തട്ടലും മുട്ടലും പലവട്ടമുണ്ടായി; 'പോടാ പുല്ലേ' എന്നുവിളിച്ച അനവധി സന്ദർഭങ്ങൾ: തുറന്നുപറഞ്ഞ് നടി ഗീത വിജയൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തട്ടലും മുട്ടലും പലവട്ടമുണ്ടായി; ‘പോടാ പുല്ലേ’ എന്നുവിളിച്ച അനവധി സന്ദർഭങ്ങൾ: തുറന്നുപറഞ്ഞ് നടി ഗീത വിജയൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 26, 2024, 12:26 pm IST
FacebookTwitterWhatsAppTelegram

മലയാള സിനിമയുടെ അണിയറപ്രവർത്തകരിൽ നിന്ന് മോശം അനുഭവങ്ങളുണ്ടായെന്ന് നടി ​ഗീത വിജയൻ. അത്തരക്കാർക്കെതിരെ ശക്തമായി പ്രതികരിച്ചു, പരസ്യമായി ചീത്ത വിളിച്ചുവെന്നും അവർ വെളിപ്പെടുത്തി. ‘പോടാ പുല്ലേ’ എന്നുപറഞ്ഞ് ഇറങ്ങിപ്പോന്ന പല സന്ദർഭങ്ങളുമുണ്ടായി. അതുകൊണ്ട് അവസരങ്ങൾ നിഷേധിക്കപ്പെട്ടു. മലയാള സിനിമയിൽ ശുദ്ധീകരണം വേണമെന്നും ​ഗീത വിജയൻ ആവശ്യപ്പെട്ടു.

അനവധി ദുരിതങ്ങളും പീഡനങ്ങളും മലയാള സിനിമയിൽ സ്ത്രീകൾ അനുഭവിച്ചു. എല്ലാവരും മുന്നോട്ടുവന്ന് അവരുടെ കാര്യങ്ങൾ പറയട്ടെ. എന്റെ മുറിയുടെ മുൻപിലെത്തി കോളിം​ഗ് ബെൽ അടിക്കുകയും തട്ടലും മുട്ടലും ഒക്കെ നടക്കുകയും ചെയ്തിരുന്നു. ആദ്യമായി ദുരനുഭവമുണ്ടായത് ഒരു സംവിധായകനിൽ നിന്നാണ്. ഇതേ വ്യക്തിയിൽ നിന്ന് മറ്റൊരു വനിതാ ആർട്ടിസ്റ്റിനും (നടി ശ്രീദേവിക) മോശം അനുഭവമുണ്ടായി. അതിനാൽ ഞങ്ങൾ രണ്ടുപേരും ചേർന്ന് നിയമപരമായി നീങ്ങാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും നടി ​ഗീത വിജയൻ അറിയിച്ചു. ‘ചാഞ്ചാട്ടം’ സിനിമാ സെറ്റിൽ വച്ച് സംവിധായകൻ തുളസീദാസ് മോശമായി പെരുമാറിയതെന്നും 1991ലായിരുന്നു സംഭവമെന്നുമാണ് നടി ആരോപിച്ചത്.

ഹേമ കമ്മിറ്റി പുറത്തുവിട്ടതിന് പിന്നാലെ സിനിമയിലെ അണിയറ പ്രവർത്തകരിൽ നിന്ന് നേരിട്ട ദുരനുഭവങ്ങൾ വെളിപ്പെടുത്തി നിരവധി സ്ത്രീകൾ രം​ഗത്തെത്തുന്നതിന് പിന്നാലെയാണ് നടി ​ഗീതയുടെ തുറന്നുപറച്ചിൽ. ബം​ഗാളി നടി ശ്രീലേഖ മിത്ര, യുവനടി രേവതി സമ്പത്ത്, നടി മിനു മുനീർ, കാസ്റ്റിം​ഗ് ഡയറക്ടർ ടെസ് ജോസഫ് തുടങ്ങി നിരവധി സ്ത്രീകളാണ് ലൈം​ഗിക ആരോപണങ്ങളുമായി രം​ഗത്തെത്തിയിരിക്കുന്നത്. മുകേഷ്, സിദ്ദിഖ്, രഞ്ജിത്ത്, ഇടവേള ബാബു, മണിയൻപിള്ള രാജു, ബാബുരാജ്, ജയസൂര്യ, റിയാസ് ഖാൻ, ഷൈൻ ടോം ചാക്കോ തുടങ്ങിയവർക്കെതിരെയാണ് ഇതുവരെ ആരോപണങ്ങൾ ഉയർന്നിരിക്കുന്നത്. സിദ്ദിഖ് അടക്കമുള്ള നടൻമാർ തങ്ങൾ‌ തെറ്റുകാരല്ലെന്ന് പ്രതികരിച്ചിരുന്നു.

Tags: Malayalam CinemaHema CommitteeGeetha Vijayan
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

Latest News

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies