രാമേശ്വരം സ്ഫോടനക്കേസിലെ പ്രതികൾക്ക് കളിയിക്കാവിള കൊലപാതകത്തിൽ പങ്ക്: അൽഹിന്ദ് ട്രസ്റ്റുമായി ബന്ധപ്പെട്ട് ​ഗുരുതര കണ്ടെത്തൽ; കുറ്റപത്രം സമർപ്പിച്ചു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാമേശ്വരം സ്ഫോടനക്കേസിലെ പ്രതികൾക്ക് കളിയിക്കാവിള കൊലപാതകത്തിൽ പങ്ക്: അൽഹിന്ദ് ട്രസ്റ്റുമായി ബന്ധപ്പെട്ട് ​ഗുരുതര കണ്ടെത്തൽ; കുറ്റപത്രം സമർപ്പിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 21, 2024, 10:10 am IST
FacebookTwitterWhatsAppTelegram

ബെം​ഗളൂരു: രാമേശ്വരം കഫേ സ്ഫോടനക്കേസിലെ പ്രതികൾക്ക് കളിയിക്കാവിള എഎസ്ഐ വിൽസന്റെ കൊലപാതകത്തിൽ പങ്കുണ്ടെന്ന് എൻഐഎ. പ്രധാന പ്രതികളായ മുസാവീർ ഹുസൈൻ ഷസീബ്, അബ്ദുൾ മത്താ താഹ എന്നിവർക്കാണ് കളിയിക്കാവിള കേസുമായി ബന്ധമുള്ളതെന്ന് എൻഐഎ സമർപ്പിച്ച  അനുബന്ധ കുറ്റപത്രത്തിൽ വ്യക്തമാക്കി. കളിയിക്കാവിള കേസിലെ പ്രതികൾക്ക് ഒളിത്താവളം അടക്കം ഒരുക്കി നൽകിയത് ഇവരാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ശിവമൊ​ഗ തീർത്ഥഹള്ളി സ്വദേശികളായ ഇരുവരേയും കളിയിക്കാവിള കേസിലെ അനുബന്ധ കുറ്റപത്രത്തിൽ പ്രതി ചേർത്തിട്ടുണ്ട്.

കളിയിക്കാവിള കേസിലെ മുഖ്യപ്രതികളായ തൗഫീക്കിനെയും അബ്ദുൾ ഷമീമും ഉഡുപ്പിയിൽ നിന്നാണ് അറസ്റ്റിലായത്. നിരോധിത ഭീകരസംഘടനയായ അൽ ഉമ്മയുടെ പുതിയ രൂപയായ തമിഴ്നാട് നാഷണൽ ലീ​ഗിന് കേസുമായി ബന്ധമുണ്ടെന്ന്  എൻഐഎ അന്വേഷണത്തിൽ കണ്ടെത്തി. തീവ്രവാദ സം​ഘത്തിൽ 17 പേരാണ് ഉള്ളതെന്നും ഇതിൽ മൂന്ന് പേർ ചാവേർ പരിശീലനം ലഭിച്ചവരാണെന്ന വിവരവും പുറത്ത് വന്നിരുന്നു.

ബെം​ഗളൂരു കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അൽഹിന്ദ് ട്രസ്റ്റുമായി ബന്ധപ്പെട്ട് നിരവധി ​ഗുരുതര വെളിപ്പെടുത്തലാണ് കുറ്റപത്രത്തിലുള്ളത്. അൽ ഉമ്മയുടെ പഴയ പ്രവർത്തകർ ട്രസ്റ്റിന്റെ ഭാ​ഗമാണ്. ഇവർ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ സാമുദായിക സംഘർഷം ഉണ്ടാക്കാൻ ശ്രമം നടത്തി. കൊയമ്പത്തൂരിലെ ഹിന്ദു മുന്നണി നേതാവ് സുരേഷ് കുമാർ വെടിയേറ്റ് മരിച്ച കേസിലും കളിയിക്കാവിള കേസിലും ട്രസ്റ്റിന് പങ്കുണ്ട്.

2020 ജനുവരിയിലാണ് കളിയിക്കാവിള എഎസ്ഐയായ വിൽസൻ വെടിയേറ്റ് മരിച്ചത്.
സംസ്ഥാന അതിർത്തിയിൽ കളിയിക്കാവിള മുസ്ലീം പള്ളിക്ക് സമീപമുള്ള ചെക്ക് പോസ്റ്റിൽ ഡ്യൂട്ടിക്ക് നിന്ന വിൽസനെ വെടിവെച്ചും വെട്ടിയും നിഷ്ഠൂരമായാണ് കൊലപ്പെടുത്തിയത്. ആദ്യം തമിഴ്നാട് പൊലീസാണ് കേസ് അന്വേഷിച്ചത്. പിന്നീട് ഭീകരവാദബന്ധം കണ്ടെത്തിയതിനെ തുടർന്ന് കേസ് എൻഐഎ ഏറ്റെടുത്തു. ബെം​ഗളൂരു രാമേശ്വരം കഫേയിൽ 2024 മാർച്ച് ഒന്നിനായിരുന്ന സ്ഫോടനം നടന്നത്.

Tags: NIAFEATURED2Rameshwaram cafe blastKaliykavila murder
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies