റഷ്യൻ പട്ടാളത്തിനു നേരെ യുക്രെയ്ൻ ഷെല്ലാക്രമണം; തൃശൂർ സ്വദേശി കൊല്ലപ്പെട്ടതായി വിവരം ലഭിച്ചെന്ന് ബന്ധുക്കൾ
Tuesday, September 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

റഷ്യൻ പട്ടാളത്തിനു നേരെ യുക്രെയ്ൻ ഷെല്ലാക്രമണം; തൃശൂർ സ്വദേശി കൊല്ലപ്പെട്ടതായി വിവരം ലഭിച്ചെന്ന് ബന്ധുക്കൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 18, 2024, 11:59 pm IST
Facebook
Twitter
WhatsAppTelegram

തൃശൂർ: റഷ്യയിൽ യുക്രെയ്ൻ നടത്തിയ ഷെല്ലാക്രമണത്തിൽ തൃശൂർ സ്വദേശി കൊല്ലപ്പെട്ടതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു. കല്ലൂർ നായരങ്ങാടി സ്വദേശി 36 വയസ്സുള്ള സന്ദീപാണ് മരിച്ചത്. മൃതദേഹം ആശുപത്രിയിൽ റഷ്യൻ മലയാളി അസോസിയേഷൻ അംഗങ്ങൾ തിരിച്ചറിഞ്ഞതായും കല്ലൂരിലെ വീട്ടിൽ അറിയിപ്പ് ലഭിച്ചു. സന്ദീപ് ഉള്‍പ്പെട്ട 12 അംഗ റഷ്യൻ പട്ടാള പട്രോളിങ് സംഘത്തിനു നേരെയായിരുന്നു ആക്രമണം എന്നാണ് ബന്ധുക്കൾക്ക് ലഭിക്കുന്ന വിവരം.

സന്ദീപ് ഉള്‍പ്പെട്ട സംഘത്തിനു നേരെ ആക്രമണമുണ്ടായെന്ന് റഷ്യന്‍ മലയാളി ഗ്രൂപ്പുകളില്‍ വാട്സാപ്പ് സന്ദേശം പ്രചരിച്ചതോടെയാണ് വിവരം നാട്ടിലറിയുന്നത്. എന്നാൽ എംബസിയിൽ നിന്നുള്ള ഔദ്യോഗിക സ്ഥിരീകരണം തിങ്കളാഴ്ച ലഭിക്കുമെന്നാണ് റഷ്യയിലെ മലയാളി സംഘടനകൾ ബന്ധുക്കളെ അറിയിച്ചിട്ടുള്ളത്.

ശനി, ഞായർ ദിവസങ്ങൾ എംബസി അവധിയായതിനാൽ അധികൃതരുടെ ഔദ്യോഗിക അറിയിപ്പും ചിത്രങ്ങളും അടുത്ത ദിവസമേ ലഭിക്കു. കഴിഞ്ഞ ഏപ്രിൽ രണ്ടിനാണ് സന്ദീപും മലയാളികളായ മറ്റു എഴു പേരും ജോലിക്കായി റഷ്യയിലേക്ക് പോയത്. മോസ്കോയിൽ റസ്റ്റോറന്റിലെ ജോലിക്കെന്നാണ് വീട്ടുകാരോട് പറഞ്ഞിരുന്നത്.

എന്നാൽ പിന്നീട് റഷ്യൻ സൈനിക ക്യാമ്പിലെ കാന്റീനിലാണ് ജോലിയെന്നും സുരക്ഷിതനാണെന്നും സന്ദീപ് വീട്ടുകാരെ അറിയിച്ചിരുന്നതായും പറയുന്നു. അതേസമയം റഷ്യൻ പൗരത്വം ലഭിക്കുമെന്ന് വിശ്വസിപ്പിച്ച് സന്ദീപിനെ സൈന്യത്തിൽ ചേർക്കുകയായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. ബന്ധുക്കളും ഔദ്യോഗിക വിവരത്തിനായി കാത്തിരിക്കുകയാണ്.

Tags: DeathmalayaliRussia-Ukraine WarRussian armyShell attackThrissur resident
Share
Tweet
SendShare

More News from this section

വൈദ്യുതി നിരക്ക് കൂട്ടാന്‍ സാധ്യത? സൂചന നല്‍കി കെഎസ്ഇബി ചെയര്‍മാന്‍; മൂന്ന് മാസത്തില്‍ വാങ്ങിയത് 1500 കോടിയിലേറെ രൂപയുടെ വൈദ്യുതി

മുതി‍ർന്ന സംഘ പ്രചാരകനും ബാല​ഗോകുലം മാ‍​ർ​ഗ​ദ‍‍‍ർശിയുമായ എം.എ സാ‍‍‍ർ അന്തരിച്ചു

തിരഞ്ഞെടുപ്പ് കമ്മീഷനെയും കോടതികളെയും സംശയനിഴലിലാക്കുന്നത് ദുരൂഹമായ ഗൂഢനീക്കം: ഡോ. എൻ.ആർ. മധു

പാലക്കാട് പ്രൊവിഡൻസ് ഹോമിൽ നിന്ന് പോക്‌സോ കേസ് അതിജീവിതകളായ രണ്ട് പെൺകുട്ടികളെ കാണാതായി; കസബ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി

ഗോൾഡി ബ്രാറിനെ FBIയുടെ ടെൻ മോസ്റ്റ് വാണ്ടഡ് പട്ടികയിൽ ഉൾപ്പെടുത്തി; വിവരം നൽകുന്നവർക്ക് 9.59 കോടി രൂപ വരെ ഇനാം, അതീവ അപകടകാരിയെന്ന് മുന്നറിയിപ്പ്

ചക്രവാതച്ചുഴിയുടെ സ്വാധീനം; കേരളത്തിൽ അഞ്ച് ദിവസം മഴയ്‌ക്ക് സാധ്യത, ബുധനാഴ്ച രണ്ട് ജില്ലകളിൽ മഞ്ഞ അലർട്ട്

Latest News

നാടന്‍ താളത്തിന് ദേശീയ അംഗീകാരം; ജാര്‍ഖണ്ഡിന്റെ പരമ്പരാഗത വാദ്യം ‘മാന്ദറിന്’ ജിഐ ടാഗ്

ഡല്‍ഹി വിമാനത്താവളത്തില്‍ വന്‍ ഡ്രോണ്‍ വേട്ട; പ്രതിരോധ ഗ്രേഡ് ഡ്രോണുകള്‍ ഉള്‍പ്പെടെ 1.03 കോടി രൂപയുടെ സാധനങ്ങള്‍ പിടികൂടി

10 ലക്ഷം പേരെ പങ്കെടുപ്പിച്ചുകൊണ്ട് ദൈവദശകം ആഗോളതലത്തില്‍ ഒരുമിച്ച് ആലപിക്കുന്നു

മ്യാന്‍മറില്‍ വിപണിക്ക് സമീപം സൈനിക വ്യോമാക്രമണം; 49 പേര്‍ കൊല്ലപ്പെട്ടു, 58 പേര്‍ക്ക് പരിക്ക്

ഏഷ്യന്‍ ഗെയിംസില്‍ ചരിത്രം കുറിച്ച് നീരു ധണ്ഡ; ട്രാപ്പില്‍ ഇന്ത്യയ്‌ക്ക് ആദ്യ വനിതാ സ്വര്‍ണം; ഏഷ്യന്‍ റെക്കോര്‍ഡും സ്വന്തം

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് നിയന്ത്രണം വേണം; 18 വയസ്സിന് താഴെയുള്ളവരുടെ അക്കൗണ്ടുകളിൽ സുരക്ഷാ ചട്ടങ്ങൾ ഏർപ്പെടുത്തുന്നത് പരിഗണിക്കാൻ കേന്ദ്രത്തോട് സുപ്രീംകോടതി

മൂന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസുമാർ സുപ്രീം കോടതിയിലേക്ക്; സുനിത അഗർവാൾ, ഡി.കെ. ഉപാധ്യായ, അപരേഷ് കുമാർ സിംഗ് എന്നിവരെ ശിപാർശ ചെയ്ത് കൊളീജിയം

എൽ നിനോ വെല്ലുവിളിയാകും; ഭക്ഷ്യധാന്യ ഉൽപാദനത്തെ ബാധിച്ചേക്കാം, മഴയെ ആശ്രയിക്കുന്ന കർഷകർ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കൃഷിവകുപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies