"മമത സർക്കാരിന്റെ കഴിവില്ലായ്മയുടെ തെളിവാണിത്, തൃണമൂൽ ​ഗുണ്ടകൾ എല്ലാ തെളിവുകളും നശിപ്പിച്ചു" ; സർക്കാരിനെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി അന്നപൂർണാ ദേവി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“മമത സർക്കാരിന്റെ കഴിവില്ലായ്മയുടെ തെളിവാണിത്, തൃണമൂൽ ​ഗുണ്ടകൾ എല്ലാ തെളിവുകളും നശിപ്പിച്ചു” ; സർക്കാരിനെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി അന്നപൂർണാ ദേവി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 18, 2024, 10:52 am IST
FacebookTwitterWhatsAppTelegram

കൊൽക്കത്ത: ആർ ജി കാർ മെഡിക്കൽ കോളേജിലെ യുവ ഡോക്ടറെ ബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ തൃണമൂൽ കോൺ​ഗ്രസിന് നേരിട്ട് പങ്കുണ്ടെന്ന് കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി അന്നപൂർണാ ദേവി. കേസുമായി ബന്ധപ്പെട്ട തെളിവുകൾ തൃണമൂൽ പ്രവർത്തകരാണ് നശിപ്പിച്ചതെന്നും ​അതിന് പൊലീസുമായി ​ഗൂഢാലോചന നടന്നിട്ടുണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ബം​ഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ രാജി ആവശ്യപ്പെട്ട് രാജ്യത്തൊടാകെ നടക്കുന്ന പ്രതിഷേധങ്ങൾക്കിടെയാണ് തൃണമൂലിനെതിരെ രൂക്ഷ വിമർശനവുമായി അന്നപൂർണാ ദേവി രം​ഗത്തെത്തിയത്.

‘കേസിൽ സർക്കാരിന്റെ ഭാ​ഗത്ത് നിന്ന് വളരെ വലിയ അനാസ്ഥയാണുണ്ടായത്. പൊലീസ് കേസ് കൈകാര്യം ചെയ്ത രീതി തെറ്റായിരുന്നു. കേസിലെ പ്രധാനപ്പെട്ട തെളിവുകൾ നശിപ്പിക്കാൻ പൊലീസും തൃണമൂൽ നേതാക്കളും തമ്മിൽ ​ഗൂഢാലോചന നടന്നിട്ടുണ്ട്. ഒരു സ്ത്രീ മുഖ്യമന്ത്രിയായിരിക്കുന്ന സംസ്ഥാനത്ത് സ്ത്രീകൾക്കെതിരെ ഇത്രയധികം അനീതികൾ ഉണ്ടാകുന്നത് സർക്കാരിന്റെ കഴിവില്ലായ്മയുടെ തെളിവാണ്. ബം​ഗാളിൽ ഭരണവീഴ്ച ഉണ്ടായിരിക്കുകയാണ്- അന്നപൂർണാ ദേവി പറഞ്ഞു.

സ്വന്തം വീഴ്ചകൾ മറച്ചുവച്ചുകൊണ്ട് എന്തിനാണ് ത‍ൃണമൂൽ പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുന്നതെന്നും ഇതൊക്കെ കപടമാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു. കേസന്വേഷണത്തിലെ അനാസ്ഥ, ആശുപത്രിയിലെ സുരക്ഷാ വീഴ്ച എന്നിവ ദേശീയ വനിതാ കമ്മീഷൻ ചൂണ്ടിക്കാട്ടിയതിന് പിന്നാലെയാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം.

സംഭവസമയത്ത് ആശുപത്രിയിൽ ഒരു സെക്യൂരിറ്റി ഗാർഡ് പോലും ഉണ്ടായിരുന്നില്ല. നൈറ്റ് ഷിഫ്റ്റിലുള്ള ഡോക്ടർമാർക്കും നേഴ്സുമാർക്കും മതിയായ സംരക്ഷണം ഒരുക്കുന്നതിൽ ഭരണ സംവിധാനങ്ങൾ പരാജയപ്പെട്ട് പോയെന്നും ദേശീയ വനിതാ കമ്മീഷൻ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

Tags: TRINAMOOL GOONSMamata BanerjeeAnnapurna DeviKolkata rape-murder case
ShareTweetSendShare

More News from this section

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

Latest News

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies