ഒന്നുകിൽ കേസെടുക്കണം, അല്ലെങ്കിൽ ഹേമ കമ്മിറ്റി റിപ്പോർട്ടിന് കടലാസുവില ഉള്ളൂവെന്ന് സംസ്ഥാന സർക്കാർ സമ്മതിക്കണം: കെ. സുരേന്ദ്രൻ
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഒന്നുകിൽ കേസെടുക്കണം, അല്ലെങ്കിൽ ഹേമ കമ്മിറ്റി റിപ്പോർട്ടിന് കടലാസുവില ഉള്ളൂവെന്ന് സംസ്ഥാന സർക്കാർ സമ്മതിക്കണം: കെ. സുരേന്ദ്രൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 25, 2024, 05:52 pm IST
Facebook
Twitter
WhatsAppTelegram

കോട്ടയം: സർക്കാരിന് സംരക്ഷിക്കേണ്ട ചിലരുടെ പേരുകൾ ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ടെന്നും അതാരാണന്ന് മന്ത്രിമാർക്കേ അറിയൂവെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നടിമാർ നടത്തിയ ലൈംഗികാരോപണങ്ങളിൽ പൊലീസ് കേസെടുക്കാൻ തയ്യാറാവാത്ത സാഹചര്യത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഒന്നുകിൽ ഹേമ കമ്മിറ്റി റിപ്പോർട്ടിന് വെറുമൊരു കടലാസിന്റെ വില മാത്രമേ ഉള്ളൂവെന്ന് സംസ്ഥാന സർക്കാർ സമ്മതിക്കണം. അല്ലെങ്കിൽ റിപ്പോർട്ടിൽ ​രേഖപ്പെടുത്തിയിരിക്കുന്ന ​ഗുരുതര ആരോപണങ്ങളിൽ കേസെടുക്കാൻ സർക്കാർ തയ്യാറാകണം. അല്ലാതെ ഹേമ കമ്മിറ്റിയെ നിയോ​ഗിച്ചുവെന്ന വാചകമടി മാത്രം സർക്കാർ നടത്തിയാൽ പോരാ. കേരളത്തിലെ ചലച്ചിത്ര രം​ഗത്ത് സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിച്ച് പരിഹാരം കാണാൻ വിപ്ലവകരമായ നീക്കം നടത്തിയെന്ന വാചക കസർത്ത് സർക്കാർ അവസാനിപ്പിക്കണം.

പൊലീസിൽ പരാതി പറഞ്ഞാലും കേസ് എടുക്കാത്ത സാഹചര്യമാണ് സംസ്ഥാനത്തുള്ളത്. നടൻ സിദ്ദിഖിനെതിരെ ആരോപണം ഉന്നയിച്ച പെൺകുട്ടി പൊലീസിൽ പരാതി നൽകിയിട്ടും കേസ് എടുത്തില്ല. മുകേഷിന്റെ കാര്യത്തിലും സമാന സ്ഥിതി. മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യത്തിൽ മറുപടി പറയണം.

സിദ്ദിക്കിന്റെ കാര്യത്തിൽ കോൺഗ്രസ്‌ കാര്യമായി പ്രതികരിച്ചില്ല. വേട്ടക്കാർക്കൊപ്പമാണെന്ന് സർക്കാർ തെളിയിച്ചുകൊണ്ടിരിക്കുകയാണ്. പൊലീസിൽ പരാതി നൽകാനാണ് സർക്കാർ ഇപ്പോൾ പറയുന്നത്. അങ്ങനെയെങ്കിൽ എന്തിനായിരുന്നു ഹേമ കമ്മിറ്റി. മുകേഷിന് എതിരെ ഉയർന്ന ആരോപണത്തിൽ സർക്കാരിന് മൗനം പാലിക്കുകയാണ്.

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ എന്താണ് എഴുതിയിരിക്കുന്നത് എന്ന കാര്യം അറിഞ്ഞുകൊണ്ട് നാലര വർഷം അതിനുമുകളിൽ അടയിരുന്ന സർക്കാരാണിത്. ഒടുവിൽ പുറത്തുവന്നിട്ടും നടപടിയില്ല.
പ്രാകൃത നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിക്കുന്നത്. ആഭ്യന്തരമന്ത്രി ചുമതലയിൽ ഇരിക്കാൻ പിണറായി വിജയന് ഇനിയും എന്ത് യോ​ഗ്യതയാണുള്ളത്. സംസ്ഥാനത്ത് സ്ത്രീ സുരക്ഷ അവതാളത്തിലായ ഈ സാഹചര്യത്തിൽ മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണമെന്ന് സുരേന്ദ്രൻ പ്രതികരിച്ചു.

Tags: K SurendranHema Committee
Share
Tweet
SendShare

More News from this section

കാട്ടാക്കടയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ കാണാതായി; ദമ്പതികളും മൂന്ന് വയസുകാരിയായ മകളും എവിടെയെന്ന് അന്വേഷിച്ച് പൊലീസ്

പിടികൂടിയ പാമ്പിനെ വീട്ടിലെത്തിച്ചു; പിന്നാലെ കടിയേറ്റു, ചിറയിന്‍കീഴില്‍ പാമ്പുപിടിത്തക്കാരന് ദാരുണാന്ത്യം

അധ്യാപികമാരുടെയും വിദ്യാര്‍ഥിനികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന് പരാതി; പുനലൂരില്‍ വിദ്യാര്‍ഥിക്കെതിരെ കേസ്

കുട്ടികളുടെ സുരക്ഷയ്‌ക്ക് എഐ കവചം; 53 ലക്ഷം നിയമവിരുദ്ധ ഉള്ളടക്കങ്ങള്‍ നീക്കി മെറ്റ

‘ഏറ്റവും കൂടുതല്‍ ഉപദ്രവിച്ചത് ശരണ്യ’; കളമശേരി കേസില്‍ അതിജീവിതയുടെ നിര്‍ണായക മൊഴി; നാല് പേരെയും തിരിച്ചറിഞ്ഞു

സൈഡ് നല്‍കുന്നതിനെച്ചൊല്ലി തര്‍ക്കം; കെഎസ്ആര്‍ടിസി ഡ്രൈവറെ ബസ് തടഞ്ഞുനിര്‍ത്തി മര്‍ദിച്ചു

Latest News

ജിഎസ്ടിയില്‍ വന്‍ മാറ്റം; നികുതി ഉദ്യോഗസ്ഥര്‍ക്ക് ഇനി അറസ്റ്റ് അധികാരമില്ല, പ്രോസിക്യൂഷന്‍ പരിധി 5 കോടി

റിയാദ് വിമാനത്താവളത്തില്‍ സ്‌ഫോടനം; വിമാന സര്‍വീസുകള്‍ തടസപ്പെട്ടു, ആക്രമണം നടത്തിയെന്ന് ഹൂതികള്‍

റിയാദ് വിമാനത്താവളത്തിന് നേരെ മിസൈല്‍ ആക്രമണം; റിയാദ് സര്‍വീസുകള്‍ ഒക്ടോബര്‍ 10 വരെ നിര്‍ത്തി എയര്‍ ഇന്ത്യ

‘വോട്ട് മോഷണം’ ആരോപണത്തിന് തെളിവ് വേണം; തിരഞ്ഞെടുപ്പ് കമ്മിഷനെ പിന്തുണച്ച് 42 മുന്‍ ജഡ്ജിമാര്‍

2026ലെ സാഹിത്യ നൊബേല്‍ കനേഡിയന്‍ എഴുത്തുകാരി ആന്‍ കാര്‍സണിന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

ട്രെയിന്‍ യാത്രയ്‌ക്കിടെ കാണാതായ അസം സ്വദേശിനിയെ ആന്ധ്രയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

’26/11 മറന്നിട്ടില്ല, പഹല്‍ഗാമും മറന്നിട്ടില്ല’; യുഎന്നില്‍ പാകിസ്താനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies