നിങ്ങളുടെ ശബ്ദം പൊങ്ങണമെങ്കിൽ നിങ്ങളുടെ കൂട്ടർക്ക് എന്തെങ്കിലും സംഭവിക്കണം; ബംഗ്ലാദേശിലെ ഹിന്ദു വേട്ടയിൽ സിനിമാ താരങ്ങൾക്കെതിരെ ആരിഫ് ഹുസൈൻ
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

നിങ്ങളുടെ ശബ്ദം പൊങ്ങണമെങ്കിൽ നിങ്ങളുടെ കൂട്ടർക്ക് എന്തെങ്കിലും സംഭവിക്കണം; ബംഗ്ലാദേശിലെ ഹിന്ദു വേട്ടയിൽ സിനിമാ താരങ്ങൾക്കെതിരെ ആരിഫ് ഹുസൈൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 13, 2024, 02:01 pm IST
Facebook
Twitter
WhatsAppTelegram

ഇസ്രായേലും ഹമാസ് ഭീകരരും തമ്മിൽ നടന്ന യുദ്ധത്തിൽ ഹമാസ് അനുകൂലികൾ ഉയർത്തിയ മുദ്രാവാക്യമാണ്  “ഓൾ ഐസ് ഓൺ റഫ ” എന്നത്. ഷെയ്ൻ നിഗം, ദുൽഖർ സൽമാൻ ഉൾപ്പെടെയുള്ള മലയാളത്തിലെ പല സിനിമാ താരങ്ങളും ഈയൊരു മുദ്രാവാക്യം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. അന്ന് പാലസ്തീനിന് പിന്തുണ പ്രഖ്യാപിച്ചവർ ഇന്ന് ബംഗ്ലാദേശിൽ നടക്കുന്ന ഹിന്ദു വംശഹത്യ കണ്ടില്ല എന്ന് നടിക്കുകയാണ്. ഇതിനെ വിമർശിച്ച് രംഗത്ത് വന്നിരിക്കുകയാണ് എക്സ് മുസ്ലിം ആക്ടിവിസ്റ്റായ ആരിഫ് ഹുസൈൻ തെരുവത്ത്. മലയാള സിനിമ താരങ്ങളുടെയും സാംസ്കാരിക നായകരുടെയും കണ്ണ് പറിച്ചു നടലിലെ ദുരുദ്ദേശവും ഇരട്ടത്താപ്പും പൊളിച്ചു കാണിക്കുകയാണ് ആരിഫ് ഹുസൈൻ.

“റഫയിൽ കണ്ണു പറിച്ചു നട്ട ആളുകൾ സമാന സംഭവങ്ങൾ ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ നടക്കുമ്പോൾ മനപ്പൂർവം നിശബ്ദമായി ഇരിക്കുന്നു. ഷെയ്ൻ നിഗത്തെയും ദുൽഖർ സൽമാനെയും പോലുള്ള ആളുകൾ എനിക്കെതിരെ കേസ് കൊടുക്കാനാണ് ശ്രമിക്കുന്നതെങ്കിൽ അതിനെ നേരിടും. അഭിപ്രായം പറയാൻ ഇവിടെ അവകാശമുണ്ട്. നിങ്ങളുടെ ചെയ്തിയിലെ ശരികേടും കണ്ണു പറിച്ച് നടലിലെ ദുരുദ്ദേശവും ഇരട്ടത്താപ്പും പൊളിച്ചു കാണിക്കും”.

“ബംഗ്ലാദേശിൽ നടക്കുന്നതെല്ലാം കണ്ടിട്ട് എന്തുകൊണ്ടാണ് നമ്മുടെ നാട്ടിലെ ചില ആളുകൾ ഒന്നും മിണ്ടാതെ ഇരിക്കുന്നത്. ഹിന്ദുക്കളെ തല്ലിക്കൊല്ലുന്നത് കണ്ടിട്ട് പോലും അവരുടെ കണ്ണ് പുറത്തുവരുന്നില്ലല്ലോ. ഇത് ചോദിച്ചുകൊണ്ടേയിരിക്കും. കണ്ണു നടാൻ പോകുന്നവരുടെ പൊതു സ്വഭാവം എന്തെന്നാൽ ഇരകളുടെ സ്ഥാനത്ത് എപ്പോഴും മുസ്ലീങ്ങൾ ആയിരിക്കും. ഇരകൾ മുസ്ലിങ്ങളായാൽ പ്രശ്നമാണ്, ഹിന്ദുക്കളായാൽ പ്രശ്നമല്ല. ബംഗ്ലാദേശിൽ തീവ്ര മുസ്ലിങ്ങൾ നടത്തുന്ന നരവേട്ട കാണുമ്പോൾ നിങ്ങൾക്ക് ഒച്ച പൊങ്ങുന്നില്ല, കണ്ണുനടാൻ തോന്നുന്നില്ല. നിങ്ങളുടെ ശബ്ദം പൊങ്ങണമെങ്കിൽ നിങ്ങളുടെ സ്വന്തം കൂട്ടർക്ക് എന്തെങ്കിലും സംഭവിക്കണം”.

“സ്വന്തം കൂട്ടർക്ക് വേണ്ടി മാത്രം ശബ്ദമുയർത്തുന്നതിന്റെ പേര് മാനവികത എന്നല്ല, ഗോത്രികത എന്നാണ് പറയുന്നത്. നിങ്ങളുടെ സ്വന്തം കൂട്ടത്തിൽ പെട്ടവർക്ക് എന്തെങ്കിലും സംഭവിക്കുമ്പോൾ ഉണ്ടാകുന്ന ഒരു ഉൾക്കിടിലം. അതിനപ്പുറത്തേക്ക് അതിനെ വിശേഷിപ്പിക്കേണ്ട. വലിയ അഭിമാനത്തോടെ ‘സുഡാപ്പി ഫ്രം ഇന്ത്യ’എന്നൊക്കെ വെക്കുമ്പോൾ നിങ്ങൾ നാട്ടുകാർ കയ്യോടെ പിടികൂടുന്ന അവസ്ഥയാണ് ഉള്ളത്. എന്തുകൊണ്ടാണ് നിങ്ങളുടെ മാനവികത ബംഗ്ലാദേശിൽ തിളച്ചുമറിയാതെ ഇരിക്കുന്നത്. എന്തുകൊണ്ട് ബംഗ്ലാദേശിലേക്ക് അത് ഒഴുക്കി വിടുന്നില്ല!”-ആരിഫ് ഹുസൈൻ പറഞ്ഞു.

 

 

 

Tags: bangladeshDulqar Salmanshane nigam
Share
Tweet
SendShare

More News from this section

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

ഭാര്യയ്‌ക്ക് പ്രായം കൂടുതലാണെങ്കിൽ വിവാഹത്തിൽ എന്താണ് പ്രശ്നം? പ്രണയത്തിനും ദാമ്പത്യത്തിനും പ്രായവ്യത്യാസം തടസ്സമാകുമോ?

പട്ടയം ശരിയാക്കാൻ 5 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന് പരാതി; ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫിനെതിരെ  കേസെടുക്കാൻ വിജിലൻസ് കോടതി ഉത്തരവ്

സതീശന്റെ പ്രസ്താവനക്കെതിരെ കേരള മുസ്ലിം ജമാഅത്ത്; കാന്തപുരം ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിച്ചുവെന്ന പ്രസ്താവന പിൻവലിച്ച് മുസ്ലിം സമൂഹത്തോട് മാപ്പുപറയണം, ഇസ്ലാമികചരിത്രം ശരിയായി പഠിക്കാനും ആവശ്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies