ആ കുഞ്ഞുങ്ങളുടെ മുഖത്ത് വീണ്ടും പുഞ്ചിരി നിറയും; വയനാട്ടിലേക്ക് കളിപ്പാട്ട വണ്ടിയുമായി കേരള പേജ് അഡ്മിൻസ്; സമൂഹമാദ്ധ്യമ പേജ് അഡ്മിൻമാരുടെ കൂട്ടായ്മ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആ കുഞ്ഞുങ്ങളുടെ മുഖത്ത് വീണ്ടും പുഞ്ചിരി നിറയും; വയനാട്ടിലേക്ക് കളിപ്പാട്ട വണ്ടിയുമായി കേരള പേജ് അഡ്മിൻസ്; സമൂഹമാദ്ധ്യമ പേജ് അഡ്മിൻമാരുടെ കൂട്ടായ്മ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 11, 2024, 10:17 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: ഒരു രാത്രി പ്രകൃതി മനസിൽ വരച്ചുചേർത്ത ഭീകരദൃശ്യങ്ങളുടെ ഭീതിയിലാണ് വയനാട്ടിലെ മുണ്ടക്കൈയിലും ചൂരൽമലയിലുമുളള കുട്ടികൾ. ഓടിക്കളിച്ചിരുന്ന വീടും ചിത്രങ്ങൾ കുത്തിവരച്ച നോട്ടുപുസ്തകങ്ങളും നിറങ്ങൾ പകർന്ന കളർപെൻസിലുമൊക്കെ അവർക്ക് നഷ്ടമായി. ചിലരുടെ പ്രിയപ്പെട്ടവരും കാണാമറയത്തായി. ദുരിതാശ്വാസ ക്യാമ്പുകളിലും മറ്റും കഴിയുന്ന അവരുടെ മുഖത്തെ മാഞ്ഞുപോയ പുഞ്ചിരി വീണ്ടെടുക്കാനുളള ഒരുക്കത്തിലാണ് കേരളത്തിലെ സമൂഹമാദ്ധ്യമ പേജുകളിലെ അഡ്മിൻമാരുടെ കൂട്ടായ്മ.

വയനാട്ടിലെ ദുരിത പ്രദേശങ്ങളിലെ കുട്ടികൾക്കായി കളിപ്പാട്ടങ്ങളും ഡയപ്പറുകളുമടക്കം ശേഖരിച്ച് എത്തിക്കുകയാണ് കേരള പേജ് അഡ്മിൻസ്. 117 അംഗങ്ങളുള്ള കൂട്ടായ്മ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിൽ നിന്നായി ശേഖരിച്ച് ഒരു വാൻ നിറയെ കളിപ്പാട്ടങ്ങളാണ് വയനാട്ടിലേക്ക് അയച്ചത്. വയനാട്ടിലെത്തിയപ്പോൾ കണ്ട കരളലിയിക്കുന്ന കാഴ്ചകളാണ് കുട്ടികൾക്കായി എന്തെങ്കിലും ചെയ്യണമെന്ന ആലോചനയിലേക്ക് കെപിഎ അംഗങ്ങളെ എത്തിച്ചത്.

കലൂർ സ്റ്റേഡിയം പരിസരത്ത് നിന്നും പുറപ്പെട്ട കളിപ്പാട്ടവണ്ടി ചലച്ചിത്ര താരം തെസ്‌നി ഖാനും, സംവിധായകൻ സോഹൻ സീനുലാലും ചേർന്ന് ഫ്‌ലാഗ് ഓഫ് ചെയ്തു. ഉരുൾപൊട്ടലിൽ എല്ലാം നഷ്ടപ്പെട്ട കുഞ്ഞുങ്ങൾക്ക് അൽപമെങ്കിലും സാന്ത്വനമാകാനാണ് ശ്രമമെന്ന് കേരള പേജ് അഡ്മിൻ ഭാരവാഹികൾ പറഞ്ഞു.

കേരളത്തിലെ സെലിബ്രിറ്റീസിന്റെ സോഷ്യൽ മീഡിയ പേജുകൾ ഹാൻഡിൽ ചെയ്യുന്നവരുടെയും ഓൺലൈൻ സോഷ്യൽ മീഡിയ പേജുകൾ കൈകാര്യം ചെയ്യുന്നവരുടെയും കൂട്ടായ്മയാണിത്. ജോലിയുടെ ഭാഗമായി ഇവരുടെ ഒരു സംഘം വയനാട്ടിലെത്തിയപ്പോഴാണ് കുട്ടികളുടെ ബുദ്ധിമുട്ടുകൾ മനസിലായതെന്ന് സംഘത്തിലെ അനൂപ് പിളള പറഞ്ഞു. പ്രളയ സമയത്ത് ഉൾപ്പെടെ ഇത്തരം കാര്യങ്ങളിൽ സജീവമായി ഇടപെട്ടിരുന്നുവെന്നും അനൂപ് കൂട്ടിച്ചേർത്തുയ

ശിശുക്ഷേമ സമിതിയുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് നേരിട്ടാണ് കളിപ്പാട്ടങ്ങളും സാധനങ്ങളും എത്തിക്കുക. കളിപ്പാട്ടങ്ങൾക്ക് പുറമെ ഡയപ്പർ, പോഷകാഹാരങ്ങൾ, സോപ്പുകൾ തുടങ്ങിയവയെല്ലാം ശേഖരിച്ചിരുന്നു. തൃശൂരിൽ നിന്നുള്ള സാധനങ്ങൾ കൂടി ശേഖരിച്ച് കളിപ്പാട്ടവണ്ടി ചുരം കയറി വയനാട്ടിലെത്തും.

Tags: സോഹൻ സീനുലാൽകേരള പേജ് അഡ്മിൻസ്Wayanad Landslideഉരുൾപൊട്ടൽKalippatta VandiKPAKerala Page Adminsസോഷ്യൽ മീഡിയ പേജുകൾതെസ്‌നി ഖാൻ
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies