8 വയസുകാരിയെ കെട്ടിയത് 40-കാരൻ; വിവാഹരാത്രി രക്തസ്രാവത്തെ തുടർന്ന് കുട്ടി മരിച്ചു; വീണ്ടും ചർച്ചയായി വാർത്ത
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

8 വയസുകാരിയെ കെട്ടിയത് 40-കാരൻ; വിവാഹരാത്രി രക്തസ്രാവത്തെ തുടർന്ന് കുട്ടി മരിച്ചു; വീണ്ടും ചർച്ചയായി വാർത്ത

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 15, 2024, 03:10 pm IST
Facebook
Twitter
WhatsAppTelegram

വിവാഹപ്രായം കുറയ്‌ക്കാനുള്ള ശ്രമത്തിലാണ് ഇറാഖ്. പെൺകുട്ടികൾക്ക് വിവാഹത്തിന് അനുമതി നൽകുന്ന നിയമപരമായ പ്രായം 18 ആണെന്നിരിക്കെ ഇത് ഒമ്പതാക്കി ചുരുക്കാനുള്ള നടപടികളാണ് ഇറാഖ് പാർലമെന്റിൽ പുരോ​ഗമിക്കുന്നത്. നിരവധി മനുഷ്യാവകാശ പ്രവർത്തകർ ബില്ലിനെതിരെ രം​ഗത്തെത്തിയിരുന്നു. സോഷ്യൽ മീഡിയയിലും ബില്ലിനെതിരെ വിമർശനം ശക്തമാണ്. ഇതിനൊപ്പം 2013ൽ റിപ്പോർട്ട് ചെയ്ത മരണവാർത്തയാണ് വീണ്ടും ചർച്ചയായിരിക്കുന്നത്.

എട്ട് വയസുള്ള യെമനി പെൺകുട്ടി വിവാഹദിവസം രാത്രി ആന്തരിക രക്തസ്രാവത്തെ തുടർന്ന് മരണത്തിന് കീഴടങ്ങുകയായിരുന്നു. യൂറോപ്യൻ യൂണിയൻ അടക്കം ഇടപെട്ട സംഭവം 2013 സെപ്റ്റംബറിലായിരുന്നു റിപ്പോർട്ട് ചെയ്തത്.

കുട്ടിയേക്കാൾ അഞ്ചിരട്ടി പ്രായമുള്ള 40-കാരനായിരുന്നു വരൻ. യെമനിലെ ഉത്തരപടിഞ്ഞാറൻ മേഖലയിലുള്ള ഹജ്ജാ പ്രവിശ്യയിലെ മീദി ടൗണിലായിരുന്നു സംഭവം. വിവാഹം കഴിഞ്ഞ് അന്നേദിവസം രാത്രി കുട്ടിക്ക് ആന്തരിക രക്തസ്രാവം ഉണ്ടാവുകയായിരുന്നു. ​ഗർഭാശയത്തിന് ആഴത്തിൽ മുറിവേറ്റ പെൺകുട്ടി രക്തസ്രാവത്തെ തുടർന്ന് മരിക്കുകയും ചെയ്തു. സംഭവം പുറത്തറിഞ്ഞതിന് പിന്നാലെ വരന്റെ കുടുംബത്തിനെതിരെയോ പെൺകുട്ടിയുടെ വീട്ടുകാർക്കെതിരെയോ അധികൃതർ നടപടി സ്വീകരിച്ചില്ല. ഇതോടെ മനുഷ്യാവകാശ പ്രവർത്തകർ രം​ഗത്ത് വരികയും സംഭവം വൻ വിവാദമാവുകയുമായിരുന്നു.

റോയിട്ടേഴ്സ്, ബിബിസി അടക്കമുള്ള അന്താരാഷ്‌ട്ര മാദ്ധ്യമങ്ങളിൽ വാർത്ത റിപ്പോർട്ട് ചെയ്തു. പെൺകുട്ടിയെ വളർത്തി വലുതാക്കുന്നതിനുള്ള ചെലവ് ഇല്ലാതാക്കാനും സ്ത്രീധനം കൊടുക്കുന്നത് ഒഴിവാക്കാനും കുട്ടികളെ ചെറുപ്രായത്തിൽ വിവാഹം കഴിപ്പിക്കുന്ന രീതി യെമനിൽ പതിവായിരുന്നു എന്നാണ് പിന്നീട് വന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. രാജ്യത്തെ 52 ശതമാനം പെൺകുട്ടികളും 18 വയസിന് മുൻപ് വിവാഹം കഴിക്കാൻ നിർബന്ധിതരാവുന്നവരായിരുന്നു. 14 ശതമാനം പേർ 15 വയസിന് മുൻപ് വിവാഹം കഴിക്കുന്നവരാണ്. പ്രായപൂർത്തിയാകുന്നതോടെ പെൺകുട്ടികളെ സ്കൂളിൽ പോകുന്നത് തടയുന്നതായിരുന്നു രീതി.

ഏകദേശം 10 വർഷങ്ങൾക്ക് മുൻപ് യെമനിൽ നടന്ന ഈ സംഭവമാണ് ഇറാഖിൽ പുതിയ നിയമം നടപ്പിലാക്കാൻ പോകുന്ന സാഹചര്യത്തിൽ വീണ്ടും ചർച്ചയാവുന്നത്.

Tags: brideweddingYemenCHILD BRIDE
Share
Tweet
SendShare

More News from this section

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies