ഇൻഡോർ ; ഡോക്ടർ പരിശോധിക്കുന്നതിനിടെ യുവാവ് കുഴഞ്ഞ് വീണു മരിച്ചു. ഇൻഡോർ ശിവാജി നഗർ നിവാസി സോനു മത്കർ (31) ആണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെ നാല് മണിയോടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് സോനുവിനെ അടുത്തുള്ള ക്ലിനിക്കിലേക്ക് കൊണ്ടു പോയത് .
ഡോക്ടർ പരിശോധിക്കുന്നതിനിടെ സോനു മേശപ്പുറത്തേയ്‌ക്ക് കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ ജമുന ഇൻഡോറിലെ പർദേശിപുര ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.















