ബംഗ്ലാദേശ് കലാപത്തിൽ പാക് ചാരസംഘടനയുടെ പങ്ക് തള്ളിക്കളയാനാകില്ലെന്ന് ശശി തരൂർ; ഷെയ്ഖ് ഹസീനയ്ക്ക് അഭയം നൽകിയ മോദി സർക്കാരിനും അഭിനന്ദനം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബംഗ്ലാദേശ് കലാപത്തിൽ പാക് ചാരസംഘടനയുടെ പങ്ക് തള്ളിക്കളയാനാകില്ലെന്ന് ശശി തരൂർ; ഷെയ്ഖ് ഹസീനയ്‌ക്ക് അഭയം നൽകിയ മോദി സർക്കാരിനും അഭിനന്ദനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 12, 2024, 12:31 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ബംഗ്ലാദേശിൽ നടക്കുന്ന അക്രമസംഭവങ്ങളിൽ പാകിസ്താന് പങ്കുണ്ടാകാൻ സാധ്യതയുണ്ടെന്ന് കോൺഗ്രസ് എംപി ശശി തരൂർ. പാകിസ്താനും ചൈനയും കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ ശ്രമിക്കുന്നവരാണെന്ന ആശങ്ക എല്ലാക്കാലത്തും ഇന്ത്യയ്‌ക്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അഭിപ്രായം വ്യക്തമാക്കിയത്. ” ബംഗ്ലാദേശിൽ നടക്കുന്ന അക്രമസംഭവങ്ങളിൽ പാകിസ്താൻ ഐഎസ്‌ഐക്ക് പങ്കുണ്ടാകാനുള്ള സാധ്യതകളുണ്ട്. ബംഗ്ലാദേശിൽ ധാരാളം ചൈനക്കാരുണ്ട്. ഒരു ചെറിയ സംഭവത്തെ വലുതാക്കി മാറ്റാനുള്ള അവസരമായി ചൈന ഇത് ഉപയോഗിക്കാനുള്ള സാധ്യതയുണ്ട്. എന്നാൽ ഇടക്കാല സർക്കാർ ആദ്യമായി പുറത്ത് വിട്ട പ്രസ്താവനകളിൽ ഇന്ത്യയ്‌ക്ക് ആശങ്കയുണ്ടാക്കുന്ന യാതൊരു കാര്യവുമില്ലെന്നും” ശശി തരൂർ പറയുന്നു.

ബംഗ്ലാദേശിൽ നിന്ന് പലായനം ചെയ്ത മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്‌ക്ക് അഭയം നൽകിയ മോദി സർക്കാരിന്റെ നീക്കത്തേയും തരൂർ പ്രശംസിച്ചു. ” ഇന്ത്യ ഷെയ്ഖ് ഹസീനയെ സഹായിച്ചിരുന്നില്ല എങ്കിൽ അത് ഇന്ത്യയ്‌ക്ക് പ്രതികൂലമായി മാറുമായിരുന്നു. നമ്മുടെ സുഹൃത്തിനോട് നമ്മൾ മോശമായി പെരുമാറിയാൽ നാളെ ആരും നമ്മുടെ സുഹൃത്തായിരിക്കാൻ ആഗ്രഹിക്കില്ല. ഷെയ്ഖ് ഹസീന ഇന്ത്യയുടെ സുഹൃത്താണ്. ഒരു സുഹൃത്തിന് ഒരു പ്രശ്‌നമുണ്ടായാൽ അവരെ സഹായിക്കുന്നതിന് നിങ്ങൾ രണ്ടാമതൊന്ന് ആലോചിക്കരുത്. ഇന്ത്യയും അത് തന്നെയാണ് ചെയ്തത്. ഇന്ത്യയിലെത്തിച്ച് അവർക്ക് സുരക്ഷ ഉറപ്പാക്കുന്നതിലൂടെ ശരിയായ കാര്യമാണ് ചെയ്തത്.

അവർ എത്ര ദിവസം ഇവിടെ താമസിച്ചു എന്നത് പരിഗണിക്കേണ്ട വിഷയമല്ല. നിങ്ങളൊരു സുഹൃത്തിനെ വീട്ടിലേക്ക് വിളിക്കുമ്പോൾ അവരോട് എപ്പോഴാണ് പോകുന്നത് എന്ന് ചോദിക്കരുത്. മറ്റൊരു രാജ്യത്തേക്ക് പോകുന്നതിനായി മുൻപായി അവർക്ക് കുറേയേറെ കടമ്പകൾ കടക്കേണ്ടതുണ്ട്. അവരുടെ സുരക്ഷ അപകടത്തിലായപ്പോൾ നമ്മൾ അവരോടൊപ്പം നിന്നുവെന്നതിൽ അഭിമാനിക്കുകയാണ് വേണ്ടത്. ഇന്ത്യ എല്ലാക്കാലവും ബംഗ്ലാദേശിലെ ജനങ്ങൾക്കൊപ്പമാണ് നിലകൊണ്ടിട്ടുള്ളത്. 1971ലും ഇന്ത്യ ബംഗ്ലാദേശിനൊപ്പമായിരുന്നു. ബംഗ്ലാദേശുമായി സൗഹൃദം പുലർത്താത്ത രാജ്യങ്ങൾ ഉണ്ടായിരുന്നു. അപ്പോഴും ഇന്ത്യ നല്ല രീതിയിൽ ബന്ധം കൊണ്ടുപോകാനാണ് ശ്രമിച്ചിട്ടുള്ളത്. ഭാവിയിലും ആ ബന്ധത്തിൽ വിള്ളൽ വീഴരുതെന്നും” ശശി തരൂർ പറയുന്നു.

ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണം സംബന്ധിച്ച് കേന്ദ്രസർക്കാർ കൂടുതൽ പ്രതിഷേധം ഉയർത്തേണ്ടതുണ്ടോ എന്ന ചോദ്യത്തിനും അദ്ദേഹം മറുപടി നൽകി. ” ബംഗ്ലാദേശിൽ വലിയ രീതിയിൽ അക്രമസംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. പുറത്ത് വരുന്ന റിപ്പോർട്ടുകൾ തെറ്റാണെന്ന് പറയാൻ സാധിക്കില്ല. ബംഗ്ലാദേശികളായ മുസ്ലീങ്ങൾ ഹിന്ദുക്കളുടെ വീടുകളും ക്ഷേത്രങ്ങളും സംരക്ഷിക്കുന്നുവെന്ന റിപ്പോർട്ടുകളും ഇതിനിടെ പുറത്ത് വരുന്നുണ്ട്. അതുകൊണ്ട് തന്നെ മോശം കാര്യങ്ങൾക്കിടയിലും നല്ല വാർത്തകൾ സംഭവിക്കുന്നുവെന്നതിൽ സംശയമില്ല. ന്യൂനപക്ഷങ്ങൾക്കെതിരായ അക്രമങ്ങൾ അവസാനിപ്പിക്കണമെന്ന മുഹമ്മദ് യൂനുസിന്റെ പ്രസ്താവന വലിയ പ്രതീക്ഷ നൽകുന്നുവെന്നും” ശശി തരൂർ വ്യക്തമാക്കി.

 

Tags: shashi tharoorSheikh HasinaFEATURED2interim governmentPraising the CentreBangladesh people
Share
Tweet
SendShare

More News from this section

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

Latest News

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies