ഫ്രാൻസിന്റെ മുഖമുദ്രയായ ഈഫൽ ഗോപുരത്തിൽ വലിഞ്ഞു കയറി യുവാവ് പരിഭ്രാന്തി സൃഷ്ടിച്ചു. ഒളിമ്പിക്സിന്റെ സമാപനത്തിന് മണിക്കൂറുകൾ ശേഷിക്കെയാണ് ഇയാളുടെ പരാക്രമം. ഒരു സുരക്ഷാ സംവിധാനങ്ങളുമില്ലാതെയാണ് ഇയാൾ സാഹസം കാട്ടിയത്.
ഉച്ചയ്‌ക്ക് ശേഷമായിരുന്നു ഷർട്ട് ധരിക്കാത്ത ഒരു യുവാവ് 1083 അടി ഉയരമുള്ള ഗോപുരത്തിലേക്ക് അധികൃതരുടെ കണ്ണ് വെട്ടിച്ച് വലിഞ്ഞു കയറിയത്. ടവറിൽ സ്ഥാപിച്ചിരുന്ന ഒളിമ്പിക്സ് വളയങ്ങളുടെ മുകളിലാണ് ഇയാളെ കണ്ടത്. ഇതിന്റെ വീഡിയോയും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.
ഇതോടെ പ്രദേശത്ത് നിന്ന് ആൾക്കാരെ ഒഴിപ്പിച്ചു. ചിലർ രണ്ടാം നിലയിൽ കുടുങ്ങിപ്പോയെങ്കയിലും ഇവരെയും 30 മിനിട്ടിന് ശേഷം താഴെയിറക്കി. യുവാവിനെയും പൊലീസ് പിടികൂടി അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. രാത്രി ഒൻപതിനാണ് സമാപന ചടങ്ങുകൾ ആരംഭിക്കുക.
🚨𝐁𝐑𝐄𝐀𝐊𝐈𝐍𝐆:
Eiffel Tower EVACUATED after a shirtless man was spotted climbing up, hours before the Olympic Closing Ceremony.
The man was spotted just above the Olympic rings on the tower, forcing police to evacuate all tourists over security concerns pic.twitter.com/y2bOvvNTM0
— Oli London (@OliLondonTV) August 11, 2024