സഞ്ജയ് റോയ് ആശുപത്രിയിലെത്തിയത് സോനാഗച്ചിയിലെ രണ്ട് വേശ്യാലയങ്ങളിൽ പോയതിന് ശേഷം; കുറ്റകൃത്യം നടക്കുന്നതിന് മുൻപുള്ള സിസിടിവി ദൃശ്യങ്ങൾ പുറത്ത്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സഞ്ജയ് റോയ് ആശുപത്രിയിലെത്തിയത് സോനാഗച്ചിയിലെ രണ്ട് വേശ്യാലയങ്ങളിൽ പോയതിന് ശേഷം; കുറ്റകൃത്യം നടക്കുന്നതിന് മുൻപുള്ള സിസിടിവി ദൃശ്യങ്ങൾ പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 24, 2024, 10:36 am IST
Facebook
Twitter
WhatsAppTelegram

കൊൽക്കത്ത: കൊൽക്കത്തയിലെ ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പിജി ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദിവസത്തിലെ പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. കുറ്റകൃത്യം നടക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപായി പുലർച്ചെ 1.03ഓടെ പ്രതി സഞ്ജയ് റോയ് മെഡിക്കൽ കോളേജിനുള്ളിലേക്ക് കയറുന്നത് ദൃശ്യങ്ങളിൽ കാണാം. ജീൻസും ടീഷർട്ടുമാണ് ഇതിൽ ഇയാളുടെ വേഷം. കയ്യിൽ ഹെൽമെറ്റും ഉണ്ട്.

കുറ്റകൃത്യം നടന്ന സെമിനാർ ഹാളിലേക്ക് കയറുന്നതിന് മുൻപായി പ്രതിയുടെ കഴുത്തിൽ ബ്ലൂടൂത്ത് ഇയർഫോണുകൾ കിടക്കുന്നതായും ദൃശ്യങ്ങളിൽ കാണാം. ഈ ബ്ലൂടൂത്ത് ഹെഡ്‌സെറ്റ് പിന്നീട് സംഭവസ്ഥലത്ത് നിന്ന് പൊലീസ് തെളിവായി കണ്ടെടുത്തിരുന്നു. ഈ ദൃശ്യങ്ങൾ കൂടി കാണിച്ചും പ്രതിയെ ചോദ്യം ചെയ്തിരുന്നു. കുറ്റകൃത്യം ചെയ്തതായി പ്രതി സമ്മതിച്ചുവെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.

സംഭവദിവസം ആശുപത്രിയിലെത്തുന്നതിന് മുൻപായി ഇയാൾ മദ്യപിക്കുകയും രണ്ട് വേശ്യാലയങ്ങളിൽ പോയതായും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. എട്ടാം തിയതി രാത്രി സോനാഗച്ചി റെഡ് സ്ട്രീറ്റിലെത്തിയ ശേഷം മദ്യപിക്കുകയും രണ്ട് വേശ്യാലയങ്ങളിൽ അടുത്തടുത്ത സമയങ്ങളിൽ പോവുകയും ചെയ്തിട്ടുണ്ട്. കടുത്ത അശ്ലീല വൈകൃതങ്ങൾക്ക് അടിമയാണ് ഇയാളെന്ന് സിബിഐ ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. അശ്ലീല ചിത്രങ്ങൾ പതിവായി കാണുന്ന പ്രതിക്ക്, ചെയ്ത കുറ്റകൃത്യത്തിൽ കുറ്റബോധമില്ലെന്നും ഉദ്യോഗസ്ഥർ പറയുന്നു.

ആശുപത്രിയിൽ മണിക്കൂറുകൾ നീണ്ട ജോലിക്ക് ശേഷം വിശ്രമിക്കാനായി സെമിനാർ ഹാളിലെത്തിയ യുവതിയെ സഞ്ജയ് റോയ് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നു. ഇയാൾ സെമിനാർ ഹാളിലേക്ക് കയറുന്നതിന്റേയും പുറത്തിറങ്ങുന്നതിന്റേയും സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. യുവതിക്ക് നീതി ആവശ്യപ്പെട്ടുള്ള പ്രതിഷേധ സമരങ്ങൾ ഇപ്പോഴും തുടരുകയാണ്.

 

 

Tags: CBIcctv footageKolkata rape-murder caseSANJAY ROY
Share
Tweet
SendShare

More News from this section

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

ഇന്ത്യയുടെ പ്രതിരോധശേഷിക്ക് കരുത്ത്; തദ്ദേശീയ ‘ഖഗന്തക്-243’ ഗ്ലൈഡ് ബോംബിന്റെ ഡ്രോപ്പ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന

ചരിത്രനേട്ടവുമായി മേജര്‍ നവ്യ ശേഖാവത്ത്; രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിന്റെ ADC ആയി നിയമിതയാകുന്ന ആദ്യ വനിതാ ഇന്ത്യന്‍ ആര്‍മി ഓഫീസര്‍

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies