തൊഴിലാളികൾക്ക് വേണ്ടി സംസാരിക്കുന്നൊരു പാർട്ടിയും സർക്കാരും; പക്ഷെ പ്രവൃത്തിയിലെവിടെ? സംസ്ഥാന സർക്കാരിനെതിരെ നടി പാർവതി തിരുവോത്ത്
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തൊഴിലാളികൾക്ക് വേണ്ടി സംസാരിക്കുന്നൊരു പാർട്ടിയും സർക്കാരും; പക്ഷെ പ്രവൃത്തിയിലെവിടെ? സംസ്ഥാന സർക്കാരിനെതിരെ നടി പാർവതി തിരുവോത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 21, 2024, 08:35 pm IST
Facebook
Twitter
WhatsAppTelegram

സിനിമാ മേഖലയിൽ വനിതാ ജീവനക്കാർ നേരിടുന്ന ചൂഷണങ്ങൾക്ക് പരിഹാരം കാണാൻ സംസ്ഥാന സർക്കാരിനെ തന്നെ സമീപിക്കേണ്ടി വരുന്നത് ഗതികേട് കൊണ്ട് മാത്രമാണെന്ന് നടി പാർവതി തിരുവോത്ത്. സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു നടിയുടെ പ്രതികരണം. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന്റെ പശ്ചാത്തലത്തിൽ സർക്കാർ സ്വീകരിക്കാൻ പോകുന്ന നടപടികളെ ഉറ്റുനോക്കുകയാണെന്നും അതല്ലാതെ മറ്റ് വഴികളില്ലെന്നും അവർ പറഞ്ഞു. തൊഴിലാളികൾക്ക് വേണ്ടി സംസാരിക്കുന്ന പാർട്ടിയെ പ്രതിനിധീകരിക്കുന്ന സർക്കാർ അതിന് വിരുദ്ധമായ സമീപനമാണ് കൈക്കൊള്ളുന്നതെന്നും പാർവതി വിമർശിച്ചു.

“സർക്കാരിന്റെ അടുത്തേക്ക് വീണ്ടും വീണ്ടും പോകുന്നത് നിയമവാഴ്ചയിൽ വിശ്വസിക്കുന്നത് കൊണ്ട് മാത്രമാണ്. WCCക്ക് സർക്കാരിനെ വിശ്വസിക്കാതിരിക്കാൻ കഴിയില്ല എന്ന അവസ്ഥയാണുള്ളത്. വിശ്വസിക്കാതെ മറ്റ് വഴിയില്ല. അതുകൊണ്ടാണ് സർക്കാരിനെ സമീപിക്കുന്നത്. നമ്മൾ വോട്ട് ചെയ്തും, നികുതി കൊടുത്തും അധികാരത്തിൽ എത്തിക്കുന്ന സർക്കാർ നമ്മുടെ പ്രശ്നത്തിന് പരിഹാരം കാണണം. അത് അവരുടെ ഉത്തരവാദിത്വമാണ്. സർക്കാരിനെ വിശ്വസിക്കാതിരിക്കാൻ പറ്റാത്ത ​ഗതികേടിലാണെന്നതാണ് യാഥാ‍ർത്ഥ്യം.

സർക്കാർ കോൺക്ലേവ് നടത്തുമെന്ന് പറയുന്നു. അതിലേക്ക് എല്ലാ സീരിയൽ-സിനിമാ ആർട്ടിസ്റ്റുകളെയും കൊണ്ടുവരുമെന്നാണ് പറയുന്നത്. അങ്ങനെയെങ്കിൽ അതിൽ കുറ്റം ചെയ്തവരുൾപ്പടെയാണ് എത്തുന്നത്. ഇതിൽ തന്നെ കോൺക്ലേവിന്റെ ഉദ്ദേശശുദ്ധി കാണാൻ കഴിയുന്നുണ്ട്. അതുകൊണ്ട്, എങ്ങനെയാണ് ഈ കോൺക്ലേവ് നടത്താൻ സർക്കാർ പദ്ധതിയിടുന്നതെന്ന് ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

ഓരോ സമയത്തും സർക്കാർ നമുക്ക് പ്രതീക്ഷ തരും, പക്ഷെ നടപടിയുണ്ടാകില്ല, സർക്കാരിന്റെ നടപടിക്ക് വേണ്ടി കാലങ്ങളോളം കാത്തിരിക്കും. തൊഴിലാളികളുടെ അവകാശങ്ങൾക്കായി ശബ്ദമുയർത്തുന്ന ഒരു പാർട്ടിയുടെ സർക്കാർ, എന്തുകൊണ്ടാണ് ഇത്രയധികം സ്ത്രീകൾ ജോലി ചെയ്യുന്ന ഈയൊരു മേഖലയിൽ സ്ത്രീ ജീവനക്കാരുടെ അവകാശങ്ങളെ ഇത്രയും ചെറുതാക്കി കാണുന്നത്? സർക്കാർ പ്രതിനിധാനം ചെയ്യുന്ന പാർട്ടിയുടെ ആശയങ്ങൾക്ക് വിപരീതമായ പ്രസ്താവനകളാണ് സർക്കാരിനെ വിമർശിച്ച് ചോദ്യം ചെയ്താൽ ലഭിക്കുന്ന മറുപടി. അതുകൊണ്ട് വ്യക്തിപരമായി പലപ്പോഴും പ്രതീക്ഷകൾ നഷ്ടപ്പെട്ട സാഹചര്യമുണ്ടായിട്ടുണ്ട്.

ഇരകളെന്തുകൊണ്ട് പൊലീസിനെ സമീപിക്കുന്നില്ലെന്ന് സർക്കാർ ചോദിക്കുകയാണ്. അതും നമ്മളാണോ ചെയ്യേണ്ടത് എന്ന മറുചോദ്യമാണ് അതിന് ഞങ്ങൾക്ക് നൽകാനുള്ള മറുപടി. കേസുമായി മുന്നോട്ട് പോയിട്ടുള്ള എത്രപേർക്കാണ് ഇവിടെ നീതി ലഭിച്ചിട്ടുള്ളത്? എന്നിട്ടും എന്തിന്റെ അടിസ്ഥാനത്തിലാണ് സർക്കാരിന്റെ ഈ ചോദ്യം.”- പാർവതി തിരുവോത്ത് മനസുതുറന്നു.

Tags: hema committee reportHema CommitteeParvathy Thiruvothu
Share
Tweet
SendShare

More News from this section

കാട്ടാക്കടയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ കാണാതായി; ദമ്പതികളും മൂന്ന് വയസുകാരിയായ മകളും എവിടെയെന്ന് അന്വേഷിച്ച് പൊലീസ്

പിടികൂടിയ പാമ്പിനെ വീട്ടിലെത്തിച്ചു; പിന്നാലെ കടിയേറ്റു, ചിറയിന്‍കീഴില്‍ പാമ്പുപിടിത്തക്കാരന് ദാരുണാന്ത്യം

അധ്യാപികമാരുടെയും വിദ്യാര്‍ഥിനികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന് പരാതി; പുനലൂരില്‍ വിദ്യാര്‍ഥിക്കെതിരെ കേസ്

കുട്ടികളുടെ സുരക്ഷയ്‌ക്ക് എഐ കവചം; 53 ലക്ഷം നിയമവിരുദ്ധ ഉള്ളടക്കങ്ങള്‍ നീക്കി മെറ്റ

‘ഏറ്റവും കൂടുതല്‍ ഉപദ്രവിച്ചത് ശരണ്യ’; കളമശേരി കേസില്‍ അതിജീവിതയുടെ നിര്‍ണായക മൊഴി; നാല് പേരെയും തിരിച്ചറിഞ്ഞു

സൈഡ് നല്‍കുന്നതിനെച്ചൊല്ലി തര്‍ക്കം; കെഎസ്ആര്‍ടിസി ഡ്രൈവറെ ബസ് തടഞ്ഞുനിര്‍ത്തി മര്‍ദിച്ചു

Latest News

ജിഎസ്ടിയില്‍ വന്‍ മാറ്റം; നികുതി ഉദ്യോഗസ്ഥര്‍ക്ക് ഇനി അറസ്റ്റ് അധികാരമില്ല, പ്രോസിക്യൂഷന്‍ പരിധി 5 കോടി

റിയാദ് വിമാനത്താവളത്തില്‍ സ്‌ഫോടനം; വിമാന സര്‍വീസുകള്‍ തടസപ്പെട്ടു, ആക്രമണം നടത്തിയെന്ന് ഹൂതികള്‍

റിയാദ് വിമാനത്താവളത്തിന് നേരെ മിസൈല്‍ ആക്രമണം; റിയാദ് സര്‍വീസുകള്‍ ഒക്ടോബര്‍ 10 വരെ നിര്‍ത്തി എയര്‍ ഇന്ത്യ

‘വോട്ട് മോഷണം’ ആരോപണത്തിന് തെളിവ് വേണം; തിരഞ്ഞെടുപ്പ് കമ്മിഷനെ പിന്തുണച്ച് 42 മുന്‍ ജഡ്ജിമാര്‍

2026ലെ സാഹിത്യ നൊബേല്‍ കനേഡിയന്‍ എഴുത്തുകാരി ആന്‍ കാര്‍സണിന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

ട്രെയിന്‍ യാത്രയ്‌ക്കിടെ കാണാതായ അസം സ്വദേശിനിയെ ആന്ധ്രയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

’26/11 മറന്നിട്ടില്ല, പഹല്‍ഗാമും മറന്നിട്ടില്ല’; യുഎന്നില്‍ പാകിസ്താനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies