കോട്ടയം: സ്വർണം പൂജിക്കാമെന്ന പറഞ്ഞ് വാങ്ങി വീട്ടമ്മയെ കബളിപ്പിച്ച യുവതി അറസ്റ്റിൽ. പുതുപ്പള്ളിയിലാണ് സംഭവം. വീട്ടമ്മയെ പറ്റിച്ച് 12 പവൻ തട്ടിയെടുത്ത കേസിലാണ് ഇവർ പിടിയിലായത്. കൂട്ടുപ്രതിയായ യുവതിയെയും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ജൂലായിലായിരുന്നു പുതുപ്പള്ളി ഇരവിനെല്ലൂർ സ്വദേശിയായ വീട്ടമ്മയെ ഇരുവരും ചേർന്ന് പറ്റിച്ചത്.
സ്വർണം പൂജിച്ച ശേഷം മടക്കി നൽകാമെന്ന് പറഞ്ഞു വാങ്ങുകയായിരുന്നു. പാലാ സ്വദേശി ഷാജിത ഷെരീഫാണ് അറസ്‌റ്റിലായത്. പ്രതിയെ കോട്ടയം ഈസ്‌റ്റ് പൊലീസാണ് പിടികൂടിയത്. പ്രതികളിൽ ഒരാളുടെ രേഖാ ചിത്രം പൊലീസ് നേരത്തെ പുറത്തുവിട്ടിരുന്നു. രണ്ടാം പ്രതിക്ക് വേണ്ടിയുള്ള തെരച്ചിൽ പാെലീസ് ഊർജിതമാക്കി.















