കേന്ദ്ര സാഹിത്യ അക്കാദമിയിൽ വമ്പൻ അവസരം. വിവിധ തസ്തികളിൽ ഒഴിവുകൾ.12 ഒഴിവുകളാണുള്ളത്. സെപ്റ്റംബർ 16 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.
അസിസ്റ്റന്റ് എഡിറ്റർ, പബ്ലിക്കേഷൻ അസിസ്റ്റന്റ്, സബ്എഡിറ്റർ, ഡെപ്യൂട്ടി സെക്രട്ടറി(ജനറൽ അഡ്മിനിസ്‌ട്രേഷൻ), ഡെപ്യൂട്ടി സെക്രട്ടറി (ജനറൽ സെയിൽസ്), റീജണൽ സെക്രട്ടറി,പ്രോഗ്രാം അസിസ്റ്റന്റ്, സ്‌റ്റെനോഗ്രാഫർ ഗ്രേഡ് II, പ്രൂഫ് റീഡർ കം ജനറർ അസിസ്റ്റന്റ്, ജൂനിയർ ക്ലാർക്ക്. മൾട്ടി ടാസ്കിംഗ് സ്റ്റാഫ് തുടങ്ങിയ വിഭാഗങ്ങളിലാണ് ഒഴിവുള്ളത്. രണ്ട് ലക്ഷം രൂപ വരെ ശമ്പളം ലഭിക്കും. വിവരങ്ങൾക്ക് www.sahitya-akademi.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.















