പറയുന്നതിൽ വിഷമമുണ്ട്, ഇന്നത്തെ എല്ലാ പിള്ളേരും കഞ്ചാവാണ്; ഒന്നും പറയാൻ കഴിയാത്ത അവസ്ഥയായി: അശോകൻ
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

പറയുന്നതിൽ വിഷമമുണ്ട്, ഇന്നത്തെ എല്ലാ പിള്ളേരും കഞ്ചാവാണ്; ഒന്നും പറയാൻ കഴിയാത്ത അവസ്ഥയായി: അശോകൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 20, 2024, 01:35 pm IST
Facebook
Twitter
WhatsAppTelegram

ഇന്നത്തെ തലമുറയ്‌ക്ക് ലഹരിവസ്തുക്കൾ സുലഭമായി ലഭിക്കുന്നുണ്ടെന്ന് നടൻ അശോകൻ. ആൺകുട്ടികളും പെൺകുട്ടികളും കഞ്ചാവ് അടക്കമുള്ള ലഹരിപദാർത്ഥങ്ങൾ ഉപയോഗിക്കുന്നു. പഴയ കാലത്തെപ്പോലുള്ള സിനിമകൾ ഇന്ന് സംഭവിക്കില്ല, കാലഘട്ടം ഒരുപാട് മാറിപ്പോയി എന്നും താരം പറഞ്ഞു. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സമൂഹത്തിൽ ഉണ്ടായ മാറ്റങ്ങളെപ്പറ്റി നടൻ തുറന്നുപറഞ്ഞത്.

“കാലങ്ങൾ മാറുമ്പോൾ സാഹചര്യങ്ങളും മാറുകയാണ്. പണ്ടൊക്കെ പെൺപിള്ളേരെ കണ്ടാൽ പഞ്ചാര അടിച്ചു നടക്കുക എന്നതൊക്കെയേ ഉള്ളൂ. അതിനപ്പുറത്തേക്ക് വേറെ കാര്യങ്ങൾ ഒന്നുമില്ല. അന്നും കുഴപ്പക്കാരൊക്കെ ഉണ്ടാവും, ഇല്ലെന്ന് പറയുന്നില്ല. പക്ഷേ ഇന്നത്തെ പോലെ ആയിരുന്നില്ല. അതാണ് 90കളിലെ സിനിമകളിൽ ഞങ്ങൾ ചെയ്തിരുന്നത്. ഇന്നുള്ള ചെറുപ്പക്കാരുടെ രീതി അങ്ങനെയല്ല. ഇന്നെല്ലാം ഫ്രീയാണ്. ഞങ്ങളൊക്കെ സ്കൂളിലും കോളേജിലുമൊക്കെ പഠിക്കുന്ന കാലത്ത് പെൺകുട്ടികളും ആൺകുട്ടികളുമായി സംസാരം പോലും കുറവാണ്. ആവശ്യത്തിൽ കൂടുതൽ ഒരു ഭയം ഉണ്ടായിരുന്നു. ഇന്ന് അതുണ്ടോ, ഇല്ല”.

“ഇന്ന് പെൺപിള്ളേരും ആൺപിള്ളേരുമായി സംസാരിക്കുന്നുണ്ട്. ബൈക്കിൽ ഒന്നിച്ച് നടക്കുന്നു, അതിനപ്പുറത്തേക്കും ഒരുപാട് കാര്യങ്ങൾ നടക്കുന്നുണ്ട്. അതിപ്പോൾ എന്താണെന്ന് ഞാൻ പറയേണ്ട കാര്യമില്ലല്ലോ. അന്നൊക്കെ എല്ലാത്തിനും ഒരു നിയന്ത്രണങ്ങൾ ഉണ്ടായിരുന്നു. കാലഘട്ടം ഒരുപാട് മാറി. ഇന്ന് പഴയ ടൈപ്പ് സിനിമകളൊന്നും നടക്കില്ല. അന്നൊക്കെ ആരെയെങ്കിലും പറ്റി പറയുന്നത് അവൻ ഭയങ്കര വെള്ളമടിയാ, സിഗരറ്റ് വലിയ എന്നൊക്കെയാവും. ഇന്ന് അത് കഞ്ചാവായി. ഇന്ന് ഒരുപാട് പിള്ളേർ കഞ്ചാവാണ്”.

“ആൺകുട്ടികളും പെൺകുട്ടികളും കഞ്ചാവ് വലിക്കുന്നുണ്ട്. ഇതു പറയുന്നതിൽ വലിയ വിഷമം ഉണ്ട്. സുലഭമായി അതെല്ലാം ഇവിടെ കിട്ടുന്നു. കാലം അങ്ങനെ മാറ്റത്തിലേക്ക് വന്നു. ആരെയും നമുക്ക് വിലയിരുത്താൻ പറ്റാത്ത അവസ്ഥയായി. പണ്ടൊക്കെ അങ്ങനെയുള്ള കാര്യങ്ങൾ വളരെ കുറവായിരുന്നു. അതൊക്കെ ഉപയോഗിക്കാൻ തന്നെ പേടിയായിരുന്നു. നൂറുപേരെ എടുത്താൽ അതിൽ രണ്ടോ മൂന്നോ പേർ മാത്രമായിരുന്നു ഇതുപോലുള്ള ലഹരി ഉപയോഗിക്കുന്നത്. ഇന്ന് എണ്ണമൊക്കെ വളരെ കൂടി”-അശോകൻ പറഞ്ഞു.

Tags: malayalam filmashokanActor Ashokan
Share
Tweet
SendShare

More News from this section

സൗദിയിലെ ഇന്ത്യക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശം; വീടിനുള്ളില്‍ കഴിയണമെന്ന് ഇന്ത്യന്‍ എംബസി

ജിഎസ്ടിയില്‍ വന്‍ മാറ്റം; നികുതി ഉദ്യോഗസ്ഥര്‍ക്ക് ഇനി അറസ്റ്റ് അധികാരമില്ല, പ്രോസിക്യൂഷന്‍ പരിധി 5 കോടി

റിയാദ് വിമാനത്താവളത്തില്‍ സ്‌ഫോടനം; വിമാന സര്‍വീസുകള്‍ തടസപ്പെട്ടു, ആക്രമണം നടത്തിയെന്ന് ഹൂതികള്‍

റിയാദ് വിമാനത്താവളത്തിന് നേരെ മിസൈല്‍ ആക്രമണം; റിയാദ് സര്‍വീസുകള്‍ ഒക്ടോബര്‍ 10 വരെ നിര്‍ത്തി എയര്‍ ഇന്ത്യ

‘വോട്ട് മോഷണം’ ആരോപണത്തിന് തെളിവ് വേണം; തിരഞ്ഞെടുപ്പ് കമ്മിഷനെ പിന്തുണച്ച് 42 മുന്‍ ജഡ്ജിമാര്‍

2026ലെ സാഹിത്യ നൊബേല്‍ കനേഡിയന്‍ എഴുത്തുകാരി ആന്‍ കാര്‍സണിന്

Latest News

കാട്ടാക്കടയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ കാണാതായി; ദമ്പതികളും മൂന്ന് വയസുകാരിയായ മകളും എവിടെയെന്ന് അന്വേഷിച്ച് പൊലീസ്

പിടികൂടിയ പാമ്പിനെ വീട്ടിലെത്തിച്ചു; പിന്നാലെ കടിയേറ്റു, ചിറയിന്‍കീഴില്‍ പാമ്പുപിടിത്തക്കാരന് ദാരുണാന്ത്യം

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

അധ്യാപികമാരുടെയും വിദ്യാര്‍ഥിനികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന് പരാതി; പുനലൂരില്‍ വിദ്യാര്‍ഥിക്കെതിരെ കേസ്

ട്രെയിന്‍ യാത്രയ്‌ക്കിടെ കാണാതായ അസം സ്വദേശിനിയെ ആന്ധ്രയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

’26/11 മറന്നിട്ടില്ല, പഹല്‍ഗാമും മറന്നിട്ടില്ല’; യുഎന്നില്‍ പാകിസ്താനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ

കുട്ടികളുടെ സുരക്ഷയ്‌ക്ക് എഐ കവചം; 53 ലക്ഷം നിയമവിരുദ്ധ ഉള്ളടക്കങ്ങള്‍ നീക്കി മെറ്റ

സൗദിക്ക് നേരെ ഹൂതി ആക്രമണം; റിയാദ്, അബ്ഹ വിമാനത്താവളങ്ങളില്‍ മിസൈല്‍ വര്‍ഷം; മൂന്ന് മരണം, 36 പേര്‍ക്ക് പരിക്ക്; തിരിച്ചടിച്ച് സൗദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies