കോടികൾ കുടിശിക; മോട്ടോർ വാഹന വകുപ്പിലേക്കുളള സേവനങ്ങൾ അവസാനിപ്പിച്ച് സി- ഡിറ്റ്; വെബ്‌സൈറ്റുകൾക്ക് നൽകുന്ന സേവനം നിർത്തും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കോടികൾ കുടിശിക; മോട്ടോർ വാഹന വകുപ്പിലേക്കുളള സേവനങ്ങൾ അവസാനിപ്പിച്ച് സി- ഡിറ്റ്; വെബ്‌സൈറ്റുകൾക്ക് നൽകുന്ന സേവനം നിർത്തും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 20, 2024, 04:28 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: മോട്ടാർ വാഹന വകുപ്പിന് നൽ‌കിയിരുന്ന സേവനങ്ങൾ അവസാനിപ്പിച്ച് സി-ഡിറ്റ് (സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് ഇമേജിം​ഗ് ടെക്നോളജി). ഒൻപത് മാസമായി സേവനങ്ങൾക്ക് സർക്കാർ പ്രതിഫല തുക നൽകാത്തതാണ് കാരണം. വകുപ്പിന്റെ കമ്പ്യൂട്ടറുകളുടെയും വിവിധ സൈറ്റുകളുടെയും മെയിന്റനൻസ് ഉൾപ്പടെയുള്ള സേവനമാണ് താത്കാലികമായി നിർത്തിയത്.

മോട്ടോർ വാഹന വകുപ്പും സി-ഡിറ്റുമായുള്ള ഫെസിലിറ്റി മാനേജ്മെന്റ് സർവീസ് കരാർ 2021 ജനുവരി 31-ന് അവസാനിച്ചെങ്കിലും ഫെബ്രുവരി എട്ട് വരെ സർക്കാർ നിർദ്ദേശപ്രകാരം തുടർന്നും സി-ഡിറ്റ് സേവനങ്ങൾ നൽകിയിരുന്നു. എന്നാൽ കഴിഞ്ഞ ഒൻപത് മാസത്തിലധികമായി സി-ഡിറ്റ് നൽകുന്ന സേവനങ്ങൾക്കുള്ള പ്രതിഫല തുക മോട്ടോർ വാഹന വകുപ്പിൽ നിന്ന് ലഭിക്കാത്തതും പുതുക്കിയ കരാർ വ്യവസ്ഥകൾ അം​ഗീകരിച്ച് നൽകാതെയും പഴയ കരാർ പ്രകാരമുള്ള സാധനങ്ങളുടെ വിതരണത്തിന് അധിക തുക അനുവദിക്കാത്ത സാഹചര്യത്തിലുമാണ് തീരുമാനമെന്ന് സി-ഡിറ്റ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

സി-ഡിറ്റിന്റെ ഫെസിലിറ്റി മാനേജ്മെന്റ് സേവനങ്ങൾ 17-ാം തീയതി മുതൽ താത്കാലികമായി നിർത്തി വയ്‌ക്കുന്നതായും പ്രസ്താവനയിലൂടെ അറിയിച്ചിട്ടുണ്ട്. താത്കാലികമായി ജോലി ചെയ്തിരുന്നവർ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ സേവനത്തിൽ നിന്നും വിടുതല്‌ ചെയ്തതായും സി-ഡിറ്റ് രജിസ്ട്രാർ അറിയിച്ചു.

വിവിധ സേവനങ്ങൾക്കായി ഉപഭോക്താക്കളിൽ നിന്ന് വകുപ്പ് ഫീസ് ഈടാക്കുന്നു. ഈ പണം ട്രഷറിയിലെത്തുന്നു. പിന്നീട് ഈ തുക സി-ഡിറ്റിന് നൽകാതെ സർക്കാർ വകമാറ്റുകയാണെന്ന വിമർശനം ഉയരുന്നുണ്ട്. സാമ്പത്തിക പ്രതിസന്ധിയാകാം ഇതിന് പിന്നിലെന്നാണ് നി​ഗമനം. സമാന രീതിയിൽ 2021-ലും സി-ഡിറ്റ് മോട്ടാര്‌ വാഹന വകുപ്പിന്റെ സേവനങ്ങൾ നിർത്തിയിരുന്നു. പിന്നീട് സർക്കാർ ഇടപെട്ടാണ് ഇത് പുനരാരംഭിച്ചത്. നേരത്തെ  തപാൽ വകുപ്പിന് കുടിശിക നൽകാത്തതിനാൽ ആർസി ബുക്കും ലൈസൻസും അച്ചടിക്കുന്നത് നിർത്തിയതും എംവിഡിയെ പ്രതിസന്ധിയിലാക്കിയിരുന്നു.

 

Tags: motor vehicle departmentmvdC-DIT
ShareTweetSendShare

More News from this section

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

Latest News

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies