കർക്കടക വാവ്; പിതൃസ്മരണയിൽ ബലിതർപ്പണം, ക്ഷേത്രങ്ങളിലും സ്‌നാനഘട്ടങ്ങളിലും ഭക്തജനപ്രവാഹം
Wednesday, August 12 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കർക്കടക വാവ്; പിതൃസ്മരണയിൽ ബലിതർപ്പണം, ക്ഷേത്രങ്ങളിലും സ്‌നാനഘട്ടങ്ങളിലും ഭക്തജനപ്രവാഹം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 12, 2026, 07:21 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: കർക്കടക വാവ് ദിനത്തിൽ പിതൃക്കളുടെ സ്മരണയിൽ ബലിതർപ്പണം നടത്തി വിശ്വാസികൾ. കേരളത്തിലെ വിവിധ ക്ഷേത്രങ്ങളിലും പുണ്യസ്‌നാനഘട്ടങ്ങളിലും പുലർച്ചെ മുതൽ ബലിതർപ്പണ ചടങ്ങുകൾ ആരംഭിച്ചു. തിരുവനന്തപുരത്തെ തിരുവല്ലം ശ്രീ പരശുരാമക്ഷേത്രം, വര്‍ക്കല പാപനാശം, ആലുവ മണപ്പുറം, തിരുനാവായ നവാമുകുന്ദക്ഷേത്രം, തിരുനെല്ലി പാപനാശിനി, ഉള്‍പ്പെടെയുള്ള സംസ്ഥാനത്തെ പ്രധാന ക്ഷേത്രങ്ങളിലെല്ലാം  പ്രധാന ക്ഷേത്രങ്ങളിലെല്ലാം വിശ്വാസികളുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്.

ആലുവ മണപ്പുറത്ത് പുലർച്ചെ നാലുമണി മുതലാണ്  കർമങ്ങൾ ആരംഭിച്ചത്. ബലിതർപ്പണത്തിനായി ഇന്നലെ വൈകിട്ട് മുതൽ തന്നെ ഭക്തർ മണപ്പുറത്തേക്ക് എത്തിത്തുടങ്ങിയിരുന്നു. പുലർച്ചെയോടെ വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്. പിതൃമോക്ഷം തേടി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നാണ് വിശ്വാസികൾ ആലുവ മണപ്പുറത്ത് എത്തിയത്.

മരിച്ചുപോയ പിതൃക്കൾക്കായി ജീവിച്ചിരിക്കുന്ന മക്കളോ ബന്ധുക്കളോ നടത്തുന്ന കർമ്മമാണ് ബലിതർപ്പണം. ബലി അർപ്പിക്കുന്നതിലൂടെ പിതൃക്കൾക്ക് മോക്ഷം ലഭിക്കുമെന്നാണ് വിശ്വാസം. ദർഭ, എള്ള്, അരി, ചെറുള, കറുക, വെളുത്തപൂവ്, തുളസി, ചന്ദനം, വാഴയില, ജലം തുടങ്ങിയവയാണ് പ്രധാനമായും ബലികർമ്മങ്ങൾക്ക് ഉപയോഗിക്കുന്നത്.

ആലുവ മണപ്പുറം, തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രം, വർക്കല പാപനാശം, കോട്ടയം വെന്നിമല ശ്രീരാമക്ഷേത്രം, പെരുമ്പാവൂർ ചേലാമറ്റം ക്ഷേത്രം, തിരുനാവായ നാവാമുകുന്ദ ക്ഷേത്രം, തിരുനെല്ലി പാപനാശിനി, കണ്ണൂർ ശ്രീ സുന്ദരേശ്വര ക്ഷേത്രം, തൃക്കുന്നപ്പുഴ, തിരുവില്വാമല, ആറന്മുള, കൊല്ലം തിരുമൂലവരം എന്നിവിടങ്ങളിലാണ് പ്രധാനമായും കർക്കടക വാവ് ബലിതർപ്പണം നടക്കുന്നത്.

ഇതിന് പുറമെ സംസ്ഥാനത്തെ വിവിധ ചെറുക്ഷേത്രങ്ങളിലും പുണ്യസ്‌നാനഘട്ടങ്ങളിലും ഇന്ന് ബലിതർപ്പണം നടക്കുന്നുണ്ട്.  സുരക്ഷയും തിരക്ക് നിയന്ത്രിക്കലും ഉൾപ്പെടെയുള്ള ക്രമീകരണങ്ങളും വിവിധ കേന്ദ്രങ്ങളിൽ ഏർപ്പെടുത്തിയിട്ടുണ്ട്.

Tags: കർക്കടക വാവ്Karkitaka vavu
Share
Tweet
SendShare

More News from this section

മുഹമ്മദ് റസീലിന്റെ പോക്കറ്റിൽ 41 ഗ്രാം എംഡിഎംഎയും ഗ്ലാസ് ട്യൂബും; വയനാട്ടിൽ യുവാവും യുവതിയും പിടിയിൽ

കൊച്ചി തീരത്ത് മുങ്ങിയ എംഎസ്‌സി എല്‍സ; എണ്ണച്ചോര്‍ച്ചയും കണ്ടെയ്‌നറുകളും സമുദ്രപരിസ്ഥിതിക്ക് ഭീഷണിയെന്ന് കേന്ദ്രം

ശബരിമല യുവതീ പ്രവേശന കേസ്: സുപ്രീം കോടതി വിധി ഒക്ടോബര്‍ ആദ്യവാരമെന്ന് സൂചന

മൂന്ന് പതിറ്റാണ്ടായിട്ടും നടപടിയില്ല; മലബാര്‍ ക്ഷേത്ര ജീവനക്കാരുടെ വേതനത്തില്‍ ഹൈക്കോടതിക്ക് കടുത്ത അതൃപ്തി

മു​ട്ടി​ൽ മ​രം​മു​റി കേ​സ്: അ​ഗ​സ്റ്റി​ൻ സ​ഹോ​ദ​ര​ന്മാ​ർ​ക്ക് തി​രി​ച്ച​ടി; ജാ​മ്യ​മി​ല്ലാ വാ​റ​ൻ​ഡ് പു​റ​പ്പെ​ടു​വി​ച്ചു

കേരളത്തിന്റെ വള്ളംകളികൾക്കും സാംസ്കാരിക ഉത്സവങ്ങൾക്കും കേന്ദ്രസഹായം; 80 ലക്ഷം രൂപ അനുവദിച്ച് മോദി സർക്കാർ

Latest News

അടിവസ്ത്രം മാത്രം ധരിച്ച് സ്ത്രീകളുടെ അപേക്ഷയിൽ ഒപ്പ്! ആംആദ്മി എംഎൽഎ വിവാദത്തിൽ; രൂക്ഷ വിമർശനവുമായി രേഖ ഗുപ്ത

ഇന്ത്യയെക്കുറിച്ച് അഭിമാനത്തോടെ സംസാരിക്കുന്നത് എങ്ങനെയാണ് തെറ്റാകുന്നത്?; ‘ധുരന്ധർ’ പ്രൊപ്പഗണ്ടയെന്ന വിമർശനത്തിന് നടൻ മാധവന്റെ ചുട്ട മറുപടി

കർക്കടക വാവ്; പിതൃസ്മരണയിൽ ബലിതർപ്പണം, ക്ഷേത്രങ്ങളിലും സ്‌നാനഘട്ടങ്ങളിലും ഭക്തജനപ്രവാഹം

ഹോക്കി ലോകകപ്പില്‍ വമ്പന്‍ മാറ്റം; ക്വാര്‍ട്ടര്‍ ഫൈനല്‍ ഒഴിവാക്കി പുതിയ ഫോര്‍മാറ്റ്, ഇന്ത്യക്ക് തുടക്കം മുതല്‍ നിര്‍ണായക പോരാട്ടം

ഒമാന്‍ ഉള്‍ക്കടലില്‍ ചരക്കുകപ്പലിന് നേരെ മിസൈല്‍ ആക്രമണം; സംഭവം പാകിസ്ഥാന്‍ തീരത്ത് 71 നോട്ടിക്കല്‍ മൈല്‍ അകലെ

പിതാവിന്റെ വിയോഗം; ഫുട്‌ബോളില്‍ നിന്ന് അനിശ്ചിതകാലത്തേക്ക് വിട്ടുനില്‍ക്കാന്‍ മെസ്സി

ആര്‍എസ്എസിനെതിരായ അപകീര്‍ത്തികരമായ ലേഖനം; കുമുദം മാസികയുടെ എഡിറ്റര്‍ അടക്കം 3 പേര്‍ക്കെതിരെ ജാമ്യമില്ലാ വാറണ്ട്

കീറിയും മുഷിഞ്ഞും നോട്ടുകള്‍ വേണ്ട; 10, 20 രൂപയുടെ പോളിമര്‍ നോട്ടുകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ എത്തും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies