യുക്രെയ്‌ന്റെ പരമാധികാരവും പ്രാദേശിക അഖണ്ഡതയും ഇന്ത്യ പിന്തുണയ്ക്കുന്നു എന്നത് പ്രധാനം; ഇന്ത്യ നൽകിയ മാനുഷിക സഹായങ്ങൾക്ക് നന്ദി പറഞ്ഞ് സെലൻസ്‌കി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

യുക്രെയ്‌ന്റെ പരമാധികാരവും പ്രാദേശിക അഖണ്ഡതയും ഇന്ത്യ പിന്തുണയ്‌ക്കുന്നു എന്നത് പ്രധാനം; ഇന്ത്യ നൽകിയ മാനുഷിക സഹായങ്ങൾക്ക് നന്ദി പറഞ്ഞ് സെലൻസ്‌കി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 24, 2024, 07:43 am IST
FacebookTwitterWhatsAppTelegram

കീവ്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുക്രെയ്ൻ സന്ദർശനത്തെ പ്രശംസിച്ച് പ്രസിഡന്റ് വൊളോഡിമർ സെലൻസ്‌കി. യുക്രെയ്‌ന്റെ പരമാധികാരത്തേയും പ്രാദേശിക അഖണ്ഡതയേയും ഇന്ത്യ പിന്തുണയ്‌ക്കുന്നു എന്നത് സന്തോഷകരമായ കാര്യമാണെന്നും, അന്താരാഷ്‌ട്ര നിയമങ്ങളോടുള്ള പ്രതിജ്ഞാബദ്ധത വ്യക്തമാണെന്നും സെലൻസ്‌കി പറയുന്നു.

യുക്രെയ്‌നിൽ കൊല്ലപ്പെട്ട കുട്ടികൾക്ക് ആദരമർപ്പിച്ചാണ് പ്രധാനമന്ത്രി രാജ്യസന്ദർശനത്തിന് തുടക്കമിട്ടതെന്നും സെലൻസ്‌കി പ്രശംസിച്ചു. പോരാട്ടം ആരംഭിച്ചതിന് ശേഷം ഇന്ത്യ നൽകിയ മാനുഷിക സഹായങ്ങൾക്ക് എല്ലായ്‌പ്പോഴും താൻ നന്ദിയുള്ളവനായിരിക്കുമെന്നും സെലൻസ്‌കി പ്രധാനമന്ത്രിയെ അറിയിച്ചു. ”ഇന്ത്യ-യുക്രെയ്ൻ നയതന്ത്രബന്ധം ആരംഭിച്ചതിന് ശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി രാജ്യത്തെത്തുന്നത്. റഷ്യയുമായുള്ള പോരാട്ടം ഉൾപ്പെടെ പല നിർണായക വിഷയങ്ങളിലും ഞങ്ങൾ ചർച്ചകൾ നടത്തി. യുദ്ധത്തിലുടനീളം ഇന്ത്യ മാനുഷിക സഹായങ്ങൾ കൈമാറി. ഇതിൽ എല്ലാക്കാലത്തും ഞാൻ അവരോട് കടപ്പെട്ടിരിക്കുന്നു.

ഇന്ത്യ അന്താരാഷ്‌ട്ര നിയമങ്ങളോട് പ്രതിജ്ഞാബദ്ധത പുലർത്തുന്നുണ്ട്. രാജ്യത്തിന്റെ പരമാധികാരത്തേയും പ്രാദേശിക അഖണ്ഡതയേയും അവർ പിന്തുണയ്‌ക്കുന്നു എന്നത് വലിയ പ്രാധാന്യത്തോടെയാണ് ഞങ്ങൾ കാണുന്നത്. സമാധാനം പുന:സ്ഥാപിക്കപ്പെടണം എന്ന നിലപാടാണ് ഇന്ത്യ എന്നും ആവർത്തിച്ചിട്ടുള്ളത്. ഇന്ത്യയുടെ നിലപാടുകൾ ഞങ്ങൾക്കും വലിയ പ്രതീക്ഷകൾ നൽകുന്നു. കൂടുതൽ ആഗോള നേതാക്കൾ യുക്രെയ്ൻ സന്ദർശിക്കുകയും അവരുടെ പിന്തുണ നൽകുന്നുവെന്നതും പ്രധാനമാണ്.

ഇന്ത്യയുമായി നിർണായക ഉഭയകക്ഷി ചർച്ചകളും നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ഉറപ്പാക്കിക്കൊണ്ട്‌ നാല് നിർണായക രേഖകളിലാണ് ഞങ്ങളുടെ പ്രതിനിധികൾ ഒപ്പുവച്ചത്. സൈനിക സഹകരണം ഉൾപ്പെടെ പല മേഖലകളിലും കരാറുകളിൽ ഒപ്പുവച്ചിട്ടുണ്ടെന്നും” സെലൻസ്‌കി പറഞ്ഞു. ചർച്ചകൾ നടത്തി മാത്രമേ ഈ വിഷയത്തിൽ പ്രശ്‌നപരിഹാരം നടക്കാൻ സാധിക്കുകയുള്ളു എന്ന നിലപാട് പ്രധാനമന്ത്രി നരേന്ദ്രമോദി ഉഭയകക്ഷി ചർച്ചയിൽ ആവർത്തിച്ചു. ഇന്ത്യ ഒരിക്കലും നിഷ്പക്ഷമായിരുന്നില്ല, സമാധാനത്തിന്റെ പക്ഷത്താണ് ഇന്ത്യയെന്നും പ്രധാനമന്ത്രി സെലൻസ്‌കിയോട് പറഞ്ഞു.സമാധാനത്തിന്റെ പാതയിൽ കൃത്യമായ പങ്ക് വഹിക്കാൻ ഇന്ത്യ തയ്യാറാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

Tags: Ukraine's sovereigntyterritorial integrityPresident ZelenskyyPM Modi's visitzelenskipm modi
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies