വ്യോമസേനാ വിംഗ് കമാൻഡറിൽ നിന്ന് ആത്മീയതയിലേക്ക്; 1965 ലെയും 71 ലെയും യുദ്ധങ്ങളിൽ മുന്നണിപോരാളി; പൈലറ്റ് ബാബ സമാധിയായി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വ്യോമസേനാ വിംഗ് കമാൻഡറിൽ നിന്ന് ആത്മീയതയിലേക്ക്; 1965 ലെയും 71 ലെയും യുദ്ധങ്ങളിൽ മുന്നണിപോരാളി; പൈലറ്റ് ബാബ സമാധിയായി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 21, 2024, 09:51 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ജുന അഖാഡയിലെ മഹാമണ്ഡലേശ്വർ ആയിരുന്ന പൈലറ്റ് ബാബ സമാധിയായി. 86 വയസായിരുന്നു. ഡൽഹിയിലെ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. വ്യോമസേനയുടെ വിംഗ് കമാൻഡർ ആയിരുന്ന കപിൽ സിംഗ് ആണ് പിന്നീട് ആത്മീയതയിലേക്ക് തിരിഞ്ഞ് പൈലറ്റ് ബാബ എന്ന പേരിൽ അറിയപ്പെട്ടത്.

1965 ലും 1971 ലും പാകിസ്താനെതിരെ നടന്ന യുദ്ധങ്ങളിൽ വ്യോമസേനയ്‌ക്ക് വേണ്ടി പങ്കെടുത്തിട്ടുണ്ട്. സൈനിക ജീവിതത്തിന്റെ ഇടക്കാലത്ത് നേരിട്ട ആത്മസംഘർഷങ്ങളാണ് കപിൽ സിംഗിനെ ആത്മീയതയുടെ വഴിയിലേക്ക് തിരിച്ചുവിട്ടത്. ഹിമാലയ സാനുക്കളിൽ ഏഴ് വർഷം ആത്മീയതയുടെ വെളിച്ചം തേടി സഞ്ചരിച്ചു. ഇതിനൊടുവിലാണ് സന്യാസജീവിതം തിരഞ്ഞെടുത്തത്.

ഹിന്ദു പുരാണങ്ങളെക്കുറിച്ചുളള അറിവും അതേക്കുറിച്ചുളള അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നു. ഈ പ്രഭാഷണങ്ങളിലൂടെ ജപ്പാൻ, യുഎസ് തുടങ്ങിയ വിദേശരാജ്യങ്ങളിൽ നിന്നുപോലും അദ്ദേഹം അനുയായികളെ സൃഷ്ടിച്ചു.

അൺവീൽസ് മിസ്റ്ററി ഓഫ് ഹിമാലയ, ഡിസ്‌കവർ സീക്രട്ട് ഓഫ് ദ ഹിമാലയ എന്നീ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. 16 വർഷം ഹിമാലയത്തിലെ തപസിനിടെ പുരാണത്തിലെ അശ്വത്ഥാമാവ് ഉൾപ്പെടെയുളള കഥാപാത്രങ്ങളുമായി തനിക്ക് സംവദിക്കാൻ കഴിഞ്ഞതായി ഈ പുസ്തകങ്ങളിൽ അദ്ദേഹം അവകാശപ്പെടുന്നുണ്ട്.

Tags: indian air forcePilot BabaKapil SinghWing CommanderUnveils Mystery Of Himalaya
ShareTweetSendShare

More News from this section

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

Latest News

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies