താലിബാന്റെ മനുഷ്യാവകാശ ലംഘനങ്ങൾ അന്താരാഷ്ട്ര സമൂഹത്തെ അറിയിച്ചു; യുഎന്റെ പ്രത്യേക പ്രതിനിധിക്ക് അഫ്ഗാനിൽ പ്രവേശിക്കുന്നതിന് വിലക്ക്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

താലിബാന്റെ മനുഷ്യാവകാശ ലംഘനങ്ങൾ അന്താരാഷ്‌ട്ര സമൂഹത്തെ അറിയിച്ചു; യുഎന്റെ പ്രത്യേക പ്രതിനിധിക്ക് അഫ്ഗാനിൽ പ്രവേശിക്കുന്നതിന് വിലക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 21, 2024, 09:06 am IST
FacebookTwitterWhatsAppTelegram

ഇസ്ലാമാബാദ്: അഫ്ഗാനിസ്ഥാനിലെ മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ച് വിവരങ്ങൾ പുറത്ത് വിട്ട യുഎന്നിന്റെ റിപ്പോർട്ടറെ രാജ്യത്ത് പ്രവേശിക്കുന്നതിൽ നിന്ന് വിലക്കി താലിബാൻ. യുഎൻ സ്‌പെഷ്യൽ റിപ്പോർട്ടറായ റിച്ചാർഡ് ബെന്നറ്റിനാണ് അഫ്ഗാനിസ്ഥാനിൽ തിരികെ എത്തുന്നതിന് വിലക്ക് ഏർപ്പെടുത്തിയത്. അദ്ദേഹത്തെ ഈ വിവരം അറിയിച്ചതായും താലിബാൻ വക്താവ് അറിയിച്ചു.

2021 ഓഗസ്റ്റിൽ അധികാരത്തിൽ തിരിച്ചെത്തിയതിന് ശേഷം രാജ്യത്ത് കടുത്ത നിയമങ്ങളാണ് താലിബാൻ നടപ്പിലാക്കി വരുന്നത്. പെൺകുട്ടികൾ വിദ്യാഭ്യാസം നിഷേധിച്ചതും, തൊഴിലിടങ്ങളിൽ വിലക്കിയതുമെല്ലാം അന്താരാഷ്‌ട്ര തലത്തിൽ തന്നെ വലിയ ചർച്ചകളായിരുന്നു. പൊതുഇടങ്ങൾ, പാർക്കുകൾ, ജിമ്മുകൾ എന്നിവിടങ്ങളിൽ സ്ത്രീകൾക്ക് വിലക്ക് ഏർപ്പെടുത്തി. ബന്ധുവായ പുരുഷനോടൊപ്പം യാത്ര ചെയ്യുന്നതിനുൾപ്പെടെ വിലക്കുകൾ ഉണ്ടായിരുന്നു. താലിബാന്റെ ഇത്തരം നിലപാടുകൾക്കെതിരെ അന്താരാഷ്‌ട്ര തലത്തിൽ നിന്നും വലിയ വിമർശനമാണ് ഉയർന്നത്.

എന്നാൽ ഇപ്പോൾ ബെന്നറ്റിന് മേൽ ഏർപ്പെടുത്തിയ വിലക്ക് റിപ്പോർട്ടിങ്ങിന്റെ പേരിലല്ലെന്നും, വ്യക്തിപരമായ ചില പ്രശ്‌നങ്ങളുടെ പേരിലാണെന്നുമാണ് താലിബാൻ അറിയിച്ചിരിക്കുന്നത്. ചില പ്രത്യേക അജണ്ടകളുടെ ഭാഗമായിട്ടാണ് ബെന്നറ്റിനെ അഫ്ഗാനിസ്ഥാനിൽ നിയമിച്ചതെന്നും, വിശ്വസിക്കാൻ കഴിയാത്ത ആളായതിനാലാണ് വിലക്കിയതെന്നും താലിബാൻ ഗവൺമെന്റ് ചീഫ് സബിഹുള്ള മുജാഹിദ് പറയുന്നു. ചെറിയ വിഷയങ്ങൾ ബെന്നറ്റ് പെരുപ്പിച്ച് കാട്ടിയതായും സബിഹുള്ള ആരോപിച്ചു.

അഫ്ഗാനിൽ സ്ത്രീകൾ നേരിടുന്ന പല പ്രശ്‌നങ്ങളും ബെന്നറ്റ് അന്താരാഷ്‌ട്ര തലത്തിൽ തുറന്ന് കാണിച്ചിരുന്നു. കഴിഞ്ഞ ആഴ്ച താലിബാൻ അഫ്ഗാൻ പിടിച്ചെടുത്തതിന്റെ മൂന്നാം വാർഷികത്തിൽ രാജ്യത്ത് നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ ബെന്നറ്റ് ഉൾപ്പെടുന്ന 29 യുഎൻ വിദഗ്ധർ പ്രതികരിച്ചിരുന്നു. ജൂണ് അവസാനം ഖത്തറിൽ യുഎൻ ആതിഥയത്വം വഹിച്ച ചടങ്ങിൽ നിന്നും അഫ്ഗാൻ സ്ത്രീകളെ ഒഴിവാക്കാനുള്ള തീരുമാനത്തേയും അദ്ദേഹം അപലപിച്ചിരുന്നു.

Tags: TalibanafghanisthanFEATURED2UN Rights ExpertBarred From Afghanistan:
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദാക്കും; എംവിഡി നിയമങ്ങൾ കടുക്കുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies