ഹോക്കി ലോകകപ്പില്‍ വമ്പന്‍ മാറ്റം; ക്വാര്‍ട്ടര്‍ ഫൈനല്‍ ഒഴിവാക്കി പുതിയ ഫോര്‍മാറ്റ്, ഇന്ത്യക്ക് തുടക്കം മുതല്‍ നിര്‍ണായക പോരാട്ടം
Tuesday, August 11 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ഹോക്കി ലോകകപ്പില്‍ വമ്പന്‍ മാറ്റം; ക്വാര്‍ട്ടര്‍ ഫൈനല്‍ ഒഴിവാക്കി പുതിയ ഫോര്‍മാറ്റ്, ഇന്ത്യക്ക് തുടക്കം മുതല്‍ നിര്‍ണായക പോരാട്ടം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 11, 2026, 10:02 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: 2026ലെ പുരുഷ-വനിതാ ഹോക്കി ലോകകപ്പില്‍ വമ്പന്‍ മാറ്റവുമായി അന്താരാഷ്‌ട്ര ഹോക്കി ഫെഡറേഷന്‍ (എഫ്.ഐ.എച്ച്.). ലോകകപ്പിലെ പരമ്പരാഗത ക്വാര്‍ട്ടര്‍ ഫൈനല്‍ ഘട്ടം ഒഴിവാക്കി പുതിയ മത്സരക്രമമാണ് എഫ്.ഐ.എച്ച് പ്രഖ്യാപിച്ചത്. ഓഗസ്റ്റ് 15 മുതല്‍ 30 വരെ ബെല്‍ജിയവും നെതര്‍ലന്‍ഡ്‌സും സംയുക്തമായാണ് ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്.

പുതിയ ഫോര്‍മാറ്റില്‍ ആദ്യ ഘട്ടത്തിലെ നാല് പൂളുകളിലായി 16 ടീമുകളാണ് മത്സരിക്കുക. ഓഗസ്റ്റ് 15 മുതല്‍ 20 വരെ ഓരോ ടീമും മൂന്ന് മത്സരങ്ങള്‍ വീതം കളിക്കും. തുടര്‍ന്ന് ഓഗസ്റ്റ് 21 മുതല്‍ 24 വരെ രണ്ടാം ഘട്ട മത്സരങ്ങള്‍ നടക്കും. രണ്ടാം ഘട്ടത്തില്‍ ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തുന്ന ടീമുകള്‍ നേരിട്ട് സെമി ഫൈനലിലേക്ക് യോഗ്യത നേടും. അതിനാല്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ ഇത്തവണ ഉണ്ടാകില്ല.

ആദ്യ ഘട്ടത്തില്‍ ഒരേ പൂളില്‍നിന്ന് അടുത്ത റൗണ്ടിലെത്തുന്ന രണ്ട് ടീമുകള്‍ തമ്മിലുള്ള മത്സരഫലം രണ്ടാം ഘട്ടത്തിലേക്കും പരിഗണിക്കും. ഇതോടെ ആദ്യ മത്സരം മുതല്‍ ഓരോ പോയിന്റും നിര്‍ണായകമാകും. പുരുഷ വിഭാഗത്തില്‍ ഇന്ത്യ, ഇംഗ്ലണ്ട്, പാകിസ്ഥാന്‍, വെയില്‍സ് എന്നിവര്‍ക്കൊപ്പം പൂള്‍ ഡിയിലാണ്. വനിതാ വിഭാഗത്തില്‍ ഇന്ത്യ, ചൈന, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക എന്നിവരും പൂള്‍ ഡിയിലാണ്.

പുതിയ ഫോര്‍മാറ്റിനെക്കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങളുണ്ടെങ്കിലും ആദ്യ മത്സരങ്ങളില്‍ മികച്ച പ്രകടനം നടത്തേണ്ടത് അനിവാര്യമാണെന്ന് ഇന്ത്യന്‍ പരിശീലകര്‍ വ്യക്തമാക്കി. പുരുഷ ടീം പരിശീലകന്‍ ക്രെയ്ഗ് ഫുള്‍ട്ടന്‍ ആദ്യഘട്ടത്തിലെ മൂന്ന് പോയിന്റുകള്‍ അടുത്ത റൗണ്ടിലും നിര്‍ണായകമാകുമെന്ന് ചൂണ്ടിക്കാട്ടി. ഓഗസ്റ്റ് 27, 28 തീയതികളിലാണ് സെമി ഫൈനലുകള്‍. വനിതാ ഫൈനല്‍ ഓഗസ്റ്റ് 29നും പുരുഷ ഫൈനല്‍ ഓഗസ്റ്റ് 30നും നടക്കും.

Tags: hockeynew ruleFIH
Share
Tweet
SendShare

More News from this section

പിതാവിന്റെ വിയോഗം; ഫുട്‌ബോളില്‍ നിന്ന് അനിശ്ചിതകാലത്തേക്ക് വിട്ടുനില്‍ക്കാന്‍ മെസ്സി

സ്‌കൂള്‍ ക്രിക്കറ്റിന് പുതിയ വേദി; സംസ്ഥാനതല ടൂര്‍ണമെന്റുമായി കെ.സി.എ., മികച്ച താരങ്ങള്‍ക്ക് കേരള ക്രിക്കറ്റ് ലീഗിലേക്കും അവസരം

ലോക ഒന്നാം നമ്പറിനെതിരെ ആയുഷ് ഷെട്ടി; ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്‌ക്ക് കടുപ്പമേറിയ തുടക്കം

കൊച്ചി ബ്ലൂ ടൈഗേഴ്സ് തിരുവനന്തപുരത്ത് പരിശീലന ക്യാമ്പ് ആരംഭിച്ചു

ഇന്‍ഫാന്റിനോയെ മാറ്റരുത്; ഫിഫയ്‌ക്ക് മുന്നറിയിപ്പുമായി ട്രംപ്, ‘വലിയ തെറ്റായിരിക്കും’

വിവാഹവാഗ്ദാനം നല്‍കി ലൈംഗികാതിക്രമം; മെഡിക്കല്‍ വിദ്യാര്‍ഥിയുടെ പരാതിയില്‍ ഐപിഎല്‍ താരം അഭിഷേക് പോറല്‍ അറസ്റ്റില്‍

Latest News

ഹോക്കി ലോകകപ്പില്‍ വമ്പന്‍ മാറ്റം; ക്വാര്‍ട്ടര്‍ ഫൈനല്‍ ഒഴിവാക്കി പുതിയ ഫോര്‍മാറ്റ്, ഇന്ത്യക്ക് തുടക്കം മുതല്‍ നിര്‍ണായക പോരാട്ടം

ഒമാന്‍ ഉള്‍ക്കടലില്‍ ചരക്കുകപ്പലിന് നേരെ മിസൈല്‍ ആക്രമണം; സംഭവം പാകിസ്ഥാന്‍ തീരത്ത് 71 നോട്ടിക്കല്‍ മൈല്‍ അകലെ

ആര്‍എസ്എസിനെതിരായ അപകീര്‍ത്തികരമായ ലേഖനം; കുമുദം മാസികയുടെ എഡിറ്റര്‍ അടക്കം 3 പേര്‍ക്കെതിരെ ജാമ്യമില്ലാ വാറണ്ട്

കൊച്ചി തീരത്ത് മുങ്ങിയ എംഎസ്‌സി എല്‍സ; എണ്ണച്ചോര്‍ച്ചയും കണ്ടെയ്‌നറുകളും സമുദ്രപരിസ്ഥിതിക്ക് ഭീഷണിയെന്ന് കേന്ദ്രം

കീറിയും മുഷിഞ്ഞും നോട്ടുകള്‍ വേണ്ട; 10, 20 രൂപയുടെ പോളിമര്‍ നോട്ടുകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ എത്തും

ശബരിമല യുവതീ പ്രവേശന കേസ്: സുപ്രീം കോടതി വിധി ഒക്ടോബര്‍ ആദ്യവാരമെന്ന് സൂചന

അരുണാചല്‍ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യ ഭാഗം; ചൈനയുടെ എതിര്‍പ്പിന് ശക്തമായ മറുപടിയുമായി ഇന്ത്യ

‘ഹര്‍ ഘര്‍ തിരംഗ’; സ്വാതന്ത്ര്യദിനം അഭിമാനത്തോടെ ആഘോഷിക്കണമെന്ന് പ്രധാനമന്ത്രി മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies