലിറങ്ങിയ പ്രധാനമന്ത്രി ഹെലികോപ്റ്ററിലാണ് വയനാട്ടിലെത്തിയത്. ഉരുൾപൊട്ടലുണ്ടായ മുണ്ടക്കൈ- ചൂരൽമല മേഖലയിൽ അദ്ദേഹം വ്യോമ നിരീക്ഷണം നടത്തി.

വ്യോമനിരീക്ഷണം പൂർത്തിയാക്കിയ ശേഷം കൽപ്പറ്റ എസ്‌കെഎംജെ സ്‌കൂൾ ഗ്രൗണ്ടിലാണ് പ്രധാനമന്ത്രി വന്നിറങ്ങിയത്. ഇവിടെ നിന്നും റോഡ് മാർഗം അദ്ദേഹം ദുരന്ത ഭൂമിയിലേക്ക് പോകും. ചൂരൽമലയിലാണ് ആദ്യം സന്ദർശനം നടത്തുന്നത്.

ദുരന്തഭൂമിയിലെത്തുന്ന പ്രധാനമന്ത്രി സൈന്യം നിർമിച്ച ബെയ്‌ലി പാലത്തിലെത്തും. ശേഷം ദുരന്തം അതിജീവിച്ചവർക്ക് സാന്ത്വനം പകരാനായി ദുരിതിതാശ്വാസ ക്യാമ്പിലുമെത്തും. ഉരുൾപൊട്ടലിൽ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ കിടക്കുന്നവരെയും പ്രധാനമന്ത്രി കാണും.

ദുരന്തത്തിൽ മാതാപിതാക്കളെയും സഹോദരിയെയും നഷ്ടപ്പെട്ട 8 വയസുകാരി അവന്തികയുടെ വീട്ടിലും അദ്ദേഹം സന്ദർശനം നടത്തും. അമ്മൂമ്മയ്‌ക്കൊപ്പമാണ് അവന്തിക ഇപ്പോൾ താമസിക്കുന്നത്. കഴുത്തറ്റം മണ്ണിൽ കുടുങ്ങി ജീവിതത്തിലേക്ക് തിരിച്ചെത്തിയ അരുണിനേയും പ്രധാനമന്ത്രി സന്ദർശിക്കും.

കൽപറ്റയിലെത്തിയ പ്രധാനമന്ത്രിയെ ബിജെപി അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ, മന്ത്രിമാർ, എംഎൽഎമാർ തുടങ്ങിയ നേതാക്കൾ ചേർന്ന് സ്വീകരിച്ചു. കേന്ദ്രമന്ത്രി സുരേഷ് ഗോപിയും മുഖ്യമന്ത്രിയും ഗവർണറും പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നു. വയനാടിന് ആശ്വാസം പകരാൻ എത്തിയ പ്രധാനമന്ത്രിയെ നേരിട്ട് കണ്ട് സങ്കടം അറിയിക്കാൻ നിരവധി പ്രദേശവാസികളായിരുന്നു കൽപറ്റയിലെത്തിയത്.

Tags: keralapm modiWayand Landslide
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

Latest News

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies