സുരേഷ് ഗോപി അഭിനയിക്കണമോ? മന്ത്രിയായി തുടരണമോ? വൈറലായി ഫാസിലിന്റെ ഉപദേശം
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സുരേഷ് ഗോപി അഭിനയിക്കണമോ? മന്ത്രിയായി തുടരണമോ? വൈറലായി ഫാസിലിന്റെ ഉപദേശം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 26, 2024, 05:56 pm IST
Facebook
Twitter
WhatsAppTelegram

വാക്കുനൽകിയ 22-ഓളം സിനിമകളിൽ അഭിനയിക്കാൻ കേന്ദ്രമന്ത്രി സ്ഥാനം തടസമാകുമെങ്കിൽ ചുമതലയിൽ നിന്ന് മാറിനിന്നേക്കുമെന്ന സുരേഷ് ​ഗോപിയുടെ പ്രസ്താവനയോട് പ്രതികരിക്കുന്ന സംവിധായകൻ ഫാസിലിന്റെ വീഡിയോ സന്ദേശം വൈറലാകുന്നു. സുരേഷ് ​ഗോപിയിൽ അസാധ്യ നടനുണ്ടെന്നും എന്നാൽ അഭിനയത്തോടുള്ള പാഷന്റെ പേരിൽ ദൈവകൃപയാൽ ലഭിച്ച കേന്ദ്രമന്ത്രി സ്ഥാനം വേണ്ടെന്ന് വയ്‌ക്കരുതെന്നും ഫാസിൽ സ്നേഹത്തോടെ ഉപദേശിക്കുന്ന വീഡിയോയാണ് വൈറലാവുന്നത്.

ഫാസിലിന്റെ വാക്കുകൾ:

“രണ്ടുദിവസം മുൻപ് ഒരു പത്രവാർത്ത കണ്ടിരുന്നു. സിനിമയിൽ അഭിനയിക്കണം എന്നുള്ളതുകൊണ്ട്, കേന്ദ്രമന്ത്രി സ്ഥാനം ഇല്ലെങ്കിൽ രക്ഷപ്പെട്ടുവെന്നാണ് സുരേഷ് പറഞ്ഞത്. സുരേഷിൽ ഒരു നടനുണ്ട്, സുരേഷ് അഭിനയിക്കേണ്ടവൻ തന്നെയാണ്, അതുണ്ടാവുകയും വേണം.

മണിച്ചിത്രത്താഴ് 31 വർഷം മുൻപ് റിലീസ് ചെയ്തപ്പോൾ എല്ലാവരും ശോഭനയേയും ലാലിനെയും എടുത്ത് പറഞ്ഞിരുന്നു. ശോഭനയുടെയും ലാലിന്റെയും അഭിനയം ജ്വലിച്ചത് സുരേഷ് ​ഗോപിയെന്ന നടന്റെ പ്രതികരണങ്ങളിലൂടെയാണ്. ഒരു സംവിധായകനെന്ന നിലയിൽ ഞാൻ പറയും, അഭിനയം എന്നാൽ രണ്ട് സംഭാഷണങ്ങൾക്കിടയിലുള്ള നിശബ്ദമായ പ്രതികരണമാണ്. സുരേഷിന്റെ സൈലന്റ് റിയാക്ഷൻ ശോഭനയുടെ പ്രകടനത്തെ ജ്വലിപ്പിച്ചു. സിനിമയുടെ കഥയെ മൊത്തത്തിൽ ജ്വലിപ്പിച്ചു. സുരേഷിനുള്ളിലെ നടൻ വളർന്നുകൊണ്ടിരിക്കുകയാണ്. അമിതാഭ് ബച്ചനെയൊക്കെ പോലെ കാലാകാലങ്ങളോളം മലയാള സിനിമയിൽ നിൽക്കേണ്ടയാളാണ് സുരേഷ് എന്ന് ഞാൻ ആ​ഗ്രഹിക്കുന്നു.

പക്ഷെ അഭിനയത്തോടുള്ള പാഷൻ കാരണം ഇപ്പോൾ ദൈവകൃപയാൽ കിട്ടിയിരിക്കുന്ന സ്ഥാനത്തിന് ഒരു കോട്ടവും വരാതെ സൂക്ഷിക്കണം. അതിനുള്ള കടമ സുരേഷിനുണ്ട്. കാരണം സുരേഷ് ​ഗോപിയെ പോലെ യഥാർത്ഥ ഭാരതീയൻ കേന്ദ്രമന്ത്രിസഭയിൽ വേണം. ഇപ്പോൾ ലഭിച്ച ചുമതല അഞ്ച് വർഷം പൂർത്തീകരിക്കണം. തൃശൂരുകാർ സുരേഷിനെ ജയിപ്പിച്ച് വിട്ടത് ബിജെപിയെന്നോ യുഡിഎഫ് എന്നോ എൽഡിഎഫ് എന്നോ നോക്കിയിട്ടല്ല, ഹിന്ദു, ക്രിസ്ത്യൻ, മുസ്ലീം എന്നോ നോക്കിയിട്ടല്ല, സുരേഷ് ​ഗോപിയിൽ ഒരു ഭാരതീയനെയാണ് തൃശൂരുകാർ കണ്ടത്. ദൈവകൃപയെ മാനിക്കുന്നതുപോലെ തൃശൂരിൽ നിന്ന് ജയിപ്പിച്ച് വിട്ട ജനങ്ങളെയും മാനിക്കണം.” – ഫാസിൽ പറഞ്ഞുനിർത്തി.

Tags:
Share
Tweet
SendShare

More News from this section

കാട്ടാക്കടയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ കാണാതായി; ദമ്പതികളും മൂന്ന് വയസുകാരിയായ മകളും എവിടെയെന്ന് അന്വേഷിച്ച് പൊലീസ്

പിടികൂടിയ പാമ്പിനെ വീട്ടിലെത്തിച്ചു; പിന്നാലെ കടിയേറ്റു, ചിറയിന്‍കീഴില്‍ പാമ്പുപിടിത്തക്കാരന് ദാരുണാന്ത്യം

അധ്യാപികമാരുടെയും വിദ്യാര്‍ഥിനികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന് പരാതി; പുനലൂരില്‍ വിദ്യാര്‍ഥിക്കെതിരെ കേസ്

കുട്ടികളുടെ സുരക്ഷയ്‌ക്ക് എഐ കവചം; 53 ലക്ഷം നിയമവിരുദ്ധ ഉള്ളടക്കങ്ങള്‍ നീക്കി മെറ്റ

‘ഏറ്റവും കൂടുതല്‍ ഉപദ്രവിച്ചത് ശരണ്യ’; കളമശേരി കേസില്‍ അതിജീവിതയുടെ നിര്‍ണായക മൊഴി; നാല് പേരെയും തിരിച്ചറിഞ്ഞു

സൈഡ് നല്‍കുന്നതിനെച്ചൊല്ലി തര്‍ക്കം; കെഎസ്ആര്‍ടിസി ഡ്രൈവറെ ബസ് തടഞ്ഞുനിര്‍ത്തി മര്‍ദിച്ചു

Latest News

ജിഎസ്ടിയില്‍ വന്‍ മാറ്റം; നികുതി ഉദ്യോഗസ്ഥര്‍ക്ക് ഇനി അറസ്റ്റ് അധികാരമില്ല, പ്രോസിക്യൂഷന്‍ പരിധി 5 കോടി

റിയാദ് വിമാനത്താവളത്തില്‍ സ്‌ഫോടനം; വിമാന സര്‍വീസുകള്‍ തടസപ്പെട്ടു, ആക്രമണം നടത്തിയെന്ന് ഹൂതികള്‍

റിയാദ് വിമാനത്താവളത്തിന് നേരെ മിസൈല്‍ ആക്രമണം; റിയാദ് സര്‍വീസുകള്‍ ഒക്ടോബര്‍ 10 വരെ നിര്‍ത്തി എയര്‍ ഇന്ത്യ

‘വോട്ട് മോഷണം’ ആരോപണത്തിന് തെളിവ് വേണം; തിരഞ്ഞെടുപ്പ് കമ്മിഷനെ പിന്തുണച്ച് 42 മുന്‍ ജഡ്ജിമാര്‍

2026ലെ സാഹിത്യ നൊബേല്‍ കനേഡിയന്‍ എഴുത്തുകാരി ആന്‍ കാര്‍സണിന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

ട്രെയിന്‍ യാത്രയ്‌ക്കിടെ കാണാതായ അസം സ്വദേശിനിയെ ആന്ധ്രയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

’26/11 മറന്നിട്ടില്ല, പഹല്‍ഗാമും മറന്നിട്ടില്ല’; യുഎന്നില്‍ പാകിസ്താനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies