നേരിയ രുചിഭേദം പോലും തിരിച്ചറിയറിയാൻ ശേഷിയുള്ളവർക്ക് സുവർണാവസരം. രാജ്യത്തെ കോഫി വ്യവസായ മേഖലയിൽ പരിശീലനം ലഭിച്ചവരെ രൂപപ്പെടുകയെന്ന് ലക്ഷ്യത്തോടെ കോഫി ബോർഡ് ഓഫ് ഇന്ത്യ ആരംഭിച്ച കോഫി ക്വാളിറ്റി മാനേജ്മെൻ്റ് പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
ബോട്ടണി, സുവോളജി, കെമിസ്ട്രി, ബയോടെക്നോളജി, ബയോസയൻസ്, ഫുഡ‍് ടെക്നോളജി, ഫുഡ് സയൻസ്, എൻവയൺമെൻ്റൽ സയൻസ് എന്നിലയിലേതെങ്കിലും വിഷയത്തിൽ ബിരുദമോ അഗ്രിക്കൾച്ചർ സയൻസിലെ ബിരുദമോ ഉള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. അക്കാദമിക് മികവ്, പേഴ്സണൽ ഇന്റർവ്യൂ, സെൻസറി ഇവാല്യൂവെഷൻ ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്.
മൂന്ന് ട്രിമസ്റ്ററുകളിലായി നടത്തുന്ന 12 മാസത്തെ പ്രോഗ്രാമിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ആദ്യ ട്രിമസ്റ്റർ ചിക്കമംഗളൂരു ബേഹോണൂര് സെൻട്രല് കോഫി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലായിരിക്കും. രണ്ട്, മൂന്ന് ട്രിമസ്റ്ററുകൾ ബെംഗളൂരുവിലായിരിക്കും. 1,500 രൂപയാണ് അപേക്ഷ ഫീസ്.അപേക്ഷയും അനുബന്ധ രേഖകളും സെപ്റ്റംബർ 16-നകം ഡിവിഷണൽ ഹെഡ്, കോഫി ക്വാളിറ്റി, കോഫി ബോർഡ്, നമ്പർ-1 ഡോ. ബി. ആർ അംബേദ്കര് വീഥി, ബെംഗളൂരു-560001 എന്ന വിലാസത്തിൽ അയക്കണം. സെലക്ഷനും ഇന്റർവ്യൂവും സെപ്റ്റംബർ 18-ന് നടക്കും.
വിശദമായ വിജ്ഞാപനം, അപേക്ഷ ഫോം, എന്നിവയ്‌ക്കായി coffeeboard.gov.in/News.aspx-ൽ നിന്ന് ഡൗൺലോഡ് ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് coffeeboard.gov.in സന്ദർശിക്കുക.















