"അത് മറക്കാതിരിക്കാം, പോരാടനുറച്ച 'അവളുടെ' ധൈര്യമാണ് ഇതിന് തുടക്കമിട്ടത്"; രാജികളിൽ പ്രതികരിച്ച് മഞ്ജു വാര്യർ
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“അത് മറക്കാതിരിക്കാം, പോരാടനുറച്ച ‘അവളുടെ’ ധൈര്യമാണ് ഇതിന് തുടക്കമിട്ടത്”; രാജികളിൽ പ്രതികരിച്ച് മഞ്ജു വാര്യർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 25, 2024, 01:53 pm IST
Facebook
Twitter
WhatsAppTelegram

നടിമാർ ഉന്നയിച്ച ലൈം​ഗിക ആരോപണങ്ങളെ തുടർന്ന് സംവിധായകൻ രഞ്ജിത്തും നടൻ സിദ്ദിഖും ഔദ്യോഗിക ചുമതലകളിൽ നിന്ന് രാജിവച്ച പശ്ചാത്തലത്തിൽ പരോക്ഷ പ്രതികരണവുമായി നടി മഞ്ജു വാര്യർ. “പോരാടാൻ ഉറച്ച മനസുമായി ഒരു സ്ത്രീ മുന്നോട്ട് വന്നതുകൊണ്ട് മാത്രമാണ് ഇതെല്ലാം തുടങ്ങിയതെന്ന കാര്യം നമുക്ക് വിസ്മരിക്കാതിരിക്കാം” എന്നായിരുന്നു മഞ്ജു വാര്യരുടെ പ്രതികരണം. ഇതുസംബന്ധിച്ച ഫെയ്സ്ബുക്ക് പോസ്റ്റും ഇൻസ്റ്റ​ഗ്രാം സ്റ്റോറിയും അവർ പങ്കുവച്ചിട്ടുണ്ട്.

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നാലെ അതിജീവിത പരാതിയുമായി എത്താൻ തയ്യാറായതും കുറ്റവാളികൾക്കെതിരെ വർഷങ്ങൾ നീണ്ട നിയമപോരാട്ടത്തിന് ഒരുങ്ങിയതുമാണ് മഞ്ജു വാര്യർ ചൂണ്ടിക്കാട്ടിയത്. അതിജീവിത കേസ് നൽകിയതിന് പിന്നാലെയായിരുന്നു പ്രതിഷേധം ശക്തമാവുകയും സിനിമയിലെ സ്ത്രീ ജീവനക്കാരുടെ പ്രശ്നങ്ങൾ പഠിക്കാൻ സംസ്ഥാന സർക്കാർ ജസ്റ്റിസ് ഹേമാ കമ്മീഷനെ നിയോ​ഗിച്ചതും. തുടർന്ന് നാലര വർഷം മുൻപ് സർക്കാരിന് സമർപ്പിക്കപ്പെട്ട കമ്മിറ്റി റിപ്പോർട്ട് ഒരാഴ്ച മുൻപായിരുന്നു പുറത്തുവന്നത്.

സിനിമാ മേഖലയിൽ സ്ത്രീകൾ നേരിടുന്ന ലൈം​ഗിക ചൂഷണങ്ങളെക്കുറിച്ചും മറ്റ് പ്രശ്നങ്ങളെക്കുറിച്ചും റിപ്പോർട്ടിൽ പരാമർശിച്ചിരുന്നു. ഇതിന് പിന്നാലെ വിമർശനം ശക്തമായതോടെ സിനിമാ പ്രവർത്തകരിൽ നിന്ന് നേരിട്ട ദുരനുഭവങ്ങൾ പങ്കുവച്ചുകൊണ്ട് നടിമാർ രം​ഗത്തെത്തിയിരുന്നു.

ബം​ഗാളി നടിയുടെ വെളിപ്പെടുത്തലിന് പിന്നാലെ സംവിധായകൻ രഞ്ജിത്ത് വലിയ വിമർശനങ്ങൾ നേരിട്ടു. ഇതോടെ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് രാജിവച്ചു. സിദ്ദിഖിനെതിരെയും യുവനടി ആരോപിച്ചത് ​ഗുരുതരമായ വാ​ദങ്ങളായിരുന്നു. ഇതിന് പിന്നാലെ നടൻ സിദ്ദിഖും ‘അമ്മ’യുടെ ചുമതലയിൽ നിന്ന് ഒഴിഞ്ഞുമാറി.

Tags: manju warrierHema Committee
Share
Tweet
SendShare

More News from this section

കാട്ടാക്കടയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ കാണാതായി; ദമ്പതികളും മൂന്ന് വയസുകാരിയായ മകളും എവിടെയെന്ന് അന്വേഷിച്ച് പൊലീസ്

പിടികൂടിയ പാമ്പിനെ വീട്ടിലെത്തിച്ചു; പിന്നാലെ കടിയേറ്റു, ചിറയിന്‍കീഴില്‍ പാമ്പുപിടിത്തക്കാരന് ദാരുണാന്ത്യം

അധ്യാപികമാരുടെയും വിദ്യാര്‍ഥിനികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന് പരാതി; പുനലൂരില്‍ വിദ്യാര്‍ഥിക്കെതിരെ കേസ്

കുട്ടികളുടെ സുരക്ഷയ്‌ക്ക് എഐ കവചം; 53 ലക്ഷം നിയമവിരുദ്ധ ഉള്ളടക്കങ്ങള്‍ നീക്കി മെറ്റ

‘ഏറ്റവും കൂടുതല്‍ ഉപദ്രവിച്ചത് ശരണ്യ’; കളമശേരി കേസില്‍ അതിജീവിതയുടെ നിര്‍ണായക മൊഴി; നാല് പേരെയും തിരിച്ചറിഞ്ഞു

സൈഡ് നല്‍കുന്നതിനെച്ചൊല്ലി തര്‍ക്കം; കെഎസ്ആര്‍ടിസി ഡ്രൈവറെ ബസ് തടഞ്ഞുനിര്‍ത്തി മര്‍ദിച്ചു

Latest News

ജിഎസ്ടിയില്‍ വന്‍ മാറ്റം; നികുതി ഉദ്യോഗസ്ഥര്‍ക്ക് ഇനി അറസ്റ്റ് അധികാരമില്ല, പ്രോസിക്യൂഷന്‍ പരിധി 5 കോടി

റിയാദ് വിമാനത്താവളത്തില്‍ സ്‌ഫോടനം; വിമാന സര്‍വീസുകള്‍ തടസപ്പെട്ടു, ആക്രമണം നടത്തിയെന്ന് ഹൂതികള്‍

റിയാദ് വിമാനത്താവളത്തിന് നേരെ മിസൈല്‍ ആക്രമണം; റിയാദ് സര്‍വീസുകള്‍ ഒക്ടോബര്‍ 10 വരെ നിര്‍ത്തി എയര്‍ ഇന്ത്യ

‘വോട്ട് മോഷണം’ ആരോപണത്തിന് തെളിവ് വേണം; തിരഞ്ഞെടുപ്പ് കമ്മിഷനെ പിന്തുണച്ച് 42 മുന്‍ ജഡ്ജിമാര്‍

2026ലെ സാഹിത്യ നൊബേല്‍ കനേഡിയന്‍ എഴുത്തുകാരി ആന്‍ കാര്‍സണിന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

ട്രെയിന്‍ യാത്രയ്‌ക്കിടെ കാണാതായ അസം സ്വദേശിനിയെ ആന്ധ്രയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

’26/11 മറന്നിട്ടില്ല, പഹല്‍ഗാമും മറന്നിട്ടില്ല’; യുഎന്നില്‍ പാകിസ്താനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies