മോഹൻലാലിന് എത്താനാ‌കില്ല; ചൊവ്വാഴ്ച നടത്താനിരുന്ന അമ്മ എക്സിക്യൂട്ടീവ് യോ​ഗം മാറ്റി
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മോഹൻലാലിന് എത്താനാ‌കില്ല; ചൊവ്വാഴ്ച നടത്താനിരുന്ന അമ്മ എക്സിക്യൂട്ടീവ് യോ​ഗം മാറ്റി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 26, 2024, 11:33 am IST
Facebook
Twitter
WhatsAppTelegram

കൊച്ചി: ചൊവ്വാഴ്ച വിളിച്ചു ചേർത്ത താരസംഘടനയായ അമ്മയുടെ യോ​ഗം മാറ്റിവച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ഉണ്ടായ സംഭവവികാസങ്ങൾ ചർച്ച ചെയ്യാൻ വിളിച്ച എക്സിക്യൂട്ടീവ് യോ​ഗത്തിൽ പ്രസിഡൻ്റ് മോഹൻലാലിന് നേരിട്ട് കൊച്ചിയിലെത്താൻ അസൗകര്യമുള്ളതിനാലാണ് യോ​ഗം മാറ്റിയതെന്ന് സംഘടനയുമായി ബന്ധമുള്ളവർ പറഞ്ഞു.

നിലവിൽ ചെന്നൈയിലുള്ള മോഹൻലാൽ നാളത്തെ എക്‌സിക്യുട്ടീവ് യോഗത്തിലെത്തുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ നേരിട്ട് പങ്കെടുക്കാൻ അസൗകര്യമുണ്ടെന്ന് അറിയിച്ചതോടെയാണ് യോഗം മാറ്റിയത്. ഈയാഴ്ച തന്നെ ചേരുമെന്നും റിപ്പോർട്ടുകളുണ്ട്. പുതിയ സംഭവവികാസങ്ങൾക്കിടയിൽ അമ്മയുടെ യോ​ഗം നിർണായകമെന്നിരിക്കേയാണ് യോ​ഗം മാറ്റിയത്.

പുതിയ ജനറൽ സെക്രട്ടറി തെരഞ്ഞെടുപ്പ്, ഇപ്പോഴത്തെ പ്രതിസന്ധികളെ കുറിച്ചുള്ള വിശദമായ ചർച്ചകളുമായിരുന്നു നാളത്തെ യോഗത്തിന്റെ അജണ്ട. ലൈം​ഗികാരോപണങ്ങൾ‌ ഉയരുന്ന പശ്ചാത്തലത്തിൽ അമ്മയിൽ ഭിന്നത രൂക്ഷമാണ്. വൈസ് പ്രസിഡന്റുമാരായ ജഗദീഷും ജയൻ ചേർത്തലയും പരസ്യമായി നേതൃത്വത്തിനെതിരേ രംഗത്തെത്തിയിരുന്നു. ആദ്യഘട്ടത്തിൽ സിദ്ദിഖിനൊപ്പം നിന്ന ജയൻ ചേർത്തല ജഗദീഷിന്റെ പ്രതികരണത്തിന് ജനപിന്തുണ കിട്ടിയതോടെ മലക്കം മറിയുകയായിരുന്നു.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നത് മുതൽ അമ്മയുടെ നിലപാട് സിനിമാ മേഖലയെ തന്നെ ചൊടിപ്പിച്ചിരുന്നു. ഏറെ വിവാദങ്ങൾക്ക് ശേഷമാണ് സിദ്ദിഖിന്റെ നേതൃത്വത്തിൽ വാർത്താ സമ്മേളനം നടത്തി നിലപാടറിയിച്ചത്. പ്രതിസ്ഥാനത്തുള്ളവരെ അമ്മ സംരക്ഷിക്കില്ലെന്ന് പറഞ്ഞ് രണ്ടാം ദിനമാണ് ലൈം​​ഗികാരോപണത്തെ തുടർന്ന് ജനറൽ സെക്രട്ടറി സ്ഥാനം സിദ്ദിഖ് രാജി വച്ചത്.

Tags: mohanlalAMMA Meeting
Share
Tweet
SendShare

More News from this section

കാട്ടാക്കടയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ കാണാതായി; ദമ്പതികളും മൂന്ന് വയസുകാരിയായ മകളും എവിടെയെന്ന് അന്വേഷിച്ച് പൊലീസ്

പിടികൂടിയ പാമ്പിനെ വീട്ടിലെത്തിച്ചു; പിന്നാലെ കടിയേറ്റു, ചിറയിന്‍കീഴില്‍ പാമ്പുപിടിത്തക്കാരന് ദാരുണാന്ത്യം

അധ്യാപികമാരുടെയും വിദ്യാര്‍ഥിനികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന് പരാതി; പുനലൂരില്‍ വിദ്യാര്‍ഥിക്കെതിരെ കേസ്

കുട്ടികളുടെ സുരക്ഷയ്‌ക്ക് എഐ കവചം; 53 ലക്ഷം നിയമവിരുദ്ധ ഉള്ളടക്കങ്ങള്‍ നീക്കി മെറ്റ

‘ഏറ്റവും കൂടുതല്‍ ഉപദ്രവിച്ചത് ശരണ്യ’; കളമശേരി കേസില്‍ അതിജീവിതയുടെ നിര്‍ണായക മൊഴി; നാല് പേരെയും തിരിച്ചറിഞ്ഞു

സൈഡ് നല്‍കുന്നതിനെച്ചൊല്ലി തര്‍ക്കം; കെഎസ്ആര്‍ടിസി ഡ്രൈവറെ ബസ് തടഞ്ഞുനിര്‍ത്തി മര്‍ദിച്ചു

Latest News

ജിഎസ്ടിയില്‍ വന്‍ മാറ്റം; നികുതി ഉദ്യോഗസ്ഥര്‍ക്ക് ഇനി അറസ്റ്റ് അധികാരമില്ല, പ്രോസിക്യൂഷന്‍ പരിധി 5 കോടി

റിയാദ് വിമാനത്താവളത്തില്‍ സ്‌ഫോടനം; വിമാന സര്‍വീസുകള്‍ തടസപ്പെട്ടു, ആക്രമണം നടത്തിയെന്ന് ഹൂതികള്‍

റിയാദ് വിമാനത്താവളത്തിന് നേരെ മിസൈല്‍ ആക്രമണം; റിയാദ് സര്‍വീസുകള്‍ ഒക്ടോബര്‍ 10 വരെ നിര്‍ത്തി എയര്‍ ഇന്ത്യ

‘വോട്ട് മോഷണം’ ആരോപണത്തിന് തെളിവ് വേണം; തിരഞ്ഞെടുപ്പ് കമ്മിഷനെ പിന്തുണച്ച് 42 മുന്‍ ജഡ്ജിമാര്‍

2026ലെ സാഹിത്യ നൊബേല്‍ കനേഡിയന്‍ എഴുത്തുകാരി ആന്‍ കാര്‍സണിന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

ട്രെയിന്‍ യാത്രയ്‌ക്കിടെ കാണാതായ അസം സ്വദേശിനിയെ ആന്ധ്രയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

’26/11 മറന്നിട്ടില്ല, പഹല്‍ഗാമും മറന്നിട്ടില്ല’; യുഎന്നില്‍ പാകിസ്താനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies